
ചർച്ചയുടെ തുടക്കം മുതൽ അവരെന്നോട് അമാന്യമായാണ് പെരുമാറിയത് ! ‘തെമ്മാടി’ എന്നാണ് അവർ വിളിച്ചത് ! ക്ഷമയും ശ്രീജിത്തും നേർക്കുനേർ !
സംവിധായകനും അതിലുപരി രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ ചാനൽ ചർച്ചകളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയില്‍ പരസ്പരം പോര് വിളിച്ച് കോണ്‍ഗ്രസ് വ്യക്താവ് ക്ഷമ മുഹമ്മദും ശ്രീജിത്തും, ഇതിന്റെ വിഡിയോയാണ് ഇപ്പോൾ ഏറെ നേടുന്നത്. ഇന്നലെ 24 ന്യൂസ് ചാനലില്‍ നടന്ന ‘നുണകളുടെ വ്യാപാരിയോ?’ എന്ന പേരില്‍ വേണു ബാലകൃഷ്ണന് നടത്തിയ ചര്‍ച്ചയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ചര്‍ച്ചയില്‍ രാഷ്ട്രീയ നിരീക്ഷകനായ എംഎന്‍ കാരശേരിയും അഭിഭാഷകനായ അഡ്വ. പ്രശാന്ത് പദ്മനാഭനും അതിഥികളായിരുന്നു.
എന്നത്തേയും പോലെ സമാധാനപരമായി തുടങ്ങിയ ചർച്ച ഒടുവിൽ വലിയ വഴക്കിലാണ് കലാശിച്ചത്. ചര്‍ച്ച ആരംഭിച്ച് ആദ്യ മിനിട്ടുകളില്‍ തന്നെ ശ്രീജിത്ത് പണിക്കരെ നീ, നിന്റെ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ക്ഷമ വിശേഷിപ്പിച്ചത്. ഇതില്‍ ശ്രീജിത്ത് പണിക്കര്‍ പരാതിപ്പെട്ടതോടെ അവതാരകനായ വേണു ഇടപെട്ട് തിരുത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി ശ്രീജിത്ത് പണിക്കര്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ക്ഷമ പൊട്ടിത്തെറിച്ചു.
ഇവർക്കിടയിൽ ഉണ്ടായ പ്രധാന വിഷയം, കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ട് ബിജെിപിയില്‍ ചേര്‍ന്നത് ശ്രീജിത്ത് പരാമര്‍ശിച്ചതാണ് ക്ഷമയെ പ്രകോപിപ്പിച്ചത്. നീ ബിജെപിയല്ലേ, നിനക്ക് അവിടുന്ന് കിട്ടുന്ന വിവരമല്ലേ ഇത്, നീ ആര്‍എസ്എസ് അല്ലേ, നീ ആര്‍എസ്എസിന്റെ വ്യക്തവല്ലേയെന്നും ക്ഷമ ചോദിച്ചു. കൂടാതെ ശ്രീജിത്ത് ഒരു നുണയനാണെന്നും അവര്‍ തുറന്നടിച്ചു. ശ്രീജിത്ത് ഒരു തെമ്മാടിയാണെന്നും ക്ഷമ നിലപാട് എടുത്തു.

ശേഷം വിദ്വേഷ പ്രസംഗം നടത്തിയതില്‍ കോണ്‍ഗ്രസ് വ്യക്താവായ താങ്ങള്‍ക്കെതിരെ കേസില്ലേയെന്ന് ശ്രീജിത്ത് ചര്‍ച്ചയുടെ അവസാനം തിരിച്ച് ചോദിച്ചപ്പോള്‍ ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് വേണുവിനോട് ക്ഷമ ആവശ്യപ്പെടുകയായിരുന്നു. പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം കേട്ടോയെന്ന് ശ്രീജിത്ത് പറഞ്ഞു. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, ഇന്നത്തെ 24ന്യൂസ് ചർച്ചയുടെ തുടക്കം മുതൽ അവരെന്നോട് അമാന്യമായാണ് പെരുമാറിയത്. “നീ” എന്നൊക്കെയാണ് അവരെന്നെ സംബോധന ചെയ്തത്. അവസാനം, അവരുടെ വിദ്വേഷ പ്രസംഗത്തിനെതിരായ കേസിനെ കുറിച്ചു പറഞ്ഞപ്പോൾ അവരെന്നെ വിളിച്ചത് “തെമ്മാടി” എന്നാണ്.
ഒരു ചർച്ചയിൽ സഹപാനലിസ്റ്റുകളെ ഈ രീതിയിൽ സംബോധന ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്കാരത്തിന് നിരക്കുന്നതാണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഷമ മാപ്പു പറയുമെന്നൊന്നും ഞാൻ കരുതുന്നില്ല. എന്നാൽ യാതൊരു തിരുത്തലും കൂടാതെ ഇനിയും അവർ ചർച്ചകളിൽ പങ്കെടുത്താൽ അതിനർത്ഥം അവരുടെ രീതികൾ കോൺഗ്രസ് ശരിവയ്ക്കുന്നു എന്നുമാത്രമാണ് എന്നും ശ്രീജിത്ത് പറയുന്നു.
Leave a Reply