അച്ഛന്റെ ആഗ്രഹം സഫലമാക്കി, മണിച്ചേട്ടന്റെ മകൾ ഇനി ഡോ ശ്രീലക്ഷ്മി ! പാവങ്ങളെ സൗജന്യമായി ചികില്സിക്കുന്ന ഒരു ഡോക്ടർ ആയി മാറണം എന്നാണ് അച്ഛൻ നൽകിയിരുന്ന ഉപദേശം ! ആശംസകൾ അറിയിച്ച് മലയാളികൾ !

മലയാളികൾ ഉള്ള കാലത്തോളം മരണമില്ലാത്ത കലാകാരനാണ് കലാഭവൻ മണി എന്ന നമ്മുടെ സ്വന്തം മണിചേട്ടൻ. പ്രായ വ്യത്യാസമില്ലാതെ  ഒരു ജനത മുഴുവൻ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. നാടൻ, ഗായകൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടൻ. മലയാളികളും മലയാള സിനിമയും നിലനിൽക്കുന്ന കാലത്തോളം കലാഭവൻ മണി എന്ന മനുഷ്യ സ്നേഹിയും നിലകൊള്ളും 2016 മാർച്ച് 6 നാണ് അദ്ദേഹം നമ്മളെ വിട്ടകന്നത്. ഇന്നും ആ സത്യം ഉൾകൊള്ളാൻ കഴിയാത്ത ഒരുപാട് പേർ നമുക്കുചുറ്റുമുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആഗ്രഹം മകൾ നിറവേറ്റിയ സന്തോഷ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ ഒരേ ഒരു മകൾ ശ്രീലക്ഷ്മി ഇപ്പോൾ ഡോക്ടറായിരിക്കുകയാണ്. നിരവധി പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്താണ് ശ്രീലക്ഷ്മി ഈ ജീവിത വിജയം നേടിയെടുത്തത്, അച്ഛന്റെ ആഗ്രഹം നിറവേറ്റണം എന്ന ഒരൊറ്റ ചിന്ത തന്നെ ആയിരുന്നു മനസ്സിൽ എപ്പോഴുമെന്നും മകൾ പറയുന്നു. ശ്രീലക്ഷ്മി പത്താക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കലാഭവൻ മണിയുടെ അപ്രതീക്ഷിത വിടവാങ്ങൽ.

അച്ഛന്റെ ആഗ്രഹത്തെ കുറിച്ച് മുമ്പൊരിക്കൽ ശ്രീലക്ഷ്മി പറഞ്ഞിരുന്നത് ഇങ്ങനെ, എന്റെ പത്താം ക്ലാസ്സ് പരീക്ഷക്ക് ,മുമ്പ് അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു, മോളെ എന്റെ സമയത്ത് എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല, പിന്നെ കോപ്പിയടിച്ചിട്ടും പത്താം ക്ലാസ്സിൽ ഞാൻ ജയിച്ചതുമില്ല, പക്ഷെ മോൾ നന്നായി പഠിക്കണം, മിടുക്കി ആകണം, ഒരു ഡോക്ടർ ആകണം, എനിട്ട് അച്ഛൻ ചാലക്കുടിയിൽ ഒരു ആശുപത്രി ഇട്ടു തരും, പാവങ്ങളെ സൗജന്യമായി ചികില്സിക്കണം എന്നെല്ലാം പറഞ്ഞു.

അച്ഛൻ ഇപ്പോഴും ഞങ്ങൾക്ക് ഒപ്പം തന്നെ ഉണ്ട്.  ഞാൻ കിടക്കുന്ന മുറി നിറയെ അച്ഛൻ ചിരിക്കുന്ന ചിത്രങ്ങളാണ്, ആ ചിരിക്കുന്ന മുഖം കണ്ട് ഉണരാനാണ് എനിക്കിഷ്ട്ടം. അച്ഛൻ പോയതിനു ശേഷം അമ്മ അങ്ങനെ വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ല, ആരെങ്കിലും അച്ഛന്റെ പേര് ഒന്ന് പറഞ്ഞാൽ മതി അപ്പോൾ സങ്കടം തുടങ്ങും അമ്മക്ക്, ഇത്ര തിടുക്കത്തിൽ അച്ഛൻ ഞങ്ങളെ വിട്ട് എങ്ങോട്ടാണ് പോയത് എന്ന് എപ്പോഴും ഓർക്കുമെന്നും മകൾ പറയുന്നു

ദിലീപിന്റെ മകൾ മീനാക്ഷിയും മഹാലക്ഷ്മിയും ഒരു പ്രായമാണ്, മീനാക്ഷിയും ഇപ്പോൾ ഡോക്ടർ ആയ സന്തോഷം ദിലീപും പങ്കുവെച്ചിരുന്നു. ഏതായാലും തങ്ങളുടെ പ്രിയ മണിച്ചേട്ടന്റെ മകൾക്ക് ആശംസകൾ നൽകുകയാണ് മലയാളികൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *