
സഹോദരിയുടെ ഭർത്താവുമായി അവൾ അടുപ്പത്തിലായി ! വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല ! രാജ് കുന്ദ്ര !
ബോളിവുഡ് സിനിമയിലെ പ്രശസ്തയായ അഭിനേത്രിയാണ് ശില്പ ഷെട്ടി. സൗത്ത് സിനിമകളിലും ശിൽപ അഭിനയിച്ചിരുന്നു. രാജ് കുന്ദ്രയാണ് ശിൽപയുടെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇത് രാജ് കുന്ദ്രയുടെ രണ്ടാം വിവാഹം ആയിരുന്നു, എന്നാൽ ഇപ്പോൾ നടി ശില്‍പ ഷെട്ടിയാണ് തന്റെ വിവാഹബന്ധം തകരാനുള്ള കാരണം എന്ന് ആരോപിക്കുന്ന രാജ് കുന്ദ്രയുടെ ആദ്യ ഭാര്യ കവിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാല്‍ തന്റെ ആദ്യ ഭാര്യ കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല എന്നാണ് ഇപ്പോൾ രാജ് കുന്ദ്ര ഇപ്പോള്‍ വ്യക്തമാക്കുന്നത്. 2006ല്‍ ആണ് രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും വിവാഹമോചനം നേടുന്നത്. 2009ല്‍ ആണ് ശില്‍പ ഷെട്ടിയുമായുള്ള വിവാഹം നടക്കുന്നത്. ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി എന്നാണ് രാജ് കുന്ദ്ര പറയുന്നത്. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല എന്ന് രാജ് പറയുന്നു.
കവിതയുമായി എന്റെ വിവാഹം കഴിഞ്ഞ് ഞങ്ങൾ കുടുംബമായി, അതായത് എന്റെ അച്ഛൻ, അമ്മ, സഹോദരി, സഹോദരിയുടെ ഭർത്താവ് അങ്ങനെ എല്ലാവരും ഒരു വീട്ടിലായിരുന്നു താമസം. വളരെ സതോഷത്തോടെ, പക്ഷെ ഞാന്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര നടത്തുന്ന സമയത്ത് അവള്‍ എന്റെ സഹോദരിയുടെ ഭർത്താവുമായി മോശ ബന്ധം സ്ഥാപിച്ചു, കൂടുതൽ സമയം അയാൾക്കൊപ്പം അവൾ ചിലവഴിച്ചു, ഇവരുടെ തമ്മിൽ എന്തോ ഉണ്ടെന്ന് എന്റെ കുടുംബത്തിലുള്ളവരും ഡ്രൈവറും വരെ പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചിരുന്നില്ല. എനിക്ക് എന്റെ ഭാര്യയെ അത്ര വിഷ്വസം ആയിരുന്നു.

പിന്നീട് എന്റെ സഹോദരിയും അവളുടെ ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചു. പക്ഷെ അതിനു ശേഷവും ഇവർ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. അവള്‍ വളരെ രഹസ്യമായൊരു മൊബൈല്‍ ഫോണ്‍ ബാത്ത്‌റൂമില്‍ സൂക്ഷിച്ചിരുന്നത് ഞാൻ കണ്ടുപിടിച്ചു. അതില്‍ നിന്നുമാണ് സഹോദരി ഭര്‍ത്താവിന് മെസേജുകള്‍ അയച്ച് കൊടുത്തിരുന്നത്. അത് കണ്ട നിമിഷം എന്റെ ഹൃദയം തകർന്ന് പോയിരുന്നു. എന്റെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടാകാൻ മാത്രംഞാൻ എന്ത് തെറ്റ് ചെയ്തു എന്ന് ഓർത്ത് ഞാൻ ഒരുപാട് കരഞ്ഞിരുന്നു. ശേഷം ഞാൻ കവിതയെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടു അന്ന് എന്റെ കുഞ്ഞിന് 40 ദിവസമായിരുന്നു പ്രായം. കുഞ്ഞിനോട് വിടപറഞ്ഞത് വളരെ വിഷമത്തോടെയാണ്.
അതിനു ശേഷമാണ് ഞാൻ ശില്പയുമായി വിവാഹിതനായത്, ശേഷം കവിത അവളുടെ ഡിമാന്റുകള്‍ വര്‍ദ്ധിപ്പിച്ചു. ശില്‍പ ഷെട്ടിയാണ് തന്റെ വിവാഹബന്ധം തകര്‍ത്തത് എന്ന വാര്‍ത്ത ഒരു യുകെ പത്രത്തിന് പത്തായിരം പൗണ്ടുകള്‍ക്ക് ആണ് കവിത വിറ്റതെന്നും, ശില്പ അന്നും ഇന്നും വളരെ സ്നേഹ നിധിയായ ഭാര്യ ആണെന്നും, എന്റെ ജീവിതത്തിലെ വൈകാരികമായ പല നിമിഷങ്ങളിലും ശില്‍പ സഹായിച്ചു. എന്നിലുള്ള ഏറ്റവും മികച്ച കാര്യങ്ങള്‍ അവള്‍ പുറത്തെടുപ്പിക്കാറുണ്ട്. അത്തരത്തില്‍ നല്ലൊരു ഭാര്യയെ കിട്ടിയതില്‍ ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനാണ് എന്നും രാജ് കുന്ദ്ര പറയുന്നു…
Leave a Reply