‘ഷൂട്ട് കഴിഞ്ഞ് എത്തിയാൽ ഞാൻ അദ്ദേഹത്തോട് ആദ്യം ആവിശ്യപെടുന്നത് ഇതാണ്’ !! സോനു സതീഷ് !
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നടി സോനു സതീഷ്. നായികയായും വില്ലത്തിയായും അതിലുപരി നർത്തകിയായുമൊക്കെ സോനു നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്.നിരവധി ആരാധകരും ഇതിനോടകം സോനുവിന് സ്വന്തമായിട്ടുണ്ട്. ആദ്യമൊക്കെ സോനു വില്ലത്തി കഥാപാത്രങ്ങൾ മാത്രമാണ് ചെയ്തിരുന്നത്, സ്ത്രീധനം എന്ന സീരിയലിലെ വേണി എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല. ആ കഥാപാത്രം സോനുവിന്റെ ജീവിതത്തിൽ വളരെ വലിയ വിജയമായിരുന്നു. ഇപ്പോൾ നായിക കഥാപാത്രങ്ങളാണ് കൂടുതലും ചെയ്യുന്നത്, മലയാളത്തിന് പുറമെ തമിഴിലും സോനു താരമാണ് നിരവധി സീരിയലുകൾ സോനു അവിടെയും ചെയ്യുന്നുണ്ട്.
ചെറുപ്പം മുതലേ തനിക്കൊരു ഡാൻസർ ആകാനായിരുന്നു ഇഷ്ടം ഇപ്പോഴും നൃത്തം കുറച്ചും കൂടി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് താനെന്നാണ് സോനു പറയുന്നു, ഇപ്പോൾ സീരിയൽ ഷൂട്ട് കഴിഞ്ഞാൽ ഒന്നിനും സമയം കിട്ടുന്നില്ലെന്നും സോനു പറയുന്നു. എത്ര തിരക്കായാലും പ്രാക്ടീസ് മുടക്കാറില്ലന്നും താരം കൂട്ടിച്ചേർക്കുന്നു. സോഷ്യൽ മീഡിയിൽ ആക്റ്റീവ് ആയ ആളാണ് സോനു, ഇൻസ്റ്റയിൽ തന്റെ എല്ലാ വിശേഷങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കുന്നത് വലിയ വാർത്തയായിരുന്നു. കുടുംബത്തിന് ഒപ്പം കേക്ക് കട്ട് ചെയ്തുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും സോനു സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിരുന്നു.
സോനുവിന്റെ ഇത് രണ്ടാം വിവാഹം ആയിരിന്നു. 2017 ഗുരുവായൂരിൽ വച്ചാണ് സോനു വീണ്ടും വിവാഹിത ആകുന്നത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം . ബെംഗലുരൂവിൽ ഐടി എൻജിനീയറായ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന്റെ ഭർത്താവ്. വിവാഹത്തിന് ശേഷം മലയാളം സ്വാരിയലുകളിൽ നിന്നും അഭിനയത്തിൽ ഇടവേള എടുത്തിരുന്ന താരം അടുത്തിടെയാണ് സുമംഗലീ ഭവ എന്ന സീരിയലിലൂടെ മടങ്ങിയെത്തിയത്. സീരിയലില് പുറമെ നിരവധി വേദികളിൽ ഡാൻസ് പരിപാടികളും സോനു അവതരിപ്പിക്കുണ്ട്.
ഇരുവരും യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് അതുകൊണ്ടുതന്നെ മിക്കപ്പോഴും ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ എവിടെയെങ്കിലും ദൂര യാത്രകൾ പോകാം എന്ന് പറഞ്ഞ് ഭര്‍ത്താവിനെ ശല്യപ്പെടുത്താറുണ്ടെന്നും സോനു പറയുന്നു. ഇപ്പോൾ ഇവർ മൂന്നാറിൽ യാത്രയിലാണ്, യാത്രക്കിടയിലുള്ള ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. തന്റെ പ്രൊഫഷന് പൂർണ പിന്തുണനയാണ് തന്റെ ഭർത്താവ് തനിക്ക് നല്കുന്നതയെന്നാണ് സോനു പറയുന്നത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലും അഭിനയിക്കുമെന്ന് സോനു പറയുന്നു. അത്തരത്തിലൊരു അവസരത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന സുമംഗലി ഭവയില്‍ അഭിനയിച്ച് വരികയാണ് താരം.
ശ്രീധനത്തിലെ വേണിയെന്ന കഥാപാത്രത്തെ ഇപ്പോഴും പലരും ഓർത്തിരിക്കുന്നു എന്നതിൽ അതിയായ സന്തോഷം ഉണ്ട്, പെട്ടന്ന് തന്നെ പാവം കഥാപത്രങ്ങൾ ചെയ്‌തത് വളരെ നന്നായി അല്ലെങ്കിൽ എനിക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥ ആയേനെ എന്നാണ് സോനു പറയുന്നത്. വേണിയുടെ കഥാപാത്രത്തെ ടിവിയിൽ കാണുമ്പോൾ അമ്മൂമ്മമാരൊക്കെ ഊന്നുവടി വെച്ച് ടിവിയില്‍ കുത്തുമായിരുന്നു എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് എന്നും സോനു പറയുന്നു.
Leave a Reply