വയസ്സ് 48 ആയിട്ടും വിവാഹം കഴിക്കാത്തിതന്റെ കാരണം പറഞ്ഞ് സിതാര !!

മലയാളികൾക്ക് എന്നും പ്രിയങ്കാരിയായ ആളാണ് നടി സിത്താര. മലയാളത്തിൽ നിരവധി സിനിമകൾ താരം ചെയ്തിരുന്നു കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ  ഭാഷകളിൽ സജീവ സാന്നിധ്യമായിരുന്നു സിത്താര.. തമിഴിൽ പടയപ്പയിൽ രജനികാന്തിന്റെ സഹോദരിയുടെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു.. നായികയായും സഹ താരമായും നിരവധി ചിത്രങ്ങൾ മനോഹരമാക്കിയ താരം ഇപ്പോഴും കാഴ്ചയിൽ ആ പഴയ സിതാര തന്നെയാണ്…

മലയാളികളുടെ കാഴ്ചയിൽ ശാലീന സുന്ദരിയായ സിതാര മഴവിൽ കവടി, നാടുവാഴികൾ, ഗുരു, ചമയം, വചനം തുടങ്ങിയ ചിത്രങ്ങൾ വളരെ വിജയമായിരുന്നു.. കിളിമാനൂരാണ് സിതാരയുടെ ജന്മ സ്ഥലം, അച്ഛൻ പരമേശ്വരൻ നായർ, ‘അമ്മ വത്സല നായർ, അച്ഛൻ ഇലക്ടിസിറ്റിയിൽ എൻജിനിയർ ആയിരുന്നു, അമ്മയും ഇലക്ട്രിസിറ്റി ഓഫീസിൽ ഓഫീസർ ആയിരുന്നു….

താരത്തിന് രണ്ടു സഹോദരങ്ങളാണ് ഉള്ളത് പ്രതീഷും അഭിലാഷും.. 1986 ൽ പുറത്തിറങ്ങിയ കാവേരി എന്ന മലയാള ചിത്രത്തിലാണ് സിത്താര ആദ്യമായി അഭിനയിക്കുന്നത്.. അതിനു ശേഷം സൗത്ത് സിനിമയിൽ ഏകദേശം 200 ഓളം സിനിമകൾ താരം ചെയ്തിരുന്നു.. പക്ഷെ 47 കാരിയായ സിതാര ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. താരം എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരിക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി സിതാര എത്തിയിരിക്കുകയാണ് ഇപ്പോള്‍.

തനിക്ക് വിവാഹത്തോട് ചെറുപ്പത്തില്‍ തന്നെ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു. ചെറുപ്പത്തിലെ ആ താല്‍പര്യമില്ലായ്മ പിന്നീടൊരു തീരുമാനമായി മാറുകയായിരുന്നു. താന്‍ അതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും സിതാര പറയുന്നു. വിവാഹമെന്നത് വ്യക്തിപരമായ കാര്യമായിരിക്കെ താരത്തിന്റെ തീരുമാനത്തെ ആരാധകരും ഇപ്പോൾ പിന്തുണയ്ക്കുകയാണ്.

സിത്താരക്ക് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അടുപ്പമുള്ളതും തന്റെയൊപ്പം എല്ലാത്തിനും കൂടെയുണ്ടായിരുന്നതും തന്റെ അച്ഛനാണ്.. എന്നാല്‍ അപ്രതീക്ഷിതമായി അച്ഛന്‍ മരണപ്പെട്ടു. അതിന് ശേഷവും വിവാഹത്തിനോട് താല്‍പര്യം തോന്നിയില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിതാര പറയുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ താന്‍ സന്തോഷം കണ്ടെത്തുകയായിരുന്നുവെന്ന് സിതാര പറയുന്നു. ഇതുപോലെ തന്നെയായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനവുമെന്നും സിതാര പറഞ്ഞു.

അതേ സമയം തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല. പക്ഷെ ആ കാരണത്താൽ അല്ല ഞാൻ വിവാഹം കഴിക്കാതിരുന്നത് എന്നും താരം വ്യക്തമാക്കുന്നു… താരം മലയാളത്തിലും തമിഴിലും, തെലുങ്കിലും കൂടി നിരവധി സീരിയലുകളും ചെയ്തിരുന്നു… 2015 ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി താരം ചെയ്തിരുന്നത്…. 2009 ൽ പുറത്തിറങ്ങിയ രാജസേനൻ ചിത്രം ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രം ഏറെ വിജകരമായിരുന്നു…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *