320 രൂപയുടെ ഷർട്ടാണ്, കെ-ദാസൻ അറിഞ്ഞാൽ ! 30,000 രൂപയുടെ എസ്റ്റിമേറ്റ് ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

ഇപ്പോഴിതാ കേരളമോന്നാകെ ചർച്ച ചെയ്യുന്നത്, വയനാട് ചൂരൽമല ദുരന്തത്തിന്റെ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളാണ്, അധിക സഹായത്തിനായി അടിയന്തരമായി ധനസഹായം ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചചെയ്യപെടുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, 320 രൂപയുടെ ഷർട്ടാണ്. കെ-ദാസൻ അറിഞ്ഞാൽ? 30,000 രൂപയുടെ എസ്റ്റിമേറ്റ്. എന്നാണ് ഒരു ഷർട്ടിന്റെ ചിത്രം നൽകികൊണ്ട് അദ്ദേഹം കുറിച്ചത്. കള്ളക്കണക്ക് എഴുതിക്കൊടുത്ത് കേന്ദ്രത്തെ ഊറ്റാമെന്ന് കരുതി. ഇപ്പോൾ മൊത്തത്തിൽ തേഞ്ഞ വകയിൽ 1800 കോടി. എന്ന് കുറിച്ചുകൊണ്ട് മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ അതേസമയം വയനാട് ചൂരൽമല ദുരന്തത്തിന്റെ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അധിക സഹായത്തിനായി അടിയന്തരമായി ധനസഹായം ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ഫണ്ടിന്റെ വിശദവിവരങ്ങളും, ചെലവിന്റെ കണക്കുകളും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ആ കണക്കുകൾ ഇപ്പോൾ വയനാട് ദുരന്ത മേഖലയിൽ ചിലവഴിച്ച കണക്കുകൾ ആയിട്ടാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ ജനങ്ങളിലേക്ക് തെറ്റായി രീതിയിൽ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും ഭാവിയിൽ വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന് സംസഥാന സർക്കാർ സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയില്‍ നൽകിയിരിക്കുന്നത്.

എന്നാൽ മനപ്പൂർവ്വം ആരോപണങ്ങൾ ഉണ്ടാക്കുകയാണ് എന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്, ഇത് വയനാടിന്റെ പുനർനിർണമാണത്തിന് എതിരെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണമാണ്. ദുരന്തബാധിതർക്ക് അർഹതപ്പെട്ട സഹായം നൽകാതിരിക്കാൻ വേണ്ടിയുള്ള നീക്കമായി ഇതിനെ ജനങ്ങൾ കാണണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *