
നീ ഒരു ആണല്ലേ.. നിനക്ക് അവളെയും കൊണ്ട് എവിടെയെങ്കിലും പോയി ജീവിച്ചുകൂടെ എന്ന് ഞാൻ മോയ്തീനോട് ചോദിച്ചിട്ടുണ്ട് ! ശ്രീകുമാരൻ തമ്പി പറയുന്നു !
മലയാള സിനിമക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ആളാണ് ശ്രീകുമാരൻ തമ്പി. കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു. ഇന്നും കലാരംഗത്ത് സജീവമായ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ കേരളക്കര അടുത്തറിഞ്ഞ പ്രണയ ജോഡികൾ ആയിരുന്നു മൊയ്ദീനും കാഞ്ചനമാലയും. ഇപ്പോഴിതാ മൊയ്തീനെ കുറിച്ച് തമ്പി സാർ പറഞ്ഞ വാക്കുകൾ ഇങ്ങനെ..
എന്റെ ഒരു സഹപാടിക്ക് മുക്കം ഹൈസ്കൂളിലായിരുന്നു ജോലി. അങ്ങനെ അവളിലൂടെയായാണ് ഞാൻ മൊയ്തീനേയും കാഞ്ചനമാലയേയും പരിചയപ്പെട്ടത്. അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. അവരുടെ ദൃഢ നിശ്ചയത്തെ കുറിച്ചും അറിയാമായിരുന്നു. ഒരിക്കൽ സഹികെട്ട് ഞാൻ മോയ്തീനോട് ചോദിച്ചിട്ടുണ്ട് ‘നീയൊരു പുരുഷനല്ലേ, നിനക്ക് അവളേയും കൊണ്ടുപോയി എവിടെയെങ്കിലും ജീവിച്ചൂടേയെന്ന്. എന്നാല്‍ ഒളിച്ചോടുന്നതിനോട് മൊയ്തീന് താല്പര്യമുണ്ടായിരുന്നില്ല. രണ്ടുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം നടന്നാല്‍ മാത്രമേ ഒന്നിച്ച് ജീവിക്കൂയെന്നായിരുന്നു അവർ ഇരുവരുടെയും നിലപാട്.

ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്ത് വരുന്ന സമയത്താണ് ആ ദുരന്തം തേടി എത്തിയത്. എന്റെ ഒരു നിർഭാഗ്യവശാൽ ഞങ്ങളുടെ സൗഹൃദം അത്ര ശക്തമല്ലാതിരുന്ന സമയത്തായിരുന്നു മൊയ്തീന്റെ അപ്രതീക്ഷിത വേർപാട്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് കുറ്റബോധമുണ്ട്. കായിക രംഗത്ത് മാത്രമല്ല സിനിമയിലും മൊയ്തീന് കഴിവ് തെളിയിച്ചിരുന്നു. നിഴലേ നീ സാക്ഷിയെന്ന ചിത്രം നിര്‍മ്മിച്ചത് മൊയ്തീനായിരുന്നു. ഡാന്‍സറായ ശാന്തിയായിരുന്നു ആ ചിത്രത്തില്‍ നായികയായത്. ആ ശാന്തിയാണ് പിന്നീട് സീമ എന്ന നടിയായി മാറിയത്.
പക്ഷെ അവിടെയും നിർഭാഗ്യവശാൽ ആ സിനിമ ഇടയ്ക്ക് വെച്ച് നിന്ന് പോവുകയായിരുന്നു. ശാന്തി എന്ന സീമ അവളുടെ രാവുകളിലൂടെ സിനിമയിൽ തുടക്കം കുറിച്ചതെന്നാണ് പലരും പറയാറുള്ളത്. പക്ഷെ സത്യം അതല്ല മൊയ്തീനായിരുന്നു ശാന്തിയെ സീമയാക്കിയതും സിനിമയിലേക്ക് ക്ഷണിച്ചതുമെന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പി പറയുന്നു.
Leave a Reply