
‘നടക്കാനോ സംസാരിക്കാനോ ഒന്നിനും കഴിയാത്ത അവസ്ഥയിലാണ് അവൾ ഇപ്പോൾ’ ! എങ്കിലും പ്രതീക്ഷ കൈവിടാതെ താര ദമ്പതികൾ !!
ഒരു സമയത്ത് മലയാള സിനിമയിൽ വിജയം കൈവരിച്ച ചിത്രമായിരുന്നു തലയണമന്ത്രം, ഉർവശി ഗംഭീര പ്രകടനം കാഴ്‌ചവെച്ച ചിത്രത്തിൽ ഉർവശിയെ ഇംഗ്ളീഷ് പറഞ്ഞ് വെള്ളം കുടിപ്പിച്ച ഒരു കൊച്ചു മിടുക്കി ഉണ്ടായിരുന്നു. ചിത്രത്തിൽ ഇന്നസെന്റിന്റെയും ജിജിയുടെയും മകൾ ആയി എത്തിയ പിടിവാശിക്കാരി. ആ കുട്ടിയായി എത്തിയത് നമ്മുടെ ഇപ്പോഴത്തെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അഭിനേത്രി സിന്ധു വര്‍മയായിരുന്നു. സിന്ധു വർമ്മ നടന്‍ ജഗനാഥവര്‍മയുടെ മകൻ മനു വർമയുടെ ഭാര്യയാണ്.
ഭാഗ്യ ജാതകം എന്ന സീരിയലോടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. മനുവർമയും ഇപ്പോൾ സിനിമ സീരിയൽ രംഗത്ത് വളരെ തിരക്കിലാണ്, കഴിഞ്ഞ ദിവസം ഇവരുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുമ്ബോഴാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. അതില്‍ അഭിനയിക്കാന്‍ നല്ല മുടിയൊക്കെ ഉള്ള ഒരു കുട്ടിയെ വേണമായിരുന്നു.
അന്ന് പക്ഷെ തനിക്ക് പകരം കലാതിലകമായിരുന്ന ആര്യ എന്നൊരു പെണ്‍കുട്ടിയെയാണ് അവർ ആദ്യം തീരുമാനിച്ചിരുന്നത്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ടടുത്ത ദിവസമാണ് അവര്‍ക്ക് വരാന്‍ പറ്റില്ലെന്ന് അറിയുന്നത്. അന്ന് പരശുരാമ ക്ഷേത്രത്തിന്റെ കോവിലിന്റെ തൊട്ട് മുന്നില്‍ വെച്ചാണ് ഷൂട്ട് നടത്തിയത്. ‘ഇനി എങ്ങോട്ടും പോവുന്നില്ല, അങ്ങയുടെ പാതസേവ ചെയ്ത് ജീവിച്ചോളാം’ എന്നൊരു ഡയലോഗും അതിലുണ്ട്. അത് ഭഗവാന്‍ അങ്ങ് അംഗീകരിച്ചു. അത്രയും ഞാനങ്ങ് പ്രതീക്ഷിച്ചില്ലെന്ന് തമാശരൂപേണ മനു അഭിമുഖത്തില്‍ പറയുകയാണ്.

ആ സമയം മുതൽ രണ്ടുപേരുടെയും മനസിൽ ഒരു ഇഷ്ടം തോന്നിയിരുന്നു. ആ പ്രായത്തിൽ താൻ മറ്റു നടന്മാരെ കണ്ടാൽ മൈന്‍ഡ് പോലും ചെയ്യാറില്ലായിരുന്നു എന്നും, പക്ഷെ അന്ന് ചേട്ടനെ കണ്ടപ്പോള്‍ പെട്ടെന്ന് എഴുന്നേറ്റ് നില്‍ക്കാനാണ് തോന്നിയതെന്ന് പിന്നീട് ഇവള്‍ പറഞ്ഞിരുന്നു എന്നും ആ ബഹുമാനം ഇപ്പോഴും ഉണ്ടെന്നാണ് എന്റെ ഒരു തോന്നൽ എന്നും അദ്ദേഹം ഏറെ രസകരമായി പറയുന്നു.
രണ്ട് വര്‍ഷത്തോളം പ്രണയിച്ചു ശേഷം 2000 ത്തിലാണ് ഞങ്ങള്‍ വിവാഹം കഴിക്കുന്നത്. കൂടാതെ താൻ സീരിയലിൽ അഭിനിയ്ക്കുന്ന സമയത്ത് ഡ്രസ്, മേക്കപ്പ് ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നും ഇപ്പോഴത്തെ ചെറുപ്പക്കാരായ പിള്ളേര്‍ ഡ്രസ് വാങ്ങാനായി കാശ് ചിലവാക്കുന്നത് കാണുമ്ബോള്‍ ഞാന്‍ ചിരിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്റെ കോസ്റ്റിയൂമര്‍ വരെ ചോദിച്ചിട്ടുണ്ട്. ചേട്ടാ, എട്ട് വര്‍ഷം മുന്‍പ് ആ സീരിയലില്‍ ഇട്ട ഡ്രസ് അല്ലേ ഇതെന്ന്. ഇപ്പോഴും അത് സൂക്ഷിക്കുന്നുണ്ടോ എന്നും..
പിന്നെ ജീവിതത്തിൽ ഞങ്ങളുടെ ഏറ്റവും വലിയ നിധിയും ഒപ്പം ദുഖവും ഞങ്ങൾക്ക് ഞങളുടെ പൊന്നോമനയാണ് എന്നാണ് ഇവർ പറയുന്നത്. ഞങ്ങളുടെ ജീവിതത്തിൽ ഒരു തീരാ ദുഖമാണ് ഞങ്ങളുടെ മകൾ ഗൗരി. തലച്ചോറിലെ ചില നാടി പ്രവർത്തനങ്ങളുടെ തകരാറുമൂലം വീൽ ചെയറിൽ ജീവിതം കഴിച്ചുകൂട്ടുകയാണ്. അവൾക്ക് നടക്കാനോ സംസാരിക്കാനോ മറ്റൊന്നിനും തന്നെ കഴിയില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മനുവും സിന്ധുവും ഇപ്പോഴും പറയുന്നത് തങ്ങളുടെ മകൾ ഒരു നാൾ എഴുനേൽക്കും. ആ പ്രതീക്ഷയിലാണ് ഞങ്ങളുടെ ഇപ്പോഴുള്ള ജീവതം തന്നെ. എന്നാണ്…..
Leave a Reply