
എം വി നികേഷ് കുമാർ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് എന്ന് കേട്ടു ! അദ്ദേഹത്തിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ എന്നാണ് ഞാൻ കരുതുന്നത് ! ശ്രീജിത്ത് പണിക്കർ !
രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തന്റെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്, അദ്ദേഹത്തിന്റെ ഓരോ കുറിപ്പുകളും വലിയ ശ്രദ്ധ നേടാറുമുണ്ട്, ഇപ്പോഴിതാ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്തയെ അടിസ്ഥാനമാക്കി ശ്രീജിത്ത് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
അദ്ദേഹം പങ്കുവെച്ച കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ.. എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ടു. അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല. അദ്ദേഹത്തിന്റെ മാധ്യമ പ്രവർത്തനവും ഒരർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നു. യുക്തിസഹമല്ലാത്ത പല ഇടതു നിലപാടുകളും ചർച്ചകളിൽ സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.

തന്റെ സഹപ്രവർത്തകരുമായുള്ള സംവാദത്തിൽ പാർടി വക്താക്കളേക്കാൾ ശക്തമായി അദ്ദേഹം പാർടി നിലപാടുകളെ ന്യായീകരിച്ചിട്ടുണ്ട്. എല്ലാത്തിനും പുറമേ പാർടിക്കായി മത്സരിച്ച ചരിത്രവും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, സിനിമകളെയും സ്കിറ്റുകളെയും ഓർമ്മിപ്പിക്കുമാറ്, കിണറ്റിൽ ഇറങ്ങിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. എതിരഭിപ്രായങ്ങൾ സഹിഷ്ണുതയോടെ കേൾക്കുന്നത് അദ്ദേഹത്തിന്റെ ഒരു നന്മയാണ്. ആ നന്മ ഇനി അദ്ദേഹത്തിന് കൂടുതലായി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. എന്നായിരുന്നു അത്..
ഈ പോസ്റ്റിന് ശ്രീജിത്തിന് ലഭിച്ച ഒരു കമന്റ് ഇങ്ങനെ, നിങ്ങളുടെ രാഷ്ട്രീയ നരീക്ഷണവും അങ്ങനെതന്നെയല്ലേ.. എന്നായിരുന്നു.. അതിനു മറുപടി നൽകിയത് ഇങ്ങനെ, യുക്തിസഹമല്ലാത്ത എന്തിനെയെങ്കിലും ഞാൻ ന്യായീകരിച്ച് തേഞ്ഞതിന്റെ ഉദാഹരണം പറയൂ.. എന്നായിരുന്നു..
അതുപോലെ മറ്റൊരു കുറിപ്പും നികേഷ് കുമാറിനെ കുറിച്ച് പങ്കുവെച്ചിട്ടുണ്ട്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം പൂർണ്ണമായും സിപിഎമ്മിന്റെ പ്രവർത്തനങ്ങളിൽ എം വി നികേഷ് കുമാർ ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ മാതൃഭൂമിയോട് പറഞ്ഞു. അതായത് കഴിഞ്ഞ 8 കൊല്ലം സ്വതന്ത്ര മാധ്യമ പ്രവർത്തകൻ ആയിരിക്കുമ്പോൾ. അടിപൊളി! എന്നും പരിഹാസ രൂപേനെ ശ്രീജിത്ത് കുറിച്ചു..
അതേസമയം, മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. പ്രത്യേക ക്ഷണിതാവായി നികേഷിനെ ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. നിലവിൽ സിപിഎം അംഗമായ നികേഷ് കുമാർ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള താത്പര്യം പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. അടുത്ത സമ്മേളനത്തോടെ ജില്ലാ കമ്മിറ്റിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തുമെന്നാണ് സൂചന.
Leave a Reply