
ആ കഥാപാത്രത്തിന് ആനിയുടെ അത്ര സൗന്ദര്യമുള്ള നായിക വേണ്ട, മഞ്ജു വാര്യർ തന്നെ മതി എന്ന് ലോഹിതദാസ് തീരുമാനിക്കുകയായിരുന്നു ! വെളിപ്പെടുത്തൽ !
മലയാള സിനിമ ശില്പികളുടെ മുൻ നിരയിൽ ആലേപനം ചെയ്യാൻ സാധിക്കുന്ന പ്രതിഭാശാലിയായ സംവിധായകനാണ് ലോഹിതദാസ്. കാലങ്ങൾ ഒരുപാട് താണ്ടിയാലും അദ്ദേഹത്തിന്റെ സൃഷ്ട്ടികൾ അങ്ങനെ തന്നെ നിലനിൽക്കും, ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ്. സംവിധായകൻ തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച അദ്ദേഹം അകാലത്തിൽ നമ്മെ വിട്ടു പിരിയുകയായിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഭാര്യ സിന്ധു, ഒരു ഭർത്താവിനെ ഇത്രയും അടുത്തറിഞ്ഞ മറ്റൊരു ഭാര്യ ഉണ്ടാകുമോ എന്നുപോലും നമുക്ക് സംശയം വരും, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ചലങ്ങൾപോലും സിന്ധുവിന് അടുത്തറിയാമായിരുന്നു, അത്തരത്തിൽ സിന്ധു ലോഹിതദാസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സിന്ധുവിന്റെ വാക്കുകൾ. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ തീരുമാനിച്ചത്.

അതുപോലെ മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് മലയാള സിനിമയിൽ വളരെ വലിയൊരു സ്ഥാനം കൊടുത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു സല്ലാപം. എന്നാൽ ഈ ചിത്രത്തിൽ ആദ്യം നായികയ്യായി പരിഗണിച്ചത് നടി ആനിയെ ആയിരുന്നു, പക്ഷെ പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നും സിന്ധു വിശദീകരിക്കുന്നു. ‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി’. അങ്ങനെയാണ് ചിത്രം മഞ്ജുവിലേക്കെത്തുന്നത്.
അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു തീരുമാനമായിരുന്നു തൂവൽ കൊട്ടാരം എന്ന ചിത്രത്തിലും മഞ്ജു തന്നെ അഭിനയിക്കണം എന്നത്. അതുപോലെ തന്നെ മഞ്ജു എന്നും വളരെ ബഹുമാനുമുള്ള കുട്ടിയായിരുന്നു. ഒരു നടിയെ നമ്മള് ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനമെന്നും സിന്ധു പറയുന്നു. അതുപോലെ തന്നെ അദ്ദേഹം എഴുതിയ ചില കഥാപാത്രങ്ങൾ അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നതായും സിന്ധു പറയുന്നു, കിരീടത്തിലെ സേതുമാധവന് തനിയാവർത്തനത്തിലെ ബാലൻ മാഷും അദ്ദേഹത്തെ ഒരുപാട് അസ്വസ്ഥരാക്കിയിരുന്നു. അവരോട് താൻ ചെയ്തത് ഒരൽപ്പം കൂടി പോയെന്നും മറ്റും വെറുതെ ഇരുന്ന് ആലോചിച്ച് വിഷമിക്കാറുണ്ടായിരുന്നു എന്നും സിന്ധു പറയുന്നു.
Leave a Reply