മകളുടെ കാര്യത്തിൽ മാത്രമാണ് ഒരു വലിയ ദുഖമുള്ളത് ! സിദ്ദിഖ് വിടപറഞ്ഞിട്ട് ഒരു വർഷമാകുമ്പോൾ ! നോവായി അദ്ദേഹത്തിന്റെ വാക്കുകൾ !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംവിധായകരിൽ ഒരാളാണ് സിദ്ദിഖ്. മലയാളികൾ ഏറെ വേദനയോടെ കേട്ട വിയോഗ വാർത്തയായിരുന്നു സിദ്ദിക്കിന്റെത്. ഇപ്പോഴും ആ വേർപാടിന്റെ നോവ് മാറാത്തവരാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഈ ആഗസ്റ്റ് 8 നു അദ്ദേഹം വിടപറഞ്ഞിട്ട് ഹിറ്റുകളുടെ രാജാവ് ആയിരുന്നു അദ്ദേഹം, കൈവെച്ചതെല്ലാം പൊന്നാക്കിയ പ്രതിഭ. വളരെ കുറച്ച് സിനിമകൾ മാത്രമായിരുന്നു അദ്ദേഹത്തിന് പരാജയ ഗണത്തിൽ പെടുത്തിയത്. അതിൽ മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന സിനിമയാണ് തന്നെ സാമ്പത്തികമായി തകർത്തത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ വ്യക്തിപരമായി അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ച ഒന്നാണ് തന്റെ മകളുടെ അസുഖം, അത് പലപ്പോഴും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു, മറ്റു താരങ്ങളെ പോലെ തന്റെ കുടുംബത്തെ അധികം അദ്ദേഹം പുറം ലോകത്തിന് പരിചയപെടുത്തിയിരുന്നില്ല, സജിത എന്നാണ് ഭാര്യയുടെ പേര്. 1984 ലായിരുന്നു വിവാഹം. മൂന്ന് പെൺമക്കളാണ് ദമ്പതികൾക്ക് പിറന്നത്. സുമയ, സാറ, സുകൂൻ എന്നിങ്ങനെയാണ് മക്കളുടെ പേര്. ഇതിന് മുമ്പ് അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ. എന്റെ ജീവിതത്തിൽ വലിയൊരു ദുഖമുണ്ട്, അത് തികച്ചും എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്.

അത് ഞാൻ ഈ ഭൂമിയിൽ നിന്നും പോയാലും അത് അവശേഷിക്കും, എന്റെ ആ സങ്കടം തുറന്ന് പറയുന്നത് കൊണ്ട് പ്രായാസം ഒന്നുമില്ല. എന്റെ ഇളയമകൾ വികലാം​ഗയാണ്. അതെന്നും എന്റെ ദുഖമാണ്. നമ്മൾ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്. ദൈവത്തിന്റെ കൈയിലാണ്. അവളുടെ അവസ്ഥയിൽ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ട് പോകാൻ മാത്രമേ ഞങ്ങൾക്ക് പറ്റൂ. എന്റെ വീക്നെസ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നതെന്നും സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞിരുന്നു.

എന്റെ ആഗ്രഹം അതാണെങ്കിലും പക്ഷെ ഭാര്യയും മക്കളും എന്നോടൊപ്പം പുറത്ത് പോകാൻ ആ​ഗ്രഹിച്ചാണ് എന്നെ കാത്തിരിക്കുക. എനിക്ക് വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ത്യാ​ഗമാണ് തന്റെ ശക്തിയെന്നും സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് പലരെയും വേദനിപ്പിച്ചിരിക്കുകയാണ്, സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് സിനിമകൾ എന്നും മലയാളി മനസ്സിൽ താങ്ങി നിൽക്കുന്നവയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *