മലയാളി ആണെങ്കിലും തിളങ്ങിയത് അന്യ ഭാഷകളിൽ, സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായി, ഇപ്പോൾ മക്കളുമായി വിദേശത്താണ് താമസം, നടി സിന്ധു മേനോന്റെ ജീവിതം !!
മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച ആളാണ് നടി സിന്ധു മേനോൻ, ഉത്തമൻ, മിസ്റ്റർ ബ്രഹ്മചാരി, വേഷം തുടങ്ങി നിരവധി ചിത്രങ്ങൾ സിന്ധു മലയാളത്തിൽ ചെയ്തിരുന്നു, അവയെല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു, മലയാളിയായ താരം തിളങ്ങിയത് മറ്റു ഭാഷകളിൽ ആയിരുന്നു, നായിക കഥാപാത്രം അല്ലാതെ വില്ലത്തി വേഷങ്ങളും സിന്ധു കൈകാര്യം ചെയ്തിരുന്നു, വേഷം, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ സിന്ധു വില്ലത്തി വേഷങ്ങളായിരുന്നു സിനിമയിൽ ചെയ്തിരുന്നത്…
1994 ൽ രശ്‌മി എന്ന കന്നഡ ചിത്രത്തിൽ ബാലതാരമായിട്ടാണ് സിന്ധു അഭിനയ രംഗത്ത് പ്രവേശിക്കുന്നത്, പിന്നീട് നായികയായും സഹ നടിയായും തമിഴിലും കാനഡയിലും തെലുങ്കിലും അവർ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, 2012ല്‍ ആയിരുന്നു യുകെയില്‍ സ്ഥിരതാമസമാക്കിയ ഡൊമിനിക് പ്രഭുവുമായുള്ള സിന്ധുവിന്റെ വിവാഹം. ഇംഗ്ലണ്ടിൽ ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫഷണലാണ് സിന്ധുവിന്റെ ഭർത്താവ്.. ഈ ദമ്ബതികള്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്.
വിവാഹ ശേഷം സിന്ധു വിദേശത്തു സ്ഥിര താമസമാക്കി, സോഷ്യൽ മീഡിയിൽ ഒന്നും സജീവമല്ലാത്ത താരം പിന്നീട് തന്റെ കുടുംബ ജീവിതത്തിൽ തിരക്കിലായിരുന്നു, അടുത്തിടെ താരത്തിന്റെ ഒരു സുഹൃത്ത് സിന്ധുവിന് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റിലൂടെയാണ് സിന്ധുവിനെ പുറംലോകം അറിയുന്നത്, അതിനു ശേഷം സിന്ധു സോഷ്യൽ മീഡിയിൽ അകൗണ്ട് എടുത്തിരുന്നു…
ഇപ്പോൾ അതിൽ തന്റെ മക്കളുടെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും സിന്ധു പങ്കുവെക്കാറുണ്ട്, 2018ൽ സിന്ധുവിനെതിരെ സാമ്പത്തിക തട്ടിപ്പു കേസ് ഫയല്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് സിന്ധു പൊതുഇടങ്ങളിൽ അധികം കാണാതെയായത്. സഹോദരനുമായി ചേർന്ന് 35 ലക്ഷം രൂപയുടെ കാർ വാങ്ങിയിട്ട് അതിന്റെ തുക തിരികെ അടക്കാഞ്ഞതിന്റെ പേരിലാണ് താരത്തിനെതിരെ കേസ് ഫയൽ ചെയ്തിരുന്നത്…
ഒരു നടി എന്നതിലുപരി അവർ മികച്ച ഒരു നർത്തകി കൂടിയാണ്, ഭര്‍ത്തനാട്യം വർഷങ്ങളായി സിന്ധു പഠിച്ചിരുന്നു, മലയാളത്തിൽ മിസ്റ്റര്‍ ബ്രഹ്മചാരി, ആകാശത്തിലെ പറവകള്‍, രഹസ്യ പൊലീസ്, ട്വന്റി ട്വന്റി, താവളം, ആണ്ടവന്‍, പകല്‍ നക്ഷത്രങ്ങള്‍, വാസ്തവം, പതാക, പുലിജന്മം, രാജമാണിക്യം, തൊമ്മനും മക്കളും, ഡിറ്റക്ടീവ്, ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടികുരു ആയിരുന്നു സിന്ധുവിന്റെ ഒടുവിലെ മലയാളചിത്രം. ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമാണ് താരം,
Leave a Reply