ലാലേട്ടനെ ഞാൻ ഇനിയും ഉയരങ്ങളിൽ എത്തിക്കും ! അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി ! ശ്രീകുമാർ മേനോൻ പറയുന്നു !

മലയാള സിനിമ രംഗത്ത് ഏറെ ചർച്ച ചെയ്യപെട്ട ഒരു ചിതമായിരുന്നു ഒടിയൻ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ നായിക മഞ്ജു വാര്യർ ആയിരുന്നു. പക്ഷെ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല. ശ്രീകുമാർ മേനോൻ ആയിരുന്നു സംവിധായകൻ. ചിത്രത്തിന്റെ തുടക്കം മുതൽ വലിയ ഹൈപ്പ് ആയിരുന്നു ശ്രീകുമാർ ചിത്രത്തിന്  നൽകിയിരുന്നത്. വമ്പൻ താര നിര അണിനിരന്ന ചിത്രം റിലീസിന് ശേഷം ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു. ഒടിയൻ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല എന്നത് മാത്രമല്ല മോഹൻലാലിന് സഹിതം വിമർശന പെരുമഴ ആയിരുന്നു.

അതുപോലെ തന്നെ കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി നായകൻ ആയിരുന്ന മോഹൻലാൽ മുഖത്തെ ചുളിവുകൾ മാറ്റാൻ വേണ്ടി ബോട്ടക്സ് ഇഞ്ചക്ഷൻ എടുത്തിരുന്നു എന്ന രീതിയിൽ വരെ വാർത്തകൾ സജീവമായിരുന്നു. അതിനു ശേഷം മോഹൻലാൽ മുഖത്ത് നിന്ന് താടി നീക്കം ചെയ്യാത്തതും പല ഗോസ്സിപ്പുകൾക്കും വഴിയൊരുക്കി. ശ്രീകുമാറിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരുന്നു ഒടിയൻ. എന്നാൽ ഇന്നിപ്പൊഴിതാ മറ്റൊരു ഒരു സന്തോഷ വാർത്തയാണ് ശ്രീകുമാർ മേനോൻ പങ്കുവെച്ചിരിക്കുന്നത്.

താനും മോഹൻലാലും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി കൂടി ഒന്നിക്കുന്നു എന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ‘മിഷൻ കൊങ്കൺ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. എന്നത്തേയും പോലെ മ്പൻ പദ്ധതികൾ ചിത്രത്തിന് പിന്നിൽ ഉണ്ട് എന്നും അദ്ദേഹം അറിയിച്ചു. നിങ്ങൾ ഇതുവരെ കണ്ട ലാലേട്ടനെ അല്ല കൊങ്കണിൽ കാണാൻ പോകുന്നതെന്ന് അദ്ദേഹം എടുത്തുപറയുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും അദ്ദേഹം പറയുന്നു. കൂടാതെ ഇതുവരെ നിങ്ങൾ കണ്ട ലാലേട്ടനെ ആയിരിക്കില്ല കൊങ്കണിൽ കാണാൻ പോകുന്നത് എന്നും, മോഹൻലാൽ എന്ന നടനെ താൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കും എന്നും അദ്ദേഹം പറയുന്നു. എന്തായാലും ചിത്രം എന്താകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *