
എനിക്ക് തെറ്റുപറ്റി, കമ്യൂണിസ്റ്റുകാരുടെ വാദത്തോട് ഞാനും യോജിക്കുകയാണ് ! അംബാനി ആ തുക കരുവന്നൂർ ബാങ്കിൽ നിക്ഷേപിക്കണമായിരുന്നു…! ശ്രീജിത്ത് പണിക്കർ !
രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ശ്രീജിത്ത് പണിക്കർ, ഇപ്പോഴിതാ മുകേഷ് അംബാനി അദ്ദേഹത്തിന്റെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് കോടികൾ ചിലവാക്കിയതിൽ വിമർശിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പുകളിൽ വലിയ വിമർശനം ഉയർന്നിരുന്നു, ഇപ്പോഴിതാ ഇതിനെ പരിഹസിച്ച് ശ്രീജിത്ത് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, എനിക്ക് തെറ്റുപറ്റി. ഞാൻ സമ്മതിക്കുന്നു. മുകേഷ് അംബാനി അദ്ദേഹത്തിന്റെ മകന്റെ വിവാഹം ആർഭാടത്തോടെ നടത്താൻ പാടില്ലായിരുന്നെന്ന കമ്യൂണിസ്റ്റുകാരുടെ വാദത്തോട് ഞാനും യോജിക്കുകയാണ്. പകരം ആ 5000 കോടി അദ്ദേഹം കരുവന്നൂർ ബാങ്കിൽ നിക്ഷേപിക്കണമായിരുന്നു… എന്നായിരുന്നു..
അതേസമയം തന്റെ മകന്റെ വിവാഹം ഇതിനോടകം ലോക ശ്രദ്ധ നേടിയിരുന്നു, ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം എന്ന റെക്കോഡാണ് ഇതോടെ പിറന്നുകഴിഞ്ഞത്. ലോകത്തിന്റെ ശ്ര്ദ്ധ ആകർഷിച്ച വിവാഹത്തിനായി മുകേഷ് അംബാനി ഏകദേശം 5,000 കോടി രൂപയിലധികം ചെലവഴിച്ചുവെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും ആഡംബര വിവാഹച്ചെലവ് 1,361 കോടി രൂപയും, ഷെയ്ഖ ഹിന്ദ് ബിൻത് ബിൻ മക്തൂം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ 1,144 കോടി രൂപയും ഈ ചെലവും ഇതോടെ പഴങ്കഥയായി. ഇളയമകൻ ആനന്ദിനോടുള്ള പ്രിയം മാതാപിതാക്കളായ മുകേഷ് അംബാനിയും നിത അംബാനിയും ഒരിക്കൽ കൂടി തെളിയിച്ചു.

എന്നാൽ അതേസമയം ഈ ഒരു വിവാഹത്തോടെ അദ്ദേഹത്തിന് തന്നെ വലിയ നേട്ടവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്, അതായത് ഈ വിവാഹത്തോടെ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ കുതിപ്പാണ് വിവാഹ ശേഷം ഉണ്ടായിരിക്കുന്നതെന്ന് ആജ് തക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 25000 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് മൂന്ന് ബില്യണ്‍ യുഎസ് ഡോളര്‍ അദ്ദേഹം സ്വന്തമാക്കിയത്. ഇത് ഇന്ത്യന്‍ ബിസിനസ് മേഖലയിലെ റെക്കോര്‍ഡാണ്. ചെറിയ കാലയളവിലെ ഈ നേട്ടം മുകേഷ് അംബാനിയുടെ മൊത്തം ആസ്തിയിലും പ്രതിഫലിച്ചതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
Leave a Reply