
അന്നൊരിക്കൽ ക്ലിപ്പ് ഹൗസിലെ സിസിടിവി ക്യാമറയിൽ വെട്ടിയ ഇടിമിന്നൽ ഇല്ലേ ! അവൻ ഇന്നലെ ക്യൂബളാ ട്രാൻസ്പോർട്ട് ബസ്സിലെ ക്യാമറയിലും വെട്ടി സാർ !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ഏറ്റവും വലിയ ചർച്ച മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവർ യദുവും തമ്മിലുള്ള വാക്ക് തർക്കവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ്. അതുപോലെ ഈ വിവാദ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.
ഇപ്പോഴിതാ ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അന്നൊരിക്കൽ ക്ലിപ്പ് ഹൗസിലെ സിസിടിവി ക്യാമറയിൽ വെട്ടിയ ഇടിമിന്നൽ ഇല്ലേ? അവൻ ഇന്നലെ ക്യൂബളാ ട്രാൻസ്പോർട്ട് ബസ്സിലെ ക്യാമറയിലും വെട്ടി സാർ. എന്താല്ലേ! ബസ്സിലെ ക്യാമറയുടെ റിക്കാർഡിങ് വർക്ക് ചെയ്യുന്നില്ല എന്നോ മറ്റോ ആയിരുന്നു സാർ കംപ്ലയിന്റ്. മെമ്മറി കാർഡ് എടുത്തതല്ലേ ഉള്ളൂ സാർ, ബസ്സൊന്നും കത്തിച്ചില്ലല്ലോ…ലോക തൊഴിലാളി ദിനത്തിൽ ഒരു ഡ്രൈവറുടെ ജോലി തെറിപ്പിക്കാൻ കള്ളവും പറഞ്ഞ്, ബസ്സിലെ മെമ്മറി കാർഡ് അടിച്ചുമാറ്റി തെളിവും നശിപ്പിച്ചപ്പോൾ എന്തൊരാശ്വാസം. പാർടിയുടെ പേര് വിപ്ലവ തൊഴിലാളി പ്രസ്ഥാനം. എന്നിങ്ങനെ പോകുന്നു പോസ്റ്റുകൾ..

ഈ വിഷയത്തിലെ യാഥാർത്ഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഡ്രൈവർ യദു ഓടിച്ച കെഎസ്ആർടിസി ബസിനുളളിൽ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊ,ലീ,സ് അറിയിച്ചു.
Leave a Reply