
കുമാരപിള്ള സാറേ, ഈ വിദേശ യാത്ര എന്തിനാണെന്ന് ലളിതമായ ഭാഷയിൽ പറഞ്ഞു തന്നാട്ടെ, അതേ ഉത്തമാ, ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലല്ലോ ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീകഷകനുമായ ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്, സാമൂഹ്യ രാഷ്ട്രീയ നിലപാടുകൾ പരിഹാസത്തിൽ കൂടിയും വിമര്‍ശിച്ചുമാണ് ശ്രീജിത്ത് മിക്കപ്പോഴും പോസ്റ്റുകൾ പങ്കുവെക്കുന്നത്, ഇപ്പോഴിതാ മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിദേശ യാത്രയെ പരിഹസിച്ച് അദ്ദേഹം പങ്കുവെച്ച പോസ്റ്റുകളാണ് ഏറെ ചർച്ചയാകുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റുകൾ ഇങ്ങനെ, ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം വീണ്ടും പുകയുന്നതിനാൽ വടക്കൻ സുലാവേസി ദ്വീപിലെ മുഴുവൻ ആളുകളെയും മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചു.. എന്നായിരുന്നു.
അതുപോലെ അടുത്ത അഞ്ചുദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്.
“എങ്ങനെ പെയ്യാതിരിക്കും; സൂര്യൻ ഇപ്പോഴും അങ്ങ് ഇന്തോനേഷ്യയിൽ ഇരിക്കുകയല്ലേ”, എന്നായിരുന്നു മറ്റൊരു പോസ്റ്റ്, അതുപോലെ സന്ദേശം എന്ന സിനിമയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചതെ ഇങ്ങനെ, കുമാരപിള്ള സാറേ, ഈ വിദേശ യാത്ര എന്തിനാണെന്ന് ലളിതമായ ഭാഷയിൽ പറഞ്ഞു തന്നാട്ടെ. അതേ ഉത്തമാ, ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലല്ലോ. ഫലം വരുമ്പോൾ ഇന്ത്യ ഇല്ലാതായാൽ താമസിക്കാൻ കൊള്ളാവുന്ന വേറെ വല്ല രാജ്യവും ഉണ്ടോ എന്നറിയാനാണ് ഈ യാത്ര.

അതുപോലെ തന്നെ ദേശാഭിമാനി പത്രത്തിന്റെ ഇന്നത്തെ ഒരു വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടും അദ്ദേഹം പരിഹസിച്ചിരുന്നു, ചിത്രത്തിൽ അവധിക്കാലം ഹാപ്പി ആക്കാൻ ബാലസംഘം എന്ന തലകെട്ടുള്ള വാർത്ത പങ്കുവെച്ച് അദ്ദേഹം കുറിച്ചത്, ഇന്നത്തെ ദേശാഭിമാനി. ഞാനാദ്യം കരുതി രാജാവിന്റെ വിദേശ സന്ദർശനത്തെ കുറിച്ചാണെന്ന്! എന്നായിരുന്നു, ഇതിനു വന്ന ഒരു കമന്റ്, ദേശാഭിമാനി വായിക്കാറുണ്ടോ.. എന്നായിരുന്നു, ഇതിന് ശ്രീജിത്ത് നൽകിയ മറുപടി ഇങ്ങനെ. എനിക്ക് കോമഡി ഇഷ്ടമാ.. എന്നായിരുന്നു.
തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാതെ ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നു . ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തൊനീഷ്യയില്‍ ഉണ്ടായിരിക്കും. പിന്നീട് 18 വരെ സിംഗപ്പൂരും സന്ദർശിക്കും. 19 ന് ദുബായ് വഴി തന്നെ കേരളത്തിലേക്ക് മടങ്ങും.
അതുപോലെ കേന്ദ്രമന്ത്രി വി മുരളീധരനും ഈ യാത്രയെ വിമർശിച്ച് എത്തിയിരുന്നു, സംസ്ഥാനം വെന്തുരുകുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയിയെന്ന് ബിജെപി നേതാവ് വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തത വരുത്തണം എന്നും അദ്ദേഹം പറഞ്ഞു. വിനോദയാത്ര നടത്താനുള്ള വരുമാന സ്രോതസ്സ് എന്താണ്, ആരാണ് സ്പോൺസർ എന്ന് വ്യക്തമാക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Leave a Reply