മോഹന്‍ലാല്‍ അയാളുടെ 29-30 വയസില്‍ ചെയ്തുവെച്ച കിരീടം, ദശരഥം, ഭരതം പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇന്നത്തെ നടന്മാര്‍ക്ക് അവരുടെ 30ാം വയസില്‍ സാധിക്കില്ല ! സിബി മലയിൽ !

മലയാള സിനിമ രംഗത്ത് ഏറെ സംഭവനകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. 29-30 വയസ്സ് പ്രായമുള്ളപ്പോള്‍ മോഹന്‍ലാല്‍ ചെയ്ത കിരീടം, ദശരഥം, ഭരതം പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇന്നത്തെ നടന്മാര്‍ക്ക് അവരുടെ 30ാം വയസില്‍ സാധിക്കില്ലെന്ന് പറയുമ്പോഴും അദ്ദേഹം ഒരു യുവനടന്റെ പേര് എടുത്തുപറയുന്നുണ്ട്.

മലയാള സിനിമയുടെ ഭാഗ്യമാണ് മോഹൻലാലും മമ്മൂട്ടിയും, ഇവർ ഇറിവരും ചെയ്തുവെച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ ഏഴൈലത്ത് എത്താൻ കഴിവുള്ള യുവ നടന്മാർ മലയാള സിനിമയിൽ ഇപ്പോൾ കുറവാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെപ്പോലെയും ദീര്‍ഘകാലം സിനിമയില്‍ നില്‍ക്കാന്‍ സാധ്യതയുള്ള നടന്മാര്‍ ഇനി ഉണ്ടാകില്ല. കാരണം അവരെപ്പോലെ ടാലന്റ് ഉള്ളവര്‍ ഇനി ഉണ്ടാകാന്‍ പോകുന്നില്ല. ഉദാഹരണം പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ അയാളുടെ 29-30 വയസില്‍ ചെയ്തുവെച്ച കിരീടം, ദശരഥം, ഭരതം പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇന്നത്തെ നടന്മാര്‍ക്ക് അവരുടെ 30ാം വയസില്‍ സാധിക്കില്ല.

ആ പ്രായം കഴിഞ്ഞിട്ടാണ് അവർക്കൊക്കെ അത്തരം വേഷങ്ങൾ ലഭിക്കുന്നത്. ഞാൻ എന്റെ സിനിമകളെ ഉദാഹരണമായി എടുത്ത് പറയാൻ കാരണം, അതിലെല്ലാം അയാളുടെ ആ പെര്‍ഫോമന്‍സുകള്‍ നേരിട്ട് കണ്ടതുകൊണ്ടാണ്. ആ സിനിമകളിലെ അയാളുടെ പെര്‍ഫോമന്‍സ് അതേ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്ന യുവനടന്മാര്‍ ഇന്നില്ല. ഒരുപക്ഷെ ചിലപ്പോള്‍ ഫഹദിന് അതൊക്കെ സാധിക്കുമായിരിക്കും. അയാളുടെ പെര്‍ഫോമന്‍സ് കാണുമ്പോൾ എവിടെയെക്കൊയോ ലാലിൻറെ ആ പ്രസൻസ് ഫീൽ ചെയ്യുന്നുണ്ട്.

എന്നാൽ അതേസമയം മറ്റൊരു കാര്യം അവര്‍ക്ക് അതുപോലെ ചെയ്യാന്‍ പറ്റുന്ന കഥകള്‍ അവരുടെ അടുത്തേക്ക് എത്താത്തതു കൊണ്ടാകാം. അങ്ങനെ കിട്ടുമ്പോൾ അവര്‍ ആ സിനിമക്ക് വേണ്ടി ഇടുന്ന എഫര്‍ട്ട് കാണുമ്പോൾ നമുക്ക് മനസിലാകുമല്ലോ. അത്രയും കണ്ടന്റുള്ള, അത്രയും ഡെപ്തുള്ള കഥാപാത്രങ്ങള്‍ അവരിലേക്ക് എത്തിയാല്‍ ചെയ്യാന്‍ കഴിവുള്ളവരുണ്ടായിരിക്കും. പക്ഷേ ഈയൊരു പ്രായത്തില്‍ തന്നെ ഇയാള്‍ ഇതൊക്കെ ചെയ്തുപോയിരിക്കുന്നു എന്നും സിബി മലയിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *