ശശി സെർ, ശശി സെർ, ബാഴ്സലോണയിൽ ഒക്കെ തോട് ശുചീകരണം എങ്ങനെയാണ് സെർ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ശ്രീജിത്ത് പണിക്കരുടെ പല നിരൂപണങ്ങളും വളരെ ശ്രദ്ധ നേടിയിട്ടുള്ളവയാണ്, ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിഷയമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജീവൻ നഷ്‌ടമായ ജോയിയുടെ വേര്പാടിനെ കുറിച്ചും തുടർന്ന് അതിനു കാരണമായ മാലിന്യ വിഷയത്തെ കുറിച്ചും, ഇപ്പോഴിതാ ഇതിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ഈ വിഷയത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയെയും അതുപോലെ മുഖ്യമന്ത്രി പിണറായി വിജയനെയും അതുപോലെ ഇപ്പോഴിതാ തിരുവനന്തപുരം എം പി ശശി തരൂരിനെ കുറിച്ചും അദ്ദേഹം പങ്കുവെച്ച കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ശശി തരൂരിന്റെ ചിത്രങ്ങൾ പങ്കുവെച്ച അദ്ദേഹം കുറിച്ചത്, ശശി സെർ, ശശി സെർ, ബാഴ്സലോണയിൽ ഒക്കെ തോട് ശുചീകരണം എങ്ങനെയാണ് സെർ, എന്നാണ് പരിഹാസ രൂപേണെ അദ്ദേഹം കുറിച്ചത്.ഇതിനു വന്ന ഒരു കമന്റ് ഇങ്ങനെ, ഒരു സംശയം: തോട് ശുചീകരണം തദ്ദേശ സർക്കാരിന്റെയും എംഎൽഎയുടെയും കേരള സർക്കാരിന്റെയും ചുമതലയല്ലേ? ഒരു എംപി ഇതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടോ? എന്നായിരുന്നു, മറുപടിയുമായി ശ്രീജിത്ത് പങ്കുവെച്ചത് ഇങ്ങനെ, പോകുന്ന സ്ഥലങ്ങളിൽ ആമയിഴഞ്ചാനും പാർവതി പുത്തനാറും ഒക്കെ കിടക്കുന്നത് എംപിയും എമ്മെല്ലെമാരും ഒക്കെ കാണുന്നതല്ലേ, എന്റെ കാര്യമല്ല എന്ന് കരുതാതെ ബന്ധപ്പെട്ടവരോട് പറയാമല്ലോ അല്ലേ… എന്നായിരുന്നു..

അതുപോലെ തന്നെ, അതേയ്, മുഖ്യമന്ത്രീ… ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആമയിഴഞ്ചാൻ തോട്ടിൽ അഗ്നിശമന സേന, ദുരന്ത നിവാരണ സേന, നാവിക സേന, സ്കൂബ ഡൈവിങ് സംഘം, പൊലീസ്, നഗരസഭാ ജീവനക്കാർ, റോബോട്ടിക്സ് സ്ഥാപനം എന്നിവർ നടത്തിയ ശ്രമങ്ങൾ അങ്ങും കണ്ടിരിക്കുമല്ലോ അല്ലേ? അതിനെയാണ് നമ്മൾ മലയാളികൾ “രക്ഷാപ്രവർത്തനം” എന്ന് വിളിക്കുന്നത്. ഇനി ശ്രദ്ധിക്കുമല്ലോ… അല്ലെ എന്ന പരിഹാസ കമന്റും അദ്ദേഹം കുറിച്ചിട്ടുണ്ട്…

അതുപോലെ തന്നെ അനാസ്ഥയെ മറയ്ക്കാൻ കണ്ണീരിന് ആവില്ലല്ലോ. ഇതാ ആമയിഴഞ്ചാൻ തോട്, തകരപ്പറമ്പ് ഭാഗം. റെയിൽവേ ഭൂമിയല്ല. ചെയ്യേണ്ട ജോലി ചെയ്യാതെ അപകടത്തിൽ പെട്ടയാൾ തിരികെ വരുമെന്നു പ്രതീക്ഷിച്ചു എന്നുപറഞ്ഞ് കണ്ണീർ പൊഴിച്ചതുകൊണ്ട് എന്ത് കാര്യം എന്നും അദ്ദേഹം കുറിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *