
‘അതെന്താ ഭാവന ഇലക്ഷനില്‍ മത്സരിക്കുന്നുണ്ടോ’ ! അത്രയ്ക്ക് തരം താഴാന്‍ ഉദ്ദേശിക്കുന്നില്ല ! നടിക്കെതിരെ സിദ്ദിഖിന്റെ വാക്കുകൾ ചർച്ചയാകുന്നു !
കേരളത്തെ ഞെട്ടിച്ചുകൊണ്ട് അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ഭാവനക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും ഒരു മോശം അനുഭവം ഉണ്ടായത്. എന്നാൽ തനിക്ക് സംഭവിച്ച ദുരനുഭവത്തെ ലോകത്തിന് മുന്നിൽ വിളിച്ചു പറഞ്ഞു കൊണ്ട് നീതിക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. താൻ താണ്ടി വന്ന വഴികളും, അനുഭവിച്ച ദുഖങ്ങളും ഒരിക്കലും മറ്റാർക്കും അറിയില്ലെന്നും ഭാവന തുറന്ന് പറഞ്ഞരുന്നു. ഇപ്പോഴിതാ നടൻ സിദ്ധിഖ് നടിക്കെതിരെ നടത്തിയ പരാമർശമാണ് ഏറെ വിവാദമായിരിക്കുന്നത്.
തൃ ക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ സിദ്ധിക്കിനോട്, ഉപതെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ പരാതി ചര്‍ച്ചാ വിഷയമായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നടന്റെ മറുപടി ഇങ്ങനെ.. അതെന്താ അവര്‍ മത്സരിക്കുന്നുണ്ടോ എന്ന് സിദ്ദിഖ് ചോദിച്ചു. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും തനിക്കറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു. കൂടാതെ അദ്ദേഹം പറഞ്ഞു..
നമ്മൾ ഇപ്പോൾ സാധാരണ ചെയ്യുന്നത് നമ്മുടെ ഒരു കേ,സ് കോടതിയിൽ ഉണ്ടെകിൽ അതിന്റെ കോ,ടതി വിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണം. അതിലും തൃപ്തരല്ലെങ്കില്‍ അതിന്റെ മേല്‍ക്കൊടതിയെ സമീപിക്കണം. എനിക്കെതിരെ ഒരു കേ,സ് കോടതിയിലുണ്ടെങ്കില്‍ ഞാനൊരിക്കലും ഈ ജഡ്ജി ശരിയല്ല. എനിക്ക് ഈ ജഡ്ജിന്റെ അടുത്ത് നിന്ന് നീതി കിട്ടില്ല, ഈ ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിയെ കൊണ്ടുവരണമെന്ന് ഞാന്‍ പറയില്ല. ജഡ്ജിന്റെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എനിക്ക് അനുകൂലമായ വിധി കിട്ടണമെന്ന് പ്രതീക്ഷിച്ച് ഞാന്‍ മേല്ക്കോ,ടതിയെ സമീപിക്കും. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയില്‍ നമ്മള് പാലിച്ചുപോരുന്ന ഒരു മര്യാദ എന്നും സിദ്ധിഖ് പറയുന്നു.

എന്നാൽ ഇപ്പോഴിതാ സിദ്ധിഖിന്റെ പരാമർശം ഏറെ വിവാദമായി മാറുമ്പോൾ അതിൽ രൂക്ഷ വിമർശനവുമായി നടി റിമ കല്ലിങ്കൽ രംഗത്ത് വന്നിരിക്കുകായണ്. റിമയുടെ പ്രതികരണം ഇങ്ങനെ, അതിജീവിത ഇലക്ഷനില്‍ മത്സരിക്കുന്നുണ്ടോ എന്ന സിദ്ദിഖിന്റെ പരിഹാസത്തിനുള്ള മറുപടിയായി അത്രയ്ക്ക് തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു റിമ കല്ലിങ്കലിന്റെ വാക്കുകള്‍. അതിജീവിതയുടെ പരാതി തിരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടതെന്നും റിമ പറഞ്ഞു.
അതുപോലെ പൊതുവെ സ്ത്രീകൾക്ക് എതിരെ സോ്ഷ്യല്മീഡിയയില് അധിക്ഷേപിക്കുന്നവർ ഒരു ജീവി വർഗമാണെന്നും കുറച്ചു കാലത്തിനുള്ളില്‍ തന്നെ അവര്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെടുമെന്നും നടി വനിതയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സൈബര്‍ഗുണ്ടകളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യില്‍ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കില്‍ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നില്ക്കുന്ന ഒരുപാട് ആണുങ്ങള് വേറെയുണ്ട് എന്നും റിമ വ്യക്തമാക്കുന്നു.
Leave a Reply