
കോളേജിൽ കയറുന്നതിന്റെ ഇടതുവശത്തായി നിസ്കരിക്കാൻ ഒരു മുറി വേണം ! വലതുവശത്ത് ഒരു ചെറിയ അമ്പലം. നടുക്ക് ഒരു അൾത്താരയും കൂടി ആയാലോ ! ശ്രീജിത്ത് പണിക്കർ !
ഇപ്പോഴിതാ കേരളത്തിൽ വീണ്ടും മതപരമായ ചർച്ചകൾ ഉയരുകയാണ്, മൂവാറ്റുപുഴ നിർമ്മല കോളജിൽ പെൺകുട്ടികൾക്ക് നിസ്കരിക്കാൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് വലിയ വാക്ക് തർക്കങ്ങൾ ഉണ്ടായത് വലിയ വാർത്തയായി മാറിയിരുന്നു, ഇപ്പോഴിതാ ഈ വിഷയത്തിൽ ശ്രീജിത്ത് പണിക്കർ പ്രതികരിച്ചതിങ്ങനെ, ഇൻ ഹരിഹർനഗർ എന്ന സിനിമയിലെ രസകരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചത്..
വാക്കുകൾ ഇങ്ങനെ, “നമുക്ക് കോളേജിൽ കയറുന്നതിന്റെ ഇടതുവശത്തായി നിസ്കരിക്കാൻ ഒരു മുറി വേണം.” “വലതുവശത്ത് ഒരു ചെറിയ അമ്പലം. നടുക്ക് ഒരു അൾത്താരയും കൂടി.” “ഇതിനുള്ള സ്ഥലം ഇല്ലെങ്കിൽ നമുക്ക് ഫിസിക്സ്, കെമിസ്ട്രി, മലയാളം ഡിപ്പാർട്ട്മെന്റുകൾ വേണ്ടെന്ന് വച്ചിട്ട് ആ മുറികൾ ഇതിനായി ഉപയോഗിക്കാം.” “നശിപ്പിച്ച്…” എന്നുമാണ് അദ്ദേഹം കുറിച്ചത്.

അതേസമയം വിഷയത്തിൽ പ്രതികരിച്ച് തീവ്ര ക്രിസ്ത്യൻ സംഘടനായ കാസയും രംഗത്ത് വന്നിരുന്നു., തോന്നുന്നിടത്തൊക്കെ നിസ്കരിക്കാൻ ഇത് പാകിസ്താനല്ല. കോളേജ് അടച്ചു പൂട്ടേണ്ടി വന്നാലും നിസ്കാര മുറി എന്ന അനാവശ്യം ഒരു കാരണവശാലും അനുവദിച്ചു കൊടുക്കരുത്. ഒരുവന്റെ വിശ്വാസം മറ്റൊരുവന് ബുദ്ധിമുട്ട് ആകരുത് എന്ന സാമാന്യ മര്യാദ പോലും ഇക്കൂട്ടർ പാലിക്കുന്നില്ല.
കോളേജിന്റെ തൊട്ടടുത്ത മോസ്കിൽ പെൺകുട്ടികൾക്ക് വേണമെങ്കിൽ നിസ്കാരം നിർവഹിക്കാം. അതിന് ആ മസ്ജിദിലെ അധികൃതർ സമ്മതിക്കുന്നില്ലായെങ്കിൽ അതിന് പരിഹാരമായി നിസ്കരിക്കാൻ സ്ഥലം ഉണ്ടാക്കി തരേണ്ടത് ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജ് അധികൃതരുടെ ചുമതലയല്ല. ഇന്ന് റസ്റ്റ് റൂമിൽ നിസ്കരിക്കാൻ അനുമതി കൊടുത്താൽ നാളെ ക്ലാസ് റൂമിൽ നിസ്കാര പായ വിരിക്കും. അതുകൊണ്ടുതന്നെ കോളേജ് അടച്ചു പൂട്ടേണ്ടി വന്നാൽ പോലും അനാവശ്യമായ ഒരു കാര്യവും അംഗീകരിച്ചു കൊടുക്കാൻ മൂവാറ്റുപുഴ നിർമ്മല കോളേജ് അധികൃതർ തയ്യാറാവരുത് എന്നും കാസ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Leave a Reply