അവന് പറ്റിപോയ തെറ്റിന്റെ പേരിൽ ഒരുപക്ഷെ അവനെ ശിക്ഷിച്ചാലും അവനെ ഞാൻ തള്ളി കളയില്ല ! എനിക്കതിന് കഴിയില്ല ! സിദ്ദിഖ് പറയുന്നു !

ദിലീപ് നദിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ആരോപണ വിധേയനായി തുടരുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ തുടക്കം മുതൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചിരുന്ന സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെ അടുത്ത ഒരു സുഹൃത്തിന് ഒരു പ്രശ്നം ഉണ്ടായി. ശേഷം അദ്ദേഹം സു,ഹൃത്തായ എന്നെ വിളിക്കുകയാണ്, എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി, ഈ കാര്യത്തിൽ ഇ,ക്ക എന്നെ ഒന്ന് സഹായിക്കണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്. കാരണം അദ്ദേഹം എന്റെ സഹായം അഭ്യർത്ഥിച്ചാണ് വിളിച്ചത്, അയാള്‍ എന്റെ സുഹൃത്താണ്. ചിലപ്പോള്‍ അയാളുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം. എന്ന് കരുതി അയാളെ എനിക്ക് വിടാൻ പറ്റുമോ.

നമുക്ക് ഏറ്റവും അടുപ്പമുള്ള നമ്മുടെ ഒരു  ആത്മാ,ർഥ സുഹൃത്ത്  ഒരുപ്രശ്‌നത്തിൽ പെട്ടാൽ ഞാന്‍ അദ്ദേഹത്തെ സഹായി,ക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ ഞാന്‍ ഒപ്പം നില്‍ക്കുകയെന്നുള്ളതാണ്. ഒരുപക്ഷെ അതിന്റെ ഭാഗമായി ചിലപ്പോൾ അയാൾക്ക് എതിരെ വരുന്ന കാര്യങ്ങളെ എനിക്ക് ഡിഫൻറ്റ് ചെയ്യേണ്ടി വരും. അതാണ് നിലപാട്. ശരിയാണ് അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും. അയാള്‍ പ്രശ്‌നത്തില്‍പ്പെട്ടുപോയി. അതിന്റെ പേരിൽ ചിലപ്പോള്‍ അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷിക്കട്ടെ, ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാള്‍ എന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ. എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റിപോയി.

ഇതുപോലെ ഇപ്പോൾ എന്റെ മകന് ഒരു തെറ്റ് പറ്റിയാലും എനിക്ക് അവനെ വിട്ടുകളയാൻ പറ്റുമോ ഇല്ല.. അത്രയേ ഉള്ളു ഇതും. നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്‌നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ, സിദ്ദിഖ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *