
കാവ്യാ കാരണം എനിക്കിപ്പോൾ സംവിധായകരോട് അപേക്ഷിക്കേണ്ട അവസ്ഥയാണ് ! ഈ തള്ളയ്ക്ക് സ്വന്തം ജോലി മാത്രം നോക്കിയാൽ പോരെ എന്നായിരുന്നു വിമർശനം ! ശ്രീജ രവി പറയുന്നു !
മുൻ നിരയിലെ പല അഭിനേതാക്കളും തങ്ങളുടെ കഥാപാത്രത്തിന് കയ്യടി വാങ്ങുമ്പോൾ അത് ഒരുപക്ഷെ മറ്റു ചിലർക്ക് കൂടി അവകാശപ്പെട്ടതാണ്, അത്തരത്തിൽ അതികം അറിയപ്പെടാതെ സിനിമയുടെ വിജയത്തിൽ ഏഴ് പങ്കും കാരികാര്യം ചെയ്യുന്നവരാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍. മലയാളത്തിൽ ഒരു സമയത്ത് മുൻ നിരയിൽ തിളങ്ങിയ ഭൂരിഭാഗം നായികമാർക്കും അവരുടെ ശബ്ദം ആയിരുന്നില്ല സിനിമയിൽ നൽകിയിരുന്നത്, അന്നും മഞ്ജു വാര്യർ മാത്രമാണ് അവരുടെ ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്തിരുന്നത്.
ഭാഗ്യലക്ഷ്യമിയെപ്പോലെ ഒരു സമയത്ത് ഏറെ തിളങ്ങി നിന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. മലയത്തിൽ ഉപരി തമിഴ് ഇന്റസ്ട്രിയിലെ മുന്‍നിര ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളാണ് ഇപ്പോഴും ശ്രീജ രവിയും മകള്‍ രവീണയും. ശ്രീജയുടെ അമ്മയും ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. അങ്ങനെ അമ്മ നാരായണിയ്ക്കൊപ്പം ചെന്നൈയിലെ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ പോയപ്പോഴാണ് ആദ്യമായി ശ്രീജക്ക് ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിച്ചത്. ശേഷം അവർ ബേബി ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ശ്രദ്ധിക്കപ്പെട്ടു. വലുതായപ്പോള്‍ തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലെ മുന്‍നിര നായികമാരുടെയെല്ലാം ശബ്ദമായ ശ്രീജ മാറുകയായിരുന്നു.
ആദ്യ കാലങ്ങളിൽ ശാലിനി, ദേവയാനി തുടങ്ങിയവരുടെ ശബ്ധം ശ്രീജ ആയിരുന്നു. ശാലിനി നായിക ആയപ്പോഴും ശ്രീജയുടെ ശബ്ദം ആയിരുന്നു. അതുപോലെ മലയത്തിൽ നടി കാവ്യാ മാധവന്റെ ശബ്ദമായി മാറിയത് ശ്രീജ മാറുകയായിരുന്നു. കാവ്യയുടെ 99 ശതമാനം ചിത്രങ്ങളിലും ശ്രീജയാണ് ഡബ്ബ് ചെയ്തത്. അതുപോലെ ബോര്‍ഡി ഗാര്‍ഡ് എന്ന സിനിമ വരെ നയന്‍താരയ്ക്ക് തമിഴിലും മലയാളത്തിലും എല്ലാം ശബ്ദം നല്‍കിയത് ശ്രീജയാണ്. ഭാസ്കര്‍ ദ റാസ്ക്കല്‍ എന്ന ചിത്രം മുതല്‍ മകള്‍ രവീണ നയന്‍താരയുടെ ശബ്ദമായി മാറുകയായിരുന്നു.

അതുപോലെ ഈ ഡബ്ബിങ് മേഖല തുടക്കകാലത്ത് യാതൊരു പരിഗണനയും ശ്രദ്ധയും കിട്ടിയിരുന്നില്ല. നമ്മൾ ശബ്ദം നൽകിയ താരങ്ങൾ അതേ കഥാപാത്രത്തിന് പുരസ്കാരങ്ങൾ വാങ്ങുമ്പോൾ അവർ എവിടെയും നമ്മുടെ പേര് പരാമർശിക്കാതെ വരുമ്പോൾ വിഷമം തോന്നിയിരുന്നു. പിന്നീട് ചില സംവിധായകര്‍ പറയും, അങ്ങനെ പറഞ്ഞാല്‍ അവരുടെ വാല്യു കുറയും. അതുകൊണ്ടാണ് പറയാത്തത് എന്ന്. പിന്നീട് അത് ശീലമായി. ഇപ്പോൾ ഈ സോഷ്യൽ മീഡിയ ഒക്കെ വന്ന് കഴിഞ്ഞ് ഒരുപാട് മാറ്റമുണ്ട്, ഒരുപാട് പേര് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത സിനിമകളെ കുറിച്ച് എല്ലാം ആളുകള്‍ സംസാരിക്കുകയും പ്രശംസിയ്ക്കുകയും ചെയ്യുന്നു അതിൽ സന്തോഷമുണ്ട്.
അതുപോലെ ഇപ്പോൾ ചെറിയ വേഷങ്ങൾ ഒക്കെ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അഭിനയിക്കുമ്പോൾ ഉള്ള ഒരു പ്രധാന പ്രശ്നമായി ഇപ്പോൾ മാറിയിരിക്കുന്നത് കാവ്യക്ക് ഞാൻ ശബ്ദം കൊടുത്തതാണ്. അത് എനിക്ക് തന്നെ ഇപ്പോൾ പാറ ആയി മാറി ഇരികുകയാണ്. രനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കര്‍ അമ്മ എന്ന വേഷം ഞാന്‍ ചെയ്തിരുന്നു. ആ റോളിന് ശബ്ദം നല്കിയതും ഞാനാണ്. അതിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു, കാവ്യയ്ക്ക് ശബ്ദം നല്‍കുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. അതോടെ ഇപ്പോള്‍ സ്വന്തം റോളുകള്‍ക്ക് ശബ്ദം നല്കാന് കഴിയാത്ത അവസ്ഥയാണ്. പുതിയ സിനിമ വന്നപ്പോൾ അവർ പറഞ്ഞു മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുമെന്ന്, ഞാൻ പിന്നെ വേറെ ശബ്ദത്തിൽ ഞാൻ തന്നെ ഡബ്ബ് ചെയ്യാമെന്ന് പറഞ്ഞ് അപക്ഷിക്കുക ആയിരുന്നു എന്നും ശ്രീജ പറയുന്നു.
Leave a Reply