
എനിക്ക് അങ്ങനെ ഒരുപാട് പണത്തിന്റെ ആവിശ്യമൊന്നും ഇല്ല ! പ്രതിഫലം ചോദിച്ച് വാങ്ങാറില്ല ! സിദ്ദിഖ് പറയുന്നു !
മലയാള സിനിമയിൽ ഒരുപാട് വർഷമായി സജീവമായി നിൽക്കുന്ന അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് നടൻ സിദ്ദിഖ്, സഹനടൻ വില്ലൻ വേഷങ്ങളിൽ അദ്ദേഹം കൂടുതൽ തിളങ്ങി, ഒപ്പം സിനിമ ജീവിതം തുടങ്ങിയവർ പലരും കളം ഒഴിഞ്ഞപ്പോൾ അവിടെ സിദ്ദിഖ് തന്റെ സ്ഥാനം കൂടുതൽ ഊട്ടി ഉറപ്പിക്കുക ആയിരുന്നു, ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ മകനും ഇപ്പോൾ സിനിമയിൽ സജീവമായി തുടങ്ങുന്നു, മകന് താൻ നൽകിയ ഉപദേശത്തെ കുറിച്ചും സിദ്ദിഖ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ, എന്റെ ഇത്രയും നാളത്തെ സിനിമ ജീവിതത്തിനടക്ക് ഞാൻ ഒരിക്കൽ പോലും ഒരു നിര്‍മാതാവിനോട് എന്റെ പ്രതിഫലം എത്രയാണ്, ഇന്നത് കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ല , അത് അന്നും ഇന്നും അതിനൊരു മാറ്റവുമില്ല.
ഞാൻ ചെയ്ത് വേഷത്തിന് എനിക്ക് എന്റെ നിർമാതാക്കൾ തരുന്ന തുക യെത്രയാണോ അതാണ് എന്റെ പ്രതിഫലം. അല്ലാതെ ഇത്ര കിട്ടിയാലെ ഞാൻ അഭിനയിക്കു എന്ന നിബന്ധന ഒന്നും എനിക്ക് ഇല്ല. ഞാൻ ഒരിക്കലും എന്റെ ശബളം ഇത്രയാണെന്ന് ഫിക്സ് ചെയ്ത് വെച്ചിട്ടില്ല. മാത്രമല്ല എന്റെ ഒരു സിനിമ ഹിറ്റായാൽ ഇനി ഇത്ര തന്നാലെ അഭിനയിക്കൂവെന്നും പറഞ്ഞിട്ടില്ല. ഞാൻ പണത്തിന് വേണ്ടിയല്ല സിനിമകൾ ചെയ്യുന്നത്.

എനിക്ക് അങ്ങനെ ഒരുപാട് പണത്തിന്റെ ആവിശ്യമൊന്നും ഇല്ല. വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് ഞാൻ. ഇത്രയും കാലം കൊണ്ട് സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതിൽ കൂടുതൽ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇനിയങ്ങോട്ട് കുറെ പൈസവേണമെന്ന ആഗ്രഹമില്ല. പണത്തിന് വലിയ വാല്യു കൊടുക്കുന്ന ഒരു വ്യക്തിയുമല്ല ഞാൻ.. ഈ സിനിമ രംഗത്ത് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ച് കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതിയെന്നുമാണ് എന്റെ ആഗ്രഹം എന്നും സിദ്ദ്ഖ് പറയുന്നു.
അതുപോലെ മകന് നൽകിയ ഉപദേശത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. നീ ആസിഫിനെ കണ്ട് പഠിക്കാനാണ് താൻ മകനോട് പറയാറുള്ളത് എന്നും, അതിനു കാരണം ആസിഫിന്റെ ഡയലോഗ് പ്രസന്റേഷനും വളരെ നാച്ചുറലായി പെരുമാറുന്ന രീതിയൊക്കെ എന്നെ ഒരുപാട് ഇഷ്ടമാണ്. എന്നാൽ മറ്റു നടന്മാര്ക്ക് ഉള്ള പോലെ അവന് അങ്ങനെ വലിയ ഘനഗാംഭീര്യമുള്ള ശബ്ദമോ വലിയ ശരീരമോ ഒന്നും ആസിഫിനില്ല. ഒരു കൂട്ടത്തില്‍ നിന്നാല്‍ തിരിച്ചറിയാന്‍ പോലും പാടുള്ള ഒരാളെ പോലെയാണ്. എന്നാല്‍ അവന്റെ ഓമനത്തം, അവന് സംഭാഷണം പറയുന്ന രീതി. അത് അവതരിപ്പിക്കുന്ന രീതിയൊക്കെ ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് ഒരു മാതൃകയായി എടുക്കേണ്ടത് ആസിഫിനെ ആണെന്ന് ഷഹീനോട് പറഞ്ഞത് എന്നും സിദ്ദിഖ് പറയുന്നു.
അതുപോലെ തന്നെ മകനെ സിനിമയിലേക്ക് റെ,ക്കമൻഡ് ചെയ്യാത്തതിന് കുറിച്ചും സിദ്ദിഖ് പറയുന്നുണ്ട്. അങ്ങനെ ശുപാർശ ചെയ്ത് വരേണ്ട ഒരു മേഖല അല്ല സിനിമ, അവിടെ കഴിവിനാണ് പ്രാധാന്യം, അവന്റെ കഴിവ് അവൻ തെളിയിക്കട്ടെ എന്നും അദ്ദേഹം പറയുന്നു.
Leave a Reply