മോന്റെ പഠനം ഇനി കേരളത്തിലാകാം ! ഉത്തര്‍പ്രദേശില്‍ സഹപാഠികളുടെ ത,ല്ലു,കൊ,ണ്ട വിദ്യാര്‍ത്ഥിയെ കേരളത്തിലേക്ക് ക്ഷണിച്ച് വി ശിവന്‍കുട്ടി

കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ചർച്ചയായ ഒരു വിഡിയോ ആയിരുന്നു ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠികള്‍ തല്ലിയ വിദ്യാര്‍ത്ഥിയുടെത്,  വളരെ വേദനിപ്പിക്കുന്ന രംഗങ്ങൾ ആയിരുന്നു ആ വിഡിയോയിൽ ഉണ്ടായിരുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ടീച്ചറിന് വലിയ വിമർശനമാണ് ഉയരുന്നത്. എന്നാൽ താൻ കുട്ടിയെ തല്ലിയത് അവൻ പഠിക്കാത്തത് കാരണമാണെന്നും , നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് മറ്റു കുട്ടികളോട് തല്ലാൻ പറഞ്ഞതെന്നും ആയിരുന്നു ടീച്ചറുടെ വിചിത്രമായ മറുപടി. എന്നാൽ ഈ വിഷയത്തിൽ രാജ്യവ്യാപകമായി വലിയ പ്രതിധേശം വന്നതോടെ യുപി സർക്കാർ ആ സ്‌കൂൾ തന്നെ പൂട്ടാൻ ഉത്തരവ് ഇട്ടിരിക്കുകയാണ് ഇപ്പോൾ.

അതേസമയം ഈ വിഷയത്തിൽ തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത് ആ വിദ്യാര്‍ത്ഥിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തെയ്യാറെന്നാണ് അദ്ദേഹം പറയുന്നത്, വാക്കുകൾ ഇങ്ങനെ, കേരളത്തിലേക്ക് കുട്ടിയെ സ്വാഗതം ചെയ്യുകയാണ്. കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ കേരളത്തില്‍ പഠനം നടത്താം. ടി സി യോ മറ്റു രേഖകളോ ഇതിനായി ആവശ്യമില്ലന്നും മന്ത്രി പറഞ്ഞു.തല്ല് കൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്തിലാണ്. ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മന്ത്രി യു പി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ഇനി ഒരിടത്തും ഇത്തരം സംഭവം അരങ്ങേറാൻ പാടില്ല. വി,ദ്യാ,ര്‍ത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാര്യം കത്തിലൂടെ യു പി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് സ്‌കൂളില്‍ സംഭവിച്ച കാര്യങ്ങള്‍. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കാലതാമസം പാടില്ലെന്നും ശിവന്‍കുട്ടി കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *