‘വിവാഹത്തിന്റെ തുടർച്ചയാണ് ഈ ചിത്രങ്ങൾ’ ! വിവാഹം അറിയിച്ചില്ലെന്ന കാര്യം ബന്ധുക്കളിൽ ചിലരും പരാതി പറയുന്നുണ്ട് ! ശ്രുതി തുറന്ന് പറയുന്നു !!
മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ശ്രുതി രജനികാന്ത്. ഒരുപക്ഷെ ആ പേരിനേക്കാളും പൈങ്കിളി എന്ന പേരിലാണ് നടി കൂടുതലും അറിയപ്പെടുന്നത്. ചക്കപ്പഴം എന്ന ജനപ്രിയ കുടുംബ പരമ്പരയിൽ വളരെ രസകരമായ ഒരു വേഷം കൈകാര്യം ചെയ്യുന്ന ആളാണ് ശ്രുതി. ആ ഒരൊറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷക പിന്തുണ കൂടുതൽ ലഭിച്ച താരണത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഒരു അഭിനേത്രി എന്നതിലുപരി മോഡലിംഗ്, നൃത്തം, എവിയേഷന്‍, ജേര്‍ണലിസം തുടങ്ങിയ മേഖലകളിലും ശ്രുതി തന്റെ കഴിവ് തെളിച്ചിരുന്നു. ബാലതാരമായി സൂര്യ ടിവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന പരിപാടിയിൽ മണിയൻപിള്ള രാജുവിന്റെ മകളായി അഭിനയിച്ചിരുന്നത് ശ്രുതി ആയിരുന്നു. തനിക്ക് 2020 ല്‍ സംഭവിച്ച എറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ചക്കപ്പഴമെന്ന് നടി തുറന്നുപറഞ്ഞിരുന്നു.
കുറച്ച് നാളുകൾക്ക്ക് മുമ്പ് നടിയുടെ വിവാഹ വേഷത്തിലുള്ള ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു പിന്നാലെ ഇപ്പോൾ കഴിഞ്ഞ ദിവസം കുഞ്ഞുവയറിൽ കൈ വച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സർപ്രൈസ് എന്ന ക്യാപ്‌ഷൻ നൽകികൊണ്ട് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ഇതെപ്പോൾ സംഭവിച്ചു, എന്തെങ്കിലും ഒന്ന് പറയൂ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോഴിതാ ഇതിനുള്ള മറുപടി നൽകുകയാണ് ശ്രുതി..
ഈ ചിത്രങ്ങളോടുള്ള നടിയുടെ പ്രതികരണം അങ്ങനെ ആയിരുന്നു.. ഈ ചിത്രങ്ങൾ അത് എന്റെ വിവാഹ ചിത്രങ്ങൾ അല്ല, എന്നാൽ ഫോട്ടോഷൂട്ടും അല്ല, ഒന്ന് മാത്രം പറയാം ആ വിവാഹത്തിന്റെ തുടർച്ചയാണ് ഇന്ന് ഞാൻ ഇട്ട ചിത്രങ്ങൾ, ഇതെല്ലം ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ, ഇപ്പോൾ പറയാൻ സമയം ആയിട്ടില്ല എന്നും പൈങ്കിളി പറയുന്നു.. ഈ മറുപടി കേട്ടതോടെ വീണ്ടും ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് ആരാധകർ…
അതുമാത്രമല്ല തന്റെ വിവാഹം അറിയിച്ചില്ലല്ലോ എന്ന പരാതിയുമായി ചില അകന്ന ബന്ധുക്കൾ വരെ എത്തുന്നുണ്ട്. പക്ഷെ തന്റെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാര്യം അറിയാം, സമയം ആകുമ്പോൾ ഉറപ്പായും എന്താണ് സംഭവം എന്ന് ഞാൻ തുറന്ന് പറയുന്നതാണ്. എന്നാണ് ചിരിച്ചുകൊണ്ട് ശ്രുതി പറയുന്നത്.. ഏതായാലും സംഭവം എന്താണെന്ന് ശ്രുതി തുറന്ന് പറയുന്നത് വരെ കാത്തിരിക്കേണ്ടി വരും…
ശ്രുതിയെ ഫോളോ ചെയുന്ന നിരവധി ആരാധകർ ഇപ്പോൾ ഇതിന്റെ പിന്നിലെ കാരണങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ്. ഉപ്പും മുളകിന് ശേഷം ആരധകർ ഏറ്റെടുത്ത മറ്റൊരു കുടുംബ പരമ്പരയാണ് ചക്കപ്പഴം, വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷക ഇഷ്ടം നേടിയെടുത്ത പരമ്പരയായിരുന്നു ഇത്, കണ്ണീർ സീരിയലുകളെ അപേക്ഷിച്ച് ഇത്തരത്തിൽ നർമത്തിൽ പൊതിഞ്ഞ കുടുബ കഥകൾ എന്നും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്..
Leave a Reply