
ക്യൂബളാ മോഡൽ സ്മാർട്ട് സിറ്റി റോഡുകൾ, വേനൽക്കാലത്ത് റോഡിലെ കുഴികളിൽ റോളർ കോസ്റ്റർ കളിക്കാം ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
മഴക്കാലമായതോടെ എപ്പോഴത്തെയുംപോലെ കേരളത്തിലെ മിക്ക റോഡുകളുടെയും അവസ്ഥ വളരെ മോശമായി മാറിയിരിക്കുകയാണ്, ഇപ്പോഴിതാ തലസ്ഥാനത്തെ റോഡുകളെ ദുരവസ്ഥ, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുകയാണ്, തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മഴ പെയ്തതോടെ യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണിൽ പരിഗണിക്കും.
ഇപ്പോഴിതാ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പരിഹസിച്ച് പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ക്യൂബളാ മോഡൽ സ്മാർട്ട് സിറ്റി റോഡുകൾ. വേനൽക്കാലത്ത് റോഡിലെ കുഴികളിൽ റോളർ കോസ്റ്റർ കളിക്കാം. മഴക്കാലത്ത് റോഡ് നിറയെ വേവ് പൂൾ! സംഗതി സ്മാർട്ടല്ലേ?.. എന്നാണ് അദ്ദേഹത്തിന്റെ ഒരു പോസ്റ്റ്.. അതുപോലെ മുഖ്യമന്ത്രിയെ ട്രോളിയും അദ്ദേഹം കുറിപ്പുകൾ പങ്കുവെച്ചിരുന്നു, ഇന്തോനേഷ്യയിൽ നിന്നും തിരികെ എത്തിയപ്പോൾ തലസ്ഥാനത്തെ റൂം ഫോർ റിവർ കണ്ടു ഞെട്ടിയ കെ-ഭൂതേട്ടൻ… എന്നായിരുന്നു അത്..

അതുപോലെ മേയറെ പരിഹസിച്ചും അദ്ദേഹം എത്തിയിരുന്നു, ക്യൂബളാ നഗരമാതാവിന്റെ ഒരു ഭാഗ്യം.. ഒരു മാസം മുൻപ് ആയിരുന്നതു കൊണ്ട് ആനവണ്ടിയെ വഴിയിൽ തടയാൻ ഒരു കാർ മതിയായിരുന്നു. ഇന്നായിരുന്നെങ്കിൽ ഒരു ബോട്ട് എങ്കിലും വേണ്ടിവന്നേനേ… എന്നായിരുന്നു ആ പോസ്റ്റ്.. അതുപോലെ വാട്സാപ്പ് വഴി മുത്തലാക്ക് ചെയ്തവനെ തെലങ്കാന പൊലീസ് പൊക്കി.. എന്നും പൊട്ടിച്ചിരിക്കുന്ന ഇമോജിക്ക് ഒപ്പം അദ്ദേഹം ഒരു പോസ്റ്റ് കൂടി പങ്കുവെച്ചിരുന്നു.
Leave a Reply