
അനാവശ്യമായ ചിന്തകളെ ഒഴിവാക്കണം, ചുറ്റും നടക്കുന്ന കാര്യങ്ങളെ തിരുത്താനുള്ള കഴിവ് എപ്പോഴും നമുക്ക് ഉണ്ടാവില്ല ! ശില്പ ഷെട്ടിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു !
ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷമയമാണ് ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും. സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ കുടുംബം എന്നും ആരാധകരെ ഞെട്ടിച്ചിരുന്നു, ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്ര ഒരു അന്താരാഷ്ട്ര ബിസിനെസ്സ് മാനാണ്. കൂടാതെ ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ് രാജ് കുന്ദ്ര. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ശില്പ ഷെട്ടി 75 ലക്ഷം മുതൽ ഒന്നര കോടിവരെ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് വി ക്ലാസ് വാങ്ങിയിരുന്നത്.
എന്നാൽ ഈ ആഡംബര ജീവിതത്തിന് പുറകിൽ ഇത്തരമൊരു ദുഷ് പ്രവർത്തി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രാജ് കുന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ശില്പയുമായി, ആദ്യ വിവാഹം ഒഴിയാനുള്ള കാരണങ്ങൾ പറഞ്ഞുകൊണ്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജ് എത്തിയിരുന്നു, അതിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇത്തരമൊരു വാർത്ത പുറംലോകം അറിഞ്ഞത്. രാജ് കുന്ദ്ര പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച് കോടികൾ നേടിയെടുക്കുന്നു എന്ന വാർത്ത ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് രംഗത്ത് വന്നത്..
ആദ്യം ഫെബ്രുവരിയാണ് ഇങ്ങനെയൊരു പരാതി കിട്ടുന്നതും ഉദ്ഗ്യോഗസ്ഥർ അത് അന്വേഷിക്കുന്നതും, എന്നാൽ അന്ന് തനിക്ക് ഇതുമായി ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. എനാൽ പിന്നീട് ഇതിന്റെ അന്വേഷണം കൂടുതൽ ശ്കതമാകുകയും, രാജിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അയാളെ ഇപ്പോൾ കസ്റ്റഡിയിൽ യെടുത്തിരിക്കുന്നത്, അതിനു ശേഷം പുറത്തുവന്ന വാർത്തകൾ അവിശ്വസിനീയമാണ്. നീല ചിത്ര നിർമാണത്തിൽ ഇയാളുടെ പങ്ക് വളരെ കൂടുതലാണ്, ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത പ്രൊഡക്ഷന്‍ ഹൗസുകളിലാണ് ഈ നീല ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നിരുന്നത്. ചിത്രങ്ങളില്‍ പലതിനും 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് നേരം വരെ മാത്രമേ ദൈര്‍ഘ്യമുള്ളൂ. കൂടതെ രാജിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ പല മോശം വീഡിയോ ക്ലിപ്പുകളും കണ്ടെടുത്തുണ്ട്.

ഇത്രയും ശക്തമായ തെളിവ് ഇയാൾക്കെതിരെ ലഭിച്ചിട്ടും ഇപ്പോഴും രാജ് കുന്ദ്ര ഈ ആരോപണം തള്ളികളയുകാണ്, അന്വേഷണത്തിന് സഹകരിക്കുന്നില്ല എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത, അതുപോലെ ഭാര്യയായ നടി ശില്പ ഷെട്ടിയുടെ പങ്കും ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും, ആ നടപടികൾ പൂർത്തിയായിട്ടില്ല, വരും ദിവസങ്ങളിൽ അവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വെബ് സീരിസില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പല സ്ത്രീകളെയും ഈ വീഡിയോ നിർമാണത്തിനു ഉപയോഗിച്ചിരുന്നത്, കൂടാതെ ഈ സ്ത്രീകള്‍ക്ക് 10000 രൂപ മാത്രമാണ് നല്‍കിയിരുന്നത് എന്നും പറയുന്നു. ഇയാളുടെ വരുമാനം ഒരു ദിവസം എട്ട് ലക്ഷത്തില്‍ കൂടുതല്‍ ആയിരുന്നു എന്നാണ് ഏകദേശ കണക്ക്…. ഇപ്പോൾ ഇയാളുടെ 7 കോടിയിലധികം മുംബൈ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇതിൽ നിന്നും രക്ഷപെടാൻ താരം ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നും പറയുന്നു…
ഈ സംഭവത്തിന് തൊട്ട് മുമ്പ് ശില്പ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്, ‘ചുറ്റും നടക്കുന്ന കാര്യങ്ങളെ മാറ്റി മറിക്കാനുള്ള കഴിവ് എല്ലായിപ്പോഴും നമുക്ക് ഉണ്ടാവണമെന്നില്ല. പക്ഷെ നമ്മുടെ ഉള്ളിലുണ്ടാവുന്നതിനെ നമുക്ക് നിയന്ത്രിക്കാനാകും. മനസിനെ ശാന്തമാക്കാനുള്ള കഴിവ് നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം. അനാവശ്യമായ ചിന്തകളെ ഒഴിവാക്കണം. പലവഴിക്ക് സഞ്ചരിക്കുന്ന ചിന്തകളെ ഏകീകരിക്കാനും ശ്രദ്ധ കൂട്ടാനും യോഗ നിങ്ങളെ സഹായിക്കും എന്നാണ് നടിയുടെ വാക്കുകൾ. ഇതുവരെയുള്ള അന്വേഷണത്തിൽ ശിൽപ്പ ഷെട്ടിക്ക് ഇതിൽ പങ്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, എന്നാൽ ഇനിയും പല നിഗൂഢതകളും മറനീക്കി പുറത്തു വരാനുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
Leave a Reply