
ഈ കുട്ടി നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഒരു ബാധ്യതയാകും ! അവളെ അതുകൊണ്ട് ദൈവത്തിന് അടുത്തേക്ക് തന്നെ പറഞ്ഞ് വിട്ടേക്കാം എന്നായിരുന്നു അന്ന് പറഞ്ഞത് ! സിദ്ദിഖിന്റെ ആ വാക്കുകൾ !
മലയാള സിനിമക്ക് സിദ്ദിഖ് എന്ന സംവിധായകൻ ആരായിരുന്നു എന്നത് ഒരുപക്ഷെ അദ്ദേഹത്തിന്റെ വിയോഗ ശേഷമാണ് പലരും ഓർക്കുന്നത്, നമ്മൾ ഇന്നും ഓർത്ത് ഓർത്ത് ചിരിക്കുന്ന അനേകം നർമ്മ മുഹൂർത്തങ്ങളും മികച്ച സിനിമകളും നമുക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. സജിത എന്നാണ് ഭാര്യയുടെ പേര്. 1984 ലായിരുന്നു വിവാഹം. മൂന്ന് പെൺമക്കളാണ് ദമ്പതികൾക്ക് പിറന്നത്. സുമയ, സാറ, സുകൂൻ എന്നിങ്ങനെയാണ് മക്കളുടെ പേര്. ഇളയമകൾ വികലാംഗയാണ്.
എന്റെ ജീവിതത്തിൽ ഏറ്റവും വലിയൊരു ദുഖമാണത്. നമ്മൾ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്. ദൈവത്തിന്റെ കൈയിലാണ്. അവളുടെ അവസ്ഥയിൽ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ട് പോകാൻ മാത്രമേ ഞങ്ങൾക്ക് പറ്റൂ എന്നുമാണ് അദ്ദേഹം തന്റെ ഏറ്റവും വലിയ ഒരു ദുഖത്തെ കുറിച്ച് ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നത്.
ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് അദ്ദേഹം പൊതു വേദിയിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. വർഷങ്ങളായുള്ള ചികിത്സയ്ക്ക് ശേഷം ഈയ്യിടയ്ക്ക് മകളിൽ വലിയ മാറ്റങ്ങൾ വന്നിരുന്നു എന്നും അദ്ദേഹം പറയുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സിദ്ദിഖിന്റെ മകൾക്ക് ചികിത്സ നൽകിയ സാൻവിവോ ക്ലിനിക് അധികൃതർ. അതിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ..
എന്റെ ഇളയ മകൾ ജനിച്ച സമയത്ത് ഒരു ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അവൾ ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാരണം, ആറു മാസം കഴിയുന്നതിനു മുമ്പാണ് അവൾ ജനിക്കുന്നത്. അറുന്നൂറു ഗ്രാമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാടു പേർ പറഞ്ഞു, ഈ കുട്ടിക്ക് വയ്യായികയുണ്ടാകും. ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്ക് പ്രശ്നമാകും. അതുകൊണ്ട്, ആ ഓപ്പറേഷൻ വേണ്ട. കുട്ടിയെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന്. പക്ഷേ ഞാൻ സമ്മതിച്ചില്ല.

ഞാൻ പറഞ്ഞു, എന്റെ കുഞ്ഞിന് ജീവിക്കാൻ അവകാശമുണ്ടെങ്കിൽ, ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ, അങ്ങനെയാണ് എനിക്ക് അവളെ കിട്ടിയത്. ഒരുപാട് ആശുപത്രികളിൽ ഞങ്ങൾ അവളെയും കൊണ്ടുപോയി. വിദേശത്തൊന്നും പോയിട്ടില്ല. ബോംബെയിലെ ആശുപത്രിയിൽ പോയി സ്റ്റെം സെൽ തെറാപ്പിയെന്ന ചെലവേറിയ ചികിത്സ ചെയ്തു.
ജനിച്ചതു മുതൽ എന്റെ കുഞ്ഞ് ഒരുപാടു വേദന അനുഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാനും ഭാര്യയും വിഷമിക്കും. പക്ഷേ, അവൾ നടക്കണമെന്നും സാധാരണ കുട്ടികളെപ്പോലെ കാണണമെന്നും ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങൾ സമാധാനിക്കും. ഇത്തരം കുട്ടികൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ, നമുക്കു ശേഷം ഇവർക്ക് എന്താകും.. നാം ചിന്തിച്ചു പോകും, അതാണ് എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ടെൻഷൻ. അതിങ്ങനെ ഓരോ ഉറക്കത്തിനും മുമ്പുള്ള നിമിഷങ്ങളിലും ആലോചിച്ചു കിടക്കും.. എന്റെ മകളെ ആറുനോക്കും ഇതൊക്കെ എന്നും എന്റെ തീരാവേദനയാണ്, എന്നാൽ.. അവർ ജീവിച്ചിരിക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണെങ്കിൽ അവരെ നോക്കാൻ ദൈവമുണ്ടാകും. അല്ലെങ്കിൽ ആയിരം പേരുണ്ടാകും എന്നും അദ്ദേഹം പറയുന്നു.
Leave a Reply