ഭര്‍ത്താവിന്റെ സെറ്റില്‍ പോയി ഭാര്യ കളിക്കാനൊന്നും ഞാന്‍ നില്‍ക്കില്ല ! ഒന്നിച്ച് അഭിനയിക്കുമ്ബോള്‍ കുറച്ച് സ്വാതന്ത്ര്യം ഒക്കെ എടുക്കേണ്ടി വരുമല്ലോ ! സ്നേഹ ശ്രീകുമാര്‍ പറയുന്നു !
മലയാളികൾക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് സ്നേഹ ശ്രീകുമാർ. അതുപോലെ തന്നെ ഏവർക്കും പരിചിതനായ ആളാണ് നടൻ ശ്രീകുമാർ. ഇരുവരും മറിമായം എന്ന പരിപാടിയിൽ കൂടിയാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഇരുവരും വിവാഹിതരായതും ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. ശ്രീകുമാർ പൃഥ്വിരാജ് നായകനായ മെമ്മറീസ് എന്ന സിനിമയിൽ വില്ലന്റെ വേഷത്തിൽ എത്തിയിരുന്നു, നടന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് അത്. ഇപ്പോൾ ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ശ്രീകുമാറാണ്.
വിവാഹിതരായിട്ട് രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ഇപ്പോൾ തങ്ങളുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് സ്നേഹ. ശ്രീകുമാർ വളരെ കുറച്ച് മാത്രമേ സംസാരിക്കുക ഉള്ളോ എന്ന അവതാരകയുടെ ചോദ്യത്തിന് എന്റേടുത്ത് നന്നായി സംസാരിക്കും. അല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ കയറ്റുമോ എന്നായിരുന്നു സ്‌നേഹ തിരിച്ച് ചോദിച്ചത്. പക്ഷെ എന്തെങ്കിലും ദേഷ്യം വന്നാൽ പിന്നെ എന്റെ അടുത്ത് മിണ്ടില്ല, അങ്ങനെ മിണ്ടാതെ ഇരിക്കുന്നത് എനിക്കിഷ്ടമല്ല. അതറിയാവുന്നത് കൊണ്ട് തന്നെ മനപൂർവം അങ്ങനെ ഇരുന്ന് കളയും. അപ്പോള്‍ എനിക്ക് വരുന്ന ദേഷ്യം പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. എന്നെ പരാജയപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം അതാണെന്ന് ഏട്ടന് അറിയാം അതുകൊണ്ട് അതുതന്നെയാണ് മിക്കപ്പോഴും പ്രയോഗിക്കുന്നത് എന്നും സ്നേഹ പറയുന്നു.
പിന്നെ അദ്ദേഹം ഇപ്പോൾ ചക്കപ്പഴത്തിൽ അഭിനയച്ചുകൊണ്ടിരിക്കുകയാണ്, ഭര്‍ത്താവിന്റെ സെറ്റില്‍ പോയി ഭാര്യ കളിക്കാനൊന്നും ഞാന്‍ നില്‍ക്കാറില്ല. അശ്വതിയുടെ നായകനായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. അശ്വതിയും ഞാനും വലിയ കൂട്ടുകാരാണ്. സെറ്റിലെ പല കാര്യങ്ങളും അശ്വതിയാണ് എന്നെ വിളിച്ച് പറയുന്നത്. പുള്ളി ഇടുന്ന ഷര്‍ട്ട് വരെ ഞാനും അശ്വതിയും തമ്മില്‍ സംസാരിച്ചിട്ടാവും ഇടുക. പിന്നെ ആദ്യമൊക്കെ അശ്വതി എന്നോട് പറയും അദ്ദേഹം എന്നോട് കമ്ബനി ഒട്ടും ആവുന്നില്ലല്ലോ, എന്ന് കാരണം അവർ ഒന്നിച്ച് അഭിനയിക്കുമ്ബോള്‍ കുറച്ച് സ്വാതന്ത്ര്യം ഒക്കെ എടുക്കേണ്ടി വരുമല്ലോ. പക്ഷെ ഏട്ടൻ അങ്ങനെ പെട്ടന്ന് കമ്പനി ആകുന്ന കൂട്ടത്തിലുള ആളല്ല, സംസാരവും വളരെ കുറവാണ്, പക്ഷെ കുറച്ച് കഴിയുമ്പോൾ അതെല്ലാം മാറുമെന്നും ഞാൻ അശ്വതിയോട് പറഞ്ഞു കൊടുക്കാറുണ്ട് എന്നും സ്നേഹ പറയുന്നു.
പിണങ്ങുമ്പോൾ ആദ്യം സോറി പറയുന്നതും, റൊമാന്റിക്കും താനാണെന്നാണ് സ്നേഹ പറയുന്നത്, പുള്ളിക്ക് ഈ ആഘോഷങ്ങൾ ഒന്നും വലിയ താല്പര്യമില്ലാത്ത ആളാണ്, ഞാൻ കൊച്ച് കൊച്ച് സർപ്രൈസ് ഗിഫ്റ് ഒക്കെ വാങ്ങി നൽകാറുണ്ട്, ഓണം വരെ ഞാൻ വന്നതിനു ശേഷമാണ് ശ്രീകുമാർ ആഘോഷിച്ച് തുടങ്ങിയത് എന്നും സ്നേഹ പറയുന്നു. അതുപോലെ ഇപ്പോൾ നമ്മുടെ പിറന്നാൾ ഓർത്തിരിക്കുകയോ, നമ്മൾക്ക് ഒരു ഗിഫ്റ്റ് തരുകയോ അങ്ങനെ ഒരു പരിപാടിയും പുള്ളിക്ക് ഇല്ലന്നും താരം പറയുന്നു. പക്ഷെ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നും സ്നേഹ പറയുന്നു, അതിനു കാരണം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതിലൂടെയാണ് അത് സാധിക്കുന്നത്. ചേട്ടാ എന്നെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ വിമാനമോ കാറോ ഒന്നും വാങ്ങി തരണ്ട. എന്റെ ഈ ചെറിയ ചെറിയ സന്തോഷം സാധിച്ചുതന്നാൽ മതിഎന്നും താൻ പറയുമെന്നും സ്നേഹ പറയുന്നു.
Leave a Reply