
മ്യൂസിയത്തിൽ വച്ചാലും കാണാൻ ആളുണ്ടാവും എന്ന് പറയപ്പെട്ട ഐറ്റമാണ്. ഇപ്പോൾ കയറാൻ പോലും ആളില്ലത്രേ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
ഒരു സമയത്ത് കേരളക്കരയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നവകേരള ബസ്. നവകേരള പദ്ധതിയുടെ ആവശ്യത്തിനായി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും യാത്ര ചെയ്യാൻ വാങ്ങിയ ബസ്. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്. അതുകൊണ്ട് തന്നെ ഈ ബസ് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് നവകേരള യാത്രയും ഒപ്പം ഈ ബസും ഏറെ ചർച്ചയായി മാറിയത്.
ശേഷം ഏറെ വിമര്ശങ്ങള്ക്ക് ഒടുവിൽ അടുത്തിടെ 1.15 കോടിയുടെ നവകേരള ബസ് ബംഗളൂരു-കോഴിക്കോട് റൂട്ടിൽ യാത്ര തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഉയർന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവും കാരണം കേരള ആർടിസിയുടെ ബെംഗളൂരു–കോഴിക്കോട് ഗരുഡ പ്രീമിയം ബസിനെ (നവകേരള ബസ്) ഏറ്റെടുക്കാതെ യാത്രക്കാർ ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിൽ.
ഈ മാസം 5ന് കോഴി,ക്കോട് – ബെംഗ,ളൂരു സർവീസ് തുടങ്ങിയ ബസിൽ ആദ്യ ദിവസങ്ങളിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സീറ്റുകൾ കാലിയായാണ് സർവീസ്. 26 സീറ്റുകൾ മാത്രമുള്ള ബസിന് ഇരുവശങ്ങളിലേക്കും ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്. ഇരുവശങ്ങളിലേക്കും മുഴുവൻ സീറ്റുകളിൽ യാത്രക്കാർ കയറിയാൽ ടിക്കറ്റിനത്തിൽ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്.

അതുപോലെ തന്നെ നിലവിലെ ബസിന്റെ സമയക്രമവും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. അതുപോലെ തന്നെ എൻഡ് ടു എൻഡ് ടിക്കറ്റ് മാറ്റി പകരം സ്റ്റേജ് ഫെയറാക്കി മാറ്റണമെന്ന ആവിശ്യവും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, മ്യൂസിയത്തിൽ വച്ചാലും കാണാൻ ആളുണ്ടാവും എന്ന് പറയപ്പെട്ട ഐറ്റമാണ്. ഇപ്പോൾ കയറാൻ പോലും ആളില്ലത്രേ!.. എന്നാണ് അദ്ദേഹം കുറിച്ചത്.
അതുപോലെ തന്നെ ഈ ബസിനയെ ആദ്യ യാത്രയിൽ തന്നെ അതിന്റെ മുൻ വാതിൽ തകർന്നു എന്ന വാർത്തയെ ട്രോളിയും ശ്രീജിത്ത് എത്തിയിരുന്നു, ‘കന്നിയാത്രയിൽ നവക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ, “ബസ്സിനു വരെ അറിയാം ഇവിടെ പിൻവാതിൽ പ്രവേശനം മാത്രമേ പറ്റൂ എന്ന്.. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ, നവകേരള ബസിനെ വിടാതെ നിരന്തരം ട്രോളുന്ന ശ്രീജിത്ത് പണിക്കരുടെ ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്.
Leave a Reply