
“ഈ കാപ്പാ-ൽ ആടി ഉലയുകയില്ല സാർ, ഇതിനൊരു കാപ്പാ-ത്താൻ ഉണ്ട് സാർ” ! പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ !
സംവിധായകൻ എന്നതിനപ്പുറം ഒരു രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ശ്രീജിത്ത് പണിക്കർ പങ്കുവെക്കുന്ന ഓരോ പോസ്റ്റും വളരെയധികം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ശ്രീജിത്ത് പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, കാപ്പാ കേ,സ് പ്രതി ശരണ്‍ ചന്ദ്രന് സിപിഎം സ്വീകരണം നല്‍കിയ വിഷയം ഇപ്പോൾ സർക്കാരിന് വലിയ വിമർശനങ്ങളാണ് നൽകുന്നത്. ഈ വിഷയത്തിൽ പരിഹാസ രൂപേനെ ശ്രീജിത്ത് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, കാപ്പാ കേസ് പ്രതിയെ പാർടിയിലേക്ക് സ്വീകരിച്ച് ഹൃദയപക്ഷം. “അത് വേറൊരു കെ-ദാസൻ!”. “ഈ കാപ്പാ-ൽ ആടി ഉലയുകയില്ല സാർ. ഇതിനൊരു കാപ്പാ-ത്താൻ ഉണ്ട് സാർ.” എന്നും അദ്ദേഹം കുറിച്ചു…
അതേസമയം ഇതേ വിഷയത്തിൽ പാർട്ടിക്ക് എതിരായി സമൂഹ മാധ്യമങ്ങളിലും വലിയ വിമർശനമാണ് ഉയരുന്നത്, അതുപോലെ തന്നെ സിപിഎം സ്വീകരണം നല്‍കിയ കാപ്പാ കേ,സ് പ്രതി ശരണ്‍ ചന്ദ്രന്‍റെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെ വാദം തള്ളി പത്തനംതിട്ട ജില്ലാ പൊ,ലീ,സ്. ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ശരണിന്റെ പേരിൽ നിലവിലെ കേസ് നിലനിൽക്കുന്നുണ്ട്. നവംബറിൽ ശരണ്‍ ചന്ദ്രനെതിരെ അടിപിടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേ,സ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേ,സും എടുത്തിരുന്നു. ഒളിവിൽ പോയ ശരണിനെ 2024 ഏപ്രില്‍ 16നാണ് പിടികൂടിയത്. ശരണ്‍ ചന്ദ്രനെതിരെ ആകെ 12 കേ,സു,കളാണുള്ളത്. 11 കേ,സി,നും രാഷ്ട്രീയ ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊ,ലീ,സ് മേധാവി വിശദീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെയും മന്ത്രി വീണാ ജോര്‍ജിന്‍റെയും വിശദീകരണം തള്ളുന്നതാണ് പൊലീസിന്‍റെ മറുപടി…
Leave a Reply