
അവരെ കുന്നംകുളം – തൃശൂർ റോഡ്, പുലാമന്തോൾ – പെരിന്തൽമണ്ണ റോഡ് ഒക്കെ കാണിക്കൂ. വണ്ടർലയിലോ ഡിസ്നിലാൻഡിലോ പോലും ഇങ്ങനെയൊരു റൈഡ് ഇല്ലെന്ന് അവർ പറഞ്ഞേക്കും ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻറെ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുന്നത്, കേരളത്തിലെ തന്നെ ആദ്യ തുരങ്ക പദ്ധതിയായ കുതിരാന്‍ തുരങ്കം കണ്ട്, ന്യൂയോര്‍ക്കില്‍ നിന്നുള്ള മലയാളി കുടുംബം അത്ഭുതപ്പെട്ടുപോയ കഥ വിവരിച്ച് പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ‘എന്തൊരു മാറ്റം, ഈ റോഡ് കണ്ടപ്പോള്‍ ന്യൂയോര്‍ക്കില്‍ പോലും ഇങ്ങനെയൊരു റോഡ് ഇല്ലല്ലോയെന്ന് ആശ്ചര്യപ്പെട്ടു’ എന്ന് കുടുംബം പങ്കുവെച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ അഴീക്കോടന്‍ രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പങ്കുവെച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘നമ്മുടെ കുതിരാന്‍ തുരങ്കം ഇല്ലേ, ആ തുരങ്കത്തില്‍ കൂടി യാത്ര ചെയ്ത് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ ഒരു കുടുംബം ആശ്ചര്യപ്പെടുകയാണ്. ഒരു കുട്ടി അടക്കമുള്ള ആ കുടുംബം കോട്ടയത്തുകാരാണ്. അവരുടെ അമ്മയുടെ വീട് പാലക്കാടാണ്. അവര്‍ വന്നിട്ട് അങ്ങോട്ട് യാത്ര ചെയ്യുകയാണ്. ആശ്ചര്യപ്പെടുകയാണ് അവര്‍. എന്തൊരു മാറ്റം. ഈ റോഡ് കണ്ടപ്പോള്‍ ന്യൂയോര്‍ക്കില്‍ പോലും ഇങ്ങനെയൊരു റോഡ് ഇല്ലല്ലോയെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെട്ടുപോയി എന്നാണ് യാദൃശ്ചികമായി കണ്ടപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത്. അത്ര സുന്ദരമായ റോഡ്. നാടിന്റെ മാറ്റമല്ലേ അതെല്ലാം’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈ വാക്കുകൾ വലിയ ട്രോളുകൾക്കും കാരണമായി മാറുകയാണ്, രഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കാർ അദ്ദേഹത്തിന്റെ ഈ വാക്കുകൾ പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെ, ‘അവരെ കുന്നംകുളം – തൃശൂർ റോഡ്, പുലാമന്തോൾ – പെരിന്തൽമണ്ണ റോഡ് ഒക്കെ കാണിക്കൂ. വണ്ടർലയിലോ ഡിസ്നിലാൻഡിലോ പോലും ഇങ്ങനെയൊരു റൈഡ് ഇല്ലെന്ന് അവർ പറഞ്ഞേക്കും’ എന്നായിരുന്നു…
Leave a Reply