എന്നെ എല്ലാവരും ഇത്രയേറെ സ്നേഹിക്കുന്നു, അവരുടെ മനസ്സിൽ തനിക്ക് ലഭിക്കുന്ന സ്ഥാനം വളരെ വലുതാണ് ! ശ്രീനിയെ കുറിച്ച് സിദ്ദിഖ് !

ശ്രീനിവാസൻ എന്ന നടനും വ്യക്തിക്കും ഇന്നത്തെ തലമുറയിൽ പോലും ആരാധകർ ഏറെയാണ്. അദ്ദേഹം മലയാള സിനിമയിലൂടെ ഒരു കാലഘട്ടത്തിലെ തലമുറയെ ചിന്തിപ്പിക്കാനും അതിലുപരി ഏറെ രസിപ്പിക്കാനും കഴിഞ്ഞ അതുല്യ പ്രതിഭകൂടിയാണ്. എന്നാൽ അടുത്തിടെയായി അദ്ദേഹം ആരോഗ്യപരമായി ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നാൽ ആ കിടക്കയിൽ പോലും നർമ്മം കൈവിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ വ്യാജ മരണവർത്തയെകുറിച്ച് അറിഞ്ഞ അദ്ദേഹം തനിക്ക് അന്ത്യാഞ്ജലി അർപ്പിച്ച എല്ലാവരോടും നന്ദി പറഞ്ഞിരുന്നു. കാരണം അതെല്ലാം തന്നോടുള്ള ഇഷ്ടം കൊണ്ടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അടുത്തിടെ അദ്ദേഹം താര സംഘടനയുടെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശ്രീനിയും ഒരേവേദിയിൽ എത്തിയപ്പോൾ അത് മലയാളി പ്രേക്ഷകർ ഒന്നാകെ ഹൃദയത്തിൽ സ്വീകരിക്കുക ആയിരുന്നു, എന്നാൽ ഇപ്പോഴിതാ ആ അവസ്ഥയിലും അദ്ദേഹം അങ്ങനെ ഒരു വേദിയിൽ എത്താൻ ഇടയായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ സിദ്ദിഖ്. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ, ശ്രീനിയേട്ടൻ വലിയൊരു ആപത്ഘട്ടം കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരാളാണ്. വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്നു.

കാർഡിയാക് പ്രശ്നങ്ങൾ ആയിരുന്നു ശ്രീനിയേട്ടന് ഉണ്ടായിരുന്നത്. സത്യം പറഞ്ഞാൽ അദ്ദേഹത്തിൻ്റെ ഓർമ്മ നഷ്ടപ്പെട്ട് ജീവിതത്തിലേക്ക് ഇനി  തിരിച്ച് കിട്ടുമോ എന്ന് പോലും ഞങ്ങൾ എല്ലാവരും ഭയപ്പെട്ടിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. അന്ന് എല്ലാ ദിവസവും ഞാൻ സത്യൻ അന്തിക്കാടുമായി സംസാരിക്കാറുണ്ടായിരുന്നു. സത്യേട്ടൻ അന്ന് പറഞ്ഞത് ഇപ്പോ നമുക്ക് ശ്രീനിയേട്ടനെ അങ്ങനെ വിട്ടുകളയാൻ പറ്റില്ല, ഒന്നൂടി അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണം. ഇനി ഒന്നുകൂടി ശ്രീനി വരണം, നമ്മൾ കൊണ്ടുവരണം. അത് വരും എന്നായിരുന്നു, അങ്ങനെയൊക്കെ നമ്മൾ സംസാരിച്ചിരുന്നു. അതായിരുന്നു സ്പിരിറ്റ്.

അദ്ദേഹം അങ്ങനെ ഒതുങ്ങി കൂടാതെ വേദിയിലേക്ക് എല്ലാം വീണ്ടും വരണം, ഇങ്ങനെ ഒരു കാര്യം ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞത് എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ട് എന്നായിരുന്നു. ഞങ്ങൾ ടീച്ചറോടും പറഞ്ഞു. എങ്ങനെയെങ്കിലുമൊക്കെ ശ്രീനിയേട്ടനെ കൊണ്ടുവരണം എന്ന്. ഇങ്ങനെയൊരു വേദിയുടെ മുന്നിൽ വെച്ചൊരു ആദരവ് കിട്ടുന്നത് നല്ല കാര്യമല്ലേ, അദ്ദേഹത്തിന് അത് നൽകുന്നൊരു ഊർജം അത് വളരെ വലുതാണ് എന്നും ഞങ്ങൾ പറഞ്ഞു. മാത്രമല്ല എന്നെ എല്ലാവരും ഇത്രയേറെ സ്നേഹിക്കുന്നു, അവരുടെ മനസ്സിൽ തനിക്ക് ലഭിക്കുന്ന സ്ഥാനം വളരെ വലുതാണ് എന്ന് മനസിലാക്കുമ്പോഴുണ്ടാകുന്ന എനർജി. ആദരിക്കപ്പെടുക എന്നത് വലിയ കാര്യമാണല്ലോ എന്ന് സിദ്ദിഖ് പറയുന്നു.

അങ്ങനെയാണ് അദ്ദേഹം ആ വേദിയിൽ എത്തിയത് എന്നാൽ എന്നെ ഞെട്ടിച്ചത് ശെരിക്കും പക്ഷേ അവിടെ ഞെട്ടിച്ചുകളഞ്ഞത് മോഹൻലാലാണ്. അദ്ദേഹം അതുപോലെയാണ് ശ്രീനിയേട്ടനെ വേദിയിലേക്ക് ആനിയിക്കുകയും ചെയ്തത്, ആ മുഹൂർത്തം നിങ്ങളെ പോലെ തന്നെ അവിടെ ഉണ്ടായിരുന്ന ഞങ്ങൾക്ക് എല്ലാവർക്കും ഒരു വലിയ സന്തോഷ നിമിഷം തന്നെ ആയിരുന്നു എന്നും  നിറഞ്ഞ മനസ്സോടെ സിദ്ദിഖ്  പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *