ഇന്ന് യാത്രയയപ്പ് യോഗം വല്ലതുമുണ്ടോ! പി പി ഡെവിൾ സേച്ചി സിന്ദാവാ! പാർടിയെ വിശ്വാസമില്ല. അതുകൊണ്ട് ആരോടും പറഞ്ഞില്ല ! പാരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മ,ര,ണ,വു,മായി ബന്ധപ്പെട്ട്   ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം വിമര്ശിക്കപെടുന്ന ആളാണ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നവീനെതിരെ വേദിയിലിരുത്തികൊണ്ട് തന്നെ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിൽ മനം നൊന്ത അദ്ദേഹം മുറിയിൽ എത്തി ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. യോഗത്തിലേക്ക് പിപി ദിവ്യ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.

അതിനു ശേഷം ദിവ്യക്ക് എതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്സ്. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിൻ്റെതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. പരാതിക്കാരൻ പ്രശാന്തൻ ബിനാമി മാത്രമാണെന്നും കോൺഗ്രസ്സ് ആരോപിച്ചു.

ഇപ്പോഴിതാ രാഷ്ട്രീയ നിരീക്ഷകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ചോരയുള്ള നാവുമായി നിൽക്കുന്ന ഒരു യക്ഷിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചതിങ്ങനെ. ഇന്ന് യാത്രയയപ്പ് യോഗം വല്ലതുമുണ്ടോ?.. എന്നായിരുന്നു.. സമാനമായ രീതിയിൽ മറ്റൊരു പോസ്റ്റ് കൂടി അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്, പൊലീസിനെ വിശ്വാസമില്ല. വിജിലൻസിനെ വിശ്വാസമില്ല. വകുപ്പിനെ വിശ്വാസമില്ല.
സർക്കാരിനെ വിശ്വാസമില്ല. പാർടിയെ വിശ്വാസമില്ല. അതുകൊണ്ട് ആരോടും പറഞ്ഞില്ല. പി പി ഡെവിൾ സേച്ചി സിന്ദാവാ.. എന്നായിരുന്നു ആ പോസ്റ്റ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *