
ഭാവനയെ ഒരുപാട് ഇഷ്ടമായിരുന്നു ! ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്നു, അവർ എന്നെ വിളിച്ചപ്പോൾ അന്ധാളിച്ച് നിന്നു പോയി ! ശ്യാം ജേക്കബ് പറയുന്നു
തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് ഭാവന. ഇപ്പോൾ മലയാള സിനിയിൽ നിന്നും വിട്ടുനിൽക്കുകയാനെങ്കിലും ഒരു സമയത്ത് ഒരുപാട് ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാവന. പക്ഷെ വളരെ അപ്രതീക്ഷിതമായി ജീവതത്തിൽ ഒരു വലിയ പ്രതിസന്ധി ഘട്ടം വരികയും അതിനെ തരണം ചെയ്ത് മുന്നോട്ട് വരികയും ചെയ്ത് ഭാവനക്ക് ഇന്ന് നിറഞ്ഞ സ്വീകാര്യതയാണ് സമൂഹത്തിൽ നിന്നും സിനിമ മേഖലയിൽ നിന്നും ലഭിക്കുന്നത്. അഞ്ചു വർഷത്തിന് ശേഷം ആദ്യമായി ഒരു പൊതു സമൂഹത്തിൽ താൻ നേരിട്ട ദുരനുഭവം ഭാവന തുറന്ന് പറഞ്ഞിരുന്നു.
നടിയുടെ ശക്തമായ തുറന്ന് പറച്ചിലിന് വലിയ സ്വീകാര്യതയാണ് നടിക്ക് യെവരൾ നിന്നും ലഭിച്ചത്, ഇതിലും കരുതയായി ,മുന്നോട്ട് പോകാൻ ഭാവനക്ക് ധൈര്യം പകർന്ന് നൽകുകയാണ് ഏവരും. ഇപ്പോഴിതാ ഭാവനയോട് തനിക്ക് ഉണ്ടായിരുന്ന ഒരു ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സിനിമ സീരിയൽ നടൻ ശ്യാം ജേക്കബ്. ഭാവന, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ശ്യാം റെഡ് കാര്‍പറ്റ് എന്ന ഷോയില്‍ സ്വാസികയോടാണ് ശ്യാം ഈ കാര്യം പറഞ്ഞത്.

ആ ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലേക്ക് ആയിരുന്നു വിളിച്ചിരുന്നത്. ഭാവനയുടെ കൂടെ തനിക്ക് കോംമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതൽ എനിക്ക് ഭാവനയോട് ഭയങ്കര ക്രഷ് ആയിരുന്നു. ഒരു പ്രശ്നം ഉണ്ടായിട്ട് ഭാവനയുടെ കഥാപാത്രം പൊലീസിനെ വിളിക്കുന്ന സീനാണ് എടുക്കാൻ പോകുന്നത്. ‘വരൂ’ എന്ന് ഭാവന തന്നോട് പറയുമ്പോള്‍ അവരുടെ മുഖത്തേക്ക് നോക്കിയതും പെട്ടെന്ന് താന്‍ അന്ധാളിച്ച് നിന്നു. സംവിധായകന്‍ അതിന് കട്ട് പറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു, ‘നീ എന്താടാ ഈ കാണിക്കുന്നത്. ഇത്രയും ദിവസം ഓക്കെ ആയിരുന്നല്ലോ, പിന്നെ ഇപ്പോള്‍ എന്ത് പറ്റി’ എന്ന്.
പക്ഷെ എന്റെ അപ്പോഴത്തെ അവസ്ഥ എന്താണെന്ന് അവർക്ക് പോലും അറിയില്ലല്ലോ, അതേ സീനിന്റെ രണ്ടാമത്തെ ടേക്കിനും കട്ട് വിളിച്ചു. കാരണം നേരെ നോക്കുമ്പോള്‍ തനിക്ക് ശരിയായി വന്നില്ല. മൂന്നാമത്തെ ടേക്കിന് താന്‍ തല കുനിച്ച് പിടിച്ചു. അങ്ങനെ ഭാവന വിളിച്ചപ്പോള്‍ അകത്തേക്ക് കയറി പോയി. പിന്നെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശ്യാം പറയുന്നത്. ശ്യാം ഇപ്പോൾ ഹിറ്റ് പരമ്പര എന്റെ കുട്ടികളുടെ അച്ഛനിൽ അഭിനയിക്കുകയാണ്.
Leave a Reply