മോന്‍സന്‍ മരുന്ന് നല്‍കിയതോടെ എന്റെ ആ അസുഖം പൂർണമായും മാറി ! ഡോക്ടറല്ലെന്ന വാര്‍ത്ത എന്നെ ഞെട്ടിച്ചു ! ശ്രുതി ലക്ഷ്മി പറയുന്നു !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കെണിയിൽ വീഴാത്ത ആളുകൾ ചുരുക്കം എന്ന് തന്നെ പറയാം. അതിൽ ഇപ്പോൾ പുതിയതായി നടി ശ്രുതി ലക്ഷ്മി ലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോന്‍സന്റെ കലൂരിലെ വീട്ടില്‍ വച്ച് നടന്ന പരിപാടിയിലായിരുന്നു ശ്രുതി ലക്ഷ്മി പങ്കെടുത്തത്. ഇതേ വിഡിയോയിൽ നടൻ ബാലയും ആശംസകൾ നേർന്ന് സംസാരിക്കുന്നുണ്ട്.
ഈ വീഡിയോ വൈറലായതോടെ ശ്രുതിയും മോൺസനും തമ്മിൽ ബന്ധമുണ്ട് എന്ന രീതിയിൽ വാർത്ത പരന്നതോടെ ആ വിഷയത്തിൽ പ്രതികരണവുമായി ശ്രുതി രംഗത്തെത്തിയിരിക്കുകയാണ്. മോന്‍സന്റെ പുരാവസ്തു ശേഖരം സൂക്ഷിച്ച കലൂരിലെ വീട്ടില്‍ വച്ചായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചത്. നമുക്കെല്ലാവര്‍ക്കും ഓരോ പിറന്നാളിനും വയസ് കൂടിവരികയാണ്. ഡോക്ടര്‍ക്ക് വയസ് കുറഞ്ഞുവരട്ടയെന്ന് ഞാന്‍ ആശംസിക്കുന്നു എന്നായിരുന്നു ശ്രുതി ലക്ഷ്മി ആഘോഷ പരിപാടികള്‍ക്കിടെ പറഞ്ഞത്. ഡോക്ടറുടെ നന്മ എല്ലാവര്‍ക്കും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ, ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ശ്രുതി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അതിൽ നടി പറയുന്നത് ഇങ്ങനെ, ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെടുന്നതെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയെന്നും താരം പറയുന്നു. ഒരു പരിപാടിക്ക് വിളിക്കുന്നവരുടെ ബാഗ്രൗണ്ട് അന്വേഷിച്ചല്ല നമ്മൾ എല്ലാവരും പോകുന്നതെന്നും, അതേ സമയം എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മോന്‍സനെന്നും ശ്രുതിലക്ഷ്മി പറയുന്നു. മോന്‍സന് വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രൊഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായത് കൊണ്ടാണ് പരിപാടികളില്‍ പങ്കെടുത്തതെന്നും ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.
അദ്ദേഹത്തിന് വേണ്ടി താൻ കുറച്ച് നൃത്ത പരിപാടികൾ ചെയ്തിട്ടുണ്ട്, പിന്നെ ദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിനും വിളിച്ചു. കൊവിഡ് സമയത്തായിരുന്നു ആഘോഷം. അതുകൊണ്ട് ഞാനും ചേച്ചിയും കുറച്ച് ആര്‍ട്ടിസ്റ്റുകളും മാത്രമാണ് പങ്കെടുത്തത്. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുകയാണെങ്കില്‍ അവരുടെ പശ്ചാത്തലത്തെക്കുറിച്ച് ചികയേണ്ട കാര്യമില്ലല്ലോ എന്നും ശ്രുതി പറയുന്നു.
എന്നെ വളരെ വിഷമിപ്പിച്ചിരുന്ന ഒരു മാരക അസുഖമായിരുന്നു മുടി കൊഴിച്ചില്‍. സാധാരണ മുടികൊഴിച്ചല്‍ അല്ലായിരുന്നു അത്. അലോപ്പേഷ്യ എന്നൊരു അസുഖമായിരുന്നു അത്. ഒരുപാട് ആശുപത്രികളില്‍ ചെന്ന് ഈ രോഗത്തിന് ചികിത്സിച്ചിരുന്നു. എന്നാല്‍ മറാത്ത ഈ അസുഖത്തിന് അദ്ദേഹം മരുന്ന് തന്നപ്പോള്‍ മാറി. അത് വളരെ ആശ്വാസം നല്‍കി. ഡോക്ടര്‍ എന്ത് മരുന്ന് തന്നാലും അത് വളരെ എഫക്ടീവ് ആയിരുന്നെന്നും ശ്രുതി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത ഏറെ ഞെട്ടിച്ചിരിക്കുകയാണെന്ന് ശ്രുതി ലക്ഷ്മി പറയുന്നു.
Leave a Reply