“ചക്കപ്പഴത്തിലെ പൈങ്കിളി വിവാഹിതയോ” !! ആരാധകരുടെ സംശയത്തിനുള്ള മറുപടി ഇതാ !!!

ഉപ്പും മുളകിന് ശേഷം ആരധകർ ഏറ്റെടുത്ത മറ്റൊരു കുടുംബ പരമ്പരയാണ് ചക്കപ്പഴം, വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷക ഇഷ്ടം നേടിയെടുത്ത പരമ്പരയായിരുന്നു ഇത്, കണ്ണീർ സീരിയലുകളെ അപേക്ഷിച്ച് ഇത്തരത്തിൽ നർമത്തിൽ പൊതിഞ്ഞ കുടുബ കഥകൾ എന്നും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചക്കപ്പഴത്തിനു ആദ്യം മുതൽതന്നെ മികച്ച അഭിപ്രയമാണ് പ്രേക്ഷകർ നൽകുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനമാണ്സ്വ കാഴ്ചവെയ്ക്കുന്നത്,  അവതാരകയായ അശ്വതി ശ്രീകാന്ത് ചക്കപ്പഴത്തിന്റെ മുഖ്യ ആകർഷണമാണ്.

ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രം ചെയ്യുന്ന ശ്രുതി രജനീകാന്ത് ഇതിനോടകം നിരവധി ആരാധകരെ നേടിയെടുത്തിരുന്നു, സോഷ്യൽ മീഡിയിൽ സജീവ സാന്നിധ്യമായിരുന്ന ശ്രുതിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഹാസ്യം അനായാസം കൈകാര്യം ചെയ്യുന്ന ശ്രുതി അഭിനയ മേഖലയിൽ പുതുമുഖമാണ് എന്ന് പലരും കരുതിയിരുന്നുയെങ്കിലും അത് അങ്ങനെ ആയിരുന്നില്ല… ബാലതാരമായി സൂര്യ ടിവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന പരിപാടിയിൽ മണിയൻപിള്ള രാജുവിന്റെ മകളായി അഭിനയിച്ചിരുന്നത് ശ്രുതി ആയിരുന്നു. അടുത്തിടെ തനിക്ക് 2020 ല്‍ സംഭവിച്ച എറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ചക്കപ്പഴമെന്ന് നടി തുറന്നുപറഞ്ഞിരുന്നു.

ഇപ്പോൾ താരത്തിന്റെ ഒരു പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സമൂഹ മദ്യമങ്ങളിൽ നടക്കുന്നത് കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹ വധുവായി ഒരുങ്ങിയുള്ള ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്, ഈ ചിത്രം നിരവധി സംശയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു, ചുവന്ന നിറത്തിലുള്ള പട്ടുസാരിയും മഞ്ഞ ചരടിൽ കോർത്ത താലിമായാലും, കഴുത്തിൽ തുളസി മാലയും അണിഞ്ഞുള്ള ചിത്രമാണ് താരം പങ്കുവെച്ചിരുന്നത്….

ആരധകർക്ക് സംശയം ഉണ്ടാകുന്നതിൽ തെറ്റൊന്നും പറയാൻ സാധിക്കില്ല, ‘എന്നാൽ താരം ഇത് തന്റെ പുതിയ ഫോട്ടോ ഷൂട്ടിനായി തയ്യാറായ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്’, പക്ഷെ ഈ ചിത്രങ്ങൾ പൈങ്കിളി വിവാഹിതയായി എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്… തന്റെ വിവാഹം എല്ലാവരെയും അറിയിച്ചുതന്നെയാവും നടത്തുക എന്നും താരം തുറന്ന് പറഞ്ഞിട്ടുണ്ട്… അഭിനേത്രി എന്നതിലുപരി മോഡലിംഗ്, നൃത്തം, എവിയേഷന്‍, ജേര്‍ണലിസം തുടങ്ങിയ മേഖലകളിലും ശ്രുതി തന്റെ കഴിവ് തെളിച്ചിരുന്നു… ശ്രുതിക്ക് കുട്ടികൾ മുതൽ പ്രായം ആയവർ വരെ ആരധകരാണ്, ശ്രുതി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും തനറെ വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്….

ഏതായാലും ശ്രുതിയുടെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ താരത്തെ സ്നേഹിക്കുന്ന നിരവധി യുവാക്കൾക്ക് ഒരു ഹൃദയ വേദന നല്കിയിരിക്കുകയാണ്, തങ്ങളുടെ ഇഷ്ട താരത്തെ ഇ അടുത്ത കാലത്തൊന്നും ഞങ്ങൾക്ക് ഈ വേഷത്തിൽ കാണാൻ സാധിക്കില്ല എന്നാണ് മറ്റു ചിലർ അഭിപ്രായ പെടുന്നത്… പൈങ്കിളിയുടെ പോസ്റ്റുകളിൽ ഏതെങ്കിലും പരിചയമില്ലാത്ത ചെറുപ്പക്കാരെ കാണുകയാണെകിൽ അപ്പോൾ മുതൽ കമന്റ് ബോക്സിൽ തുടങ്ങും അത് ആരാണ് എന്നുള്ള ചോദ്യങ്ങൾ…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *