
സഹാക്കളേ, നമ്മൾ തളരരുത് ! അന്തിമഫലം വരുമ്പോൾ നമ്മൾ മത്സരിച്ച 52 സീറ്റുകളിൽ മാത്രമല്ല, നമ്മൾ മത്സരിക്കാത്ത ചില സീറ്റുകളിൽ കൂടി നമ്മൾ ജയിച്ചിരിക്കും ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
ഇപ്പോഴിതാ എക്സിറ്റ് പോൾ ഫലം വന്നപ്പോൾ മുതൽ ബിജെപി പ്രവർത്തകർ സന്തോഷ പ്രകടനങ്ങൾ തുടങ്ങി കഴിഞ്ഞു, എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ഇന്ത്യയിൽ വീണ്ടും മോദി തരംഗമാണെന്നാണ്, 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ കേരളത്തിലും താമര വിരിയാൻ സാദ്ധ്യതകൾ ഏറെ എന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങള്‍.
അതുപോലെ കേരളത്തിൽ യു ഡി ഫ് തരംഗമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്, അതുപോലെ കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടുമെന്നും റിപ്പോർട്ടുകൾ പറയുന്നു, ഇപ്പോഴിതാ ഇതിനെ മുൻ നിർത്തി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, സഹാക്കളേ, നമ്മൾ തളരരുത്. അന്തിമഫലം വരുമ്പോൾ നമ്മൾ മത്സരിച്ച 52 സീറ്റുകളിൽ മാത്രമല്ല, നമ്മൾ മത്സരിക്കാത്ത ചില സീറ്റുകളിൽ കൂടി നമ്മൾ ജയിച്ചിരിക്കും. അതാണ് വൈരുദ്ധ്യാത്മക ഭൗതിക വാതകം.. എന്നാണ് പരിഹാസ രൂപേനെ അദ്ദേത്തിന്റെ ഒരു പോസ്റ്റ്..
അതിനിടെ ഗൈരളി സ്റ്റുഡിയോയിൽ: “ആ വല്യേട്ടന്റെ സിഡി ആരാടാ എടുത്തു മാറ്റിവച്ചത്? ഒരു സാധനം വച്ചാൽ വച്ചിടത്തു കാണില്ല… നികേഷ് കുമാർ ഇപ്പോൾ തന്നെ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞു തുടങ്ങി.. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പരിഹാസ പോസ്റ്റുകൾ..

അതേസമയം കേരളത്തിൽ മൂന്നുവരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിക്കുന്നുണ്ട്. അതില്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും തൃശൂരില്‍ സുരേഷ് ഗോപിക്കും വിജയം പ്രവചിക്കുന്ന സര്‍വേ ഫലങ്ങള്‍ കേരളത്തില്‍ ബിജെപിയുടെ മൂന്നാം സീറ്റ് എവിടെ നിന്നെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നില്ല. എന്നാൽ അതേസമയം വി മുരളീധരൻ മത്സരിച്ച ആറ്റിങ്ങൽ മണ്ഡലവും, അനിൽ ആന്റിയുടെ പത്തനംതിട്ട മണ്ഡലവും, ശോഭാ സുരേന്ദ്രന്റെ ആലപ്പുഴ എന്നീ മണ്ഡലങ്ങളില്‍ ഒന്നായിരിക്കും മൂന്നാം സീറ്റ് എന്നാണ് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലാകും ബിജെപി മൂന്നാം ജയം കുറിയ്ക്കാന്‍ കൂടുതല്‍ സാധ്യതയെന്നും പ്രവചനങ്ങള്‍ പറയുന്നു.
ഏതായാലും നാളത്തെ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം, അതിലുപരി കേരളവും, ഇത്തവണ കേരളത്തിൽ തരാമ വിരിയില്ലെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുന്ന ഭരണ പാർട്ടിയും പ്രതിപക്ഷവും എക്സിറ്റ് പോൾ ഫലങ്ങളെ പാടെ തള്ളിയിരിക്കുകയാണ്..
Leave a Reply