“ആ സമയത്ത് സിത്താരയെ കണ്ട് ഞാനും ജയറാമും അന്തം വിട്ട് നിന്ന് പോയിട്ടുണ്ട്” ! സിത്താരയെ കുറിച്ച് സുരേഷ് ഗോപി സംസാരിക്കുന്നു !!
സിത്താര എന്ന അഭിനേത്രി ഒരു സമയത്ത്മ ലയാള സിനിമയുടെ മുഖ ശ്രീ ആയിരുന്നു, ആ നടിയെ നമ്മൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ സജീവ സാന്നിധ്യമായിരുന്നു സിത്താര.. തമിഴിൽ പടയപ്പയിൽ രജനികാന്തിന്റെ സഹോദരിയുടെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു.. നായികയായും സഹ താരമായും നിരവധി ചിത്രങ്ങൾ മനോഹരമാക്കിയ താരം ഇപ്പോഴും കാഴ്ചയിൽ ആ പഴയ സിതാര തന്നെയാണ്…
മലയാളികളുടെ കാഴ്ചയിൽ ശാലീന സുന്ദരിയായ സിതാര മഴവിൽ കവടി, നാടുവാഴികൾ, ഗുരു, ചമയം, വചനം തുടങ്ങിയ ചിത്രങ്ങൾ വളരെ വിജയമായിരുന്നു.. കിളിമാനൂരാണ് സിതാരയുടെ ജന്മ സ്ഥലം, അച്ഛൻ പരമേശ്വരൻ നായർ, ‘അമ്മ വത്സല നായർ, അച്ഛൻ ഇലക്ടിസിറ്റിയിൽ എൻജിനിയർ ആയിരുന്നു, അമ്മയും ഇലക്ട്രിസിറ്റി ഓഫീസിൽ ഓഫീസർ ആയിരുന്നു…. താരത്തിന് രണ്ടു സഹോദരങ്ങളാണ് ഉള്ളത് പ്രതീഷും അഭിലാഷും.. 1986 ൽ പുറത്തിറങ്ങിയ കാവേരി എന്ന മലയാള ചിത്രത്തിലാണ് സിത്താര ആദ്യമായി അഭിനയിക്കുന്നത്..
ഇപ്പോഴും സിനിമ സീരിയൽ മേഖലയിൽ സിത്താര നിറ സാന്നിധ്യമായിരുന്നു, ഇപ്പോൾ നടൻ സുരേഷ് ഗോപി തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായികയുമായ സിത്താരയെ കുറിച്ച് ചില കാര്യങ്ങൾ തുറന്ന് പറയുകയാണ്, താൻ മാത്രമല്ല നടൻ ജയറാമും അന്തം വിട്ടു നോക്കിനിന്ന നായികകൂടിയാണ് സിത്താര, സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക് കടക്കാം, ‘സിനിമയില്‍ ഞാന്‍ വന്ന കാലത്ത് ആദ്യമായി കണ്ട സൗത്ത് ഇന്ത്യയിലെ പ്രധാന നായികയായിരുന്നു സിത്താര. കഴിവിന്റെ കാര്യത്തിലും, അഭിനയ മികവിന്റെയുമൊക്കെ കാര്യത്തില്‍ ഞാനും നടൻ ജയറാമുമൊക്കെ ഒന്ന് മേലോട്ട് നോക്കി കണ്ട ഒരു പ്രകടനക്കാരിയായിരുന്നു നടി സിത്താരയുടേത്..
വചനം, ഒരുക്കം തുടങ്ങിയ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു പിന്നെ ഗുരു, അതിൽ ഒരുമിച്ചുള്ള സീനുകൾ ഉണ്ടായിരുനുള്ള യെങ്കിലും അതും എണ്ണത്തിൽ കൂട്ടാം, ഇതിൽ വചനം എന്ന ചിത്രത്തിൽ ഞാനും ജയറാമും സിത്താരയും ഒരുമിച്ചു ഉണ്ടായിരുന്നു, ഇതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞങൾ സിത്താരയുടെ അഭിനയം കണ്ട് അന്തം വിട്ട് നിന്നിയിട്ടുള്ളത് എന്നും അദ്ദേഹം പറയുന്നു… അതേ ചിത്രത്തിലെ ‘നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്ബി’ എന്ന ഗാനം ആ സമയത്ത് വലിയ ഹിറ്റായിരുന്നു…
ഇപ്പോഴും ആ ഗാനത്തെ പറ്റി പലരും മെസ്സേജ് അയക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു, പക്ഷെ പിന്നീട് സിതാര തമിഴ്, കന്നഡ എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിട്ടു ഓടി പോയി. അവർ സമയത്ത് വളരെ തിരക്കുള്ള ഒരു അഭിനേത്രി ആയിരുന്നു എന്നും അദ്ദേഹം ഓർത്തു പറയുന്നു. 47 കാരിയായ നടി സിതാര ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല എന്നത് ഇപ്പോഴും ആരാധകരെ വിഷമിപ്പിക്കുന്ന ഒന്നാണ്, ഒറ്റക്കുള്ള ജീവിതവുമായി പൊരുത്തപ്പെട്ടു അതുകൊണ്ട് വിവാഹം വേണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല എന്നും സിതാര പറയുന്നു…
Leave a Reply