
പ്രിയപ്പെട്ട റഹീമിക്കായുടെ ഭാര്യയോടാണ്; മതത്തിന്റെ പേരിൽ പശ്ചാത്തപിക്കുന്ന ഹിന്ദുക്കളെ മാത്രമേ നിങ്ങൾ കണ്ടിട്ടുണ്ടാവൂ ! കുറിപ്പുമായി ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ അയോദ്ധ്യയിൽ നിന്നുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചത് ഇങ്ങനെ, പ്രിയപ്പെട്ട റഹീമിക്കായുടെ ഭാര്യയോടാണ്; മതത്തിന്റെ പേരിൽ പശ്ചാത്തപിക്കുന്ന ഹിന്ദുക്കളെ മാത്രമേ നിങ്ങൾ കണ്ടിട്ടുണ്ടാവൂ. സ്വാഭിമാനി ഹിന്ദുക്കളെ കൂടി ഇനി പരിചയപ്പെടൂ. അല്ലെങ്കിൽ ഇനിയും ഉച്ചത്തിൽ കരയൂ. ജയ് ശ്രീറാം.. എന്നായിരുന്നു. നിങ്ങളുടെ പ്രതിനിധിയായി, നിങ്ങളുടെ ആശീർവാദത്തോടെ ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ഠ കാണാൻ അയോദ്ധ്യയിലേക്ക്. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിലേക് പോയത്.
ശേഷം പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിച്ച ശേഷം കുഞ്ഞ് ശ്രീരാമനെ കൺ നിറയെ കണ്ട ശേഷമാണ് അദ്ദേഹം അയോദ്ധ്യ വിട്ടത്. അതുപോലെ തന്നെ രാമാ പ്രതിഷ്ഠാ വേളയിൽ രാമമന്ത്രം ഉരുവിടണം എന്ന് പറഞ്ഞ ചിത്രക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ ചിത്രയെ സപ്പോർട്ട് ചെയ്തുകൊണ്ട് ശ്രീജിത്ത് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഈ രാജ്യത്തെ വ്യവസ്ഥാപിത നിയമപ്രകാരം, സുപ്രീംകോടതി അന്തിമതീർപ്പു കല്പിച്ച വിഷയത്തിൽ, സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ട്രസ്റ്റ്, സുപ്രീംകോടതി അനുവദിച്ച ക്ഷേത്രനിർമ്മാണം നടത്തി, പ്രാണപ്രതിഷ്ഠ നടത്തുമ്പോൾ, സ്വന്തം മതവിശ്വാസ പ്രകാരം വിളക്ക് കൊളുത്തി നാമം ജപിക്കണമെന്നു പറഞ്ഞ ഒരാളിനെ, ഒരു സ്ത്രീയെ, ഇടതടവില്ലാതെ ആക്ഷേപിക്കുകയാണ് ചിലർ. ഇക്കൂട്ടർക്ക് എന്തൊരു നീതിബോധം, എന്തൊരു നിയമബോധം, എന്തൊരു ചരിത്രബോധം, എന്തൊരു മതസാഹോദര്യം, എന്തൊരു സഹിഷ്ണുത.. എന്നായിരുന്നു.

അതുപോലെ കേരള സർക്കാരിനെ വിമർശിച്ചും പരിഹസിച്ചുമുള്ള പോസ്റ്റുകളും ശ്രീജിത്ത് പങ്കുവെക്കാറുണ്ട്. അടുത്തിടെ മുഖ്യമന്ത്രിയുടെ മകളെ വീണാ ജോർജിനെ പരിഹസിച്ചും അദ്ദേഹം എത്തിയിരുന്നു, ഐടി മേഖലയിൽ പ്രഗത്ഭയായ ഒരു പെൺകുട്ടി ഒരു സംരംഭം തുടങ്ങി. അത് നടത്തി ജീവിക്കാൻ അനുവദിക്കില്ല എന്നാണോ?” “അയിന് ആ പെൺകുട്ടി അത് നടത്തി ജീവിക്കുകയല്ലല്ലോ; ആ സംരംഭം ആരും നിർബന്ധിക്കാതെ അവർ തന്നെ പൂട്ടിയില്ലേ?” “അത്… ഞാൻ മാത്രമല്ല, അവരും… എച്ചൂസ്മീ…” എന്നായിരുന്നു ഒപ്പം ജഗദീഷിന്റെ ഒരു ചിത്രവുമാണ് ശ്രീജിത്ത് പോസ്റ്റ് ചെയ്തത്.
Leave a Reply