‘മോഹൻലാൽ ഒരുപാട് മാറിപ്പോയി’, ഞങ്ങളുടെ കൂട്ടുകെട്ടിൽ എന്തുകൊണ്ട് പിന്നീട് അത്തരം സിനിമകൾ ഇറങ്ങിയില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ് !

മലയാള സിനിമ രംഗത്ത് ദാസനേയും വിജനേയും പോലെ ഇത്രയും മികച്ചൊരു ജോഡി വേറെ ഉണ്ടാകില്ല, അവർ ഒരുമിച്ച സിനിമകൾ നമുക്ക് എത്ര കണ്ടാലും മതിവരില്ല, അത്തരത്തിൽ എന്തോ ഒരു മാജിക് അവരുടെ ഇടയിൽ ഉണ്ട്. പലപ്പോഴും മോഹൻലാലിന് വേണ്ടി അതിമനോഹരമായ തിരക്കഥൾ ഒരുക്കിയ ആളുകൂടിയാണ് ശ്രീനിവാസൻ. ഇപ്പോൾ നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ഒരു കോമ്പോ കൂടിയാണ് ഇവരുടേത്. ആ ഒരു കോമ്പോ കണ്ടെത്തിയതല്ല. അതങ്ങനെ  സംഭവിച്ച് പോയതാണ് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഗാന്ധിനഗർ സെക്ന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിന് ശ്രീനിവാസനാണ് സ്‌ക്രിപ്റ്റ് എഴുതിയത്.  അങ്ങനെ താൻ നിർബന്ധിച്ചാണ് ശ്രീനിയെ ആ ചിത്രത്തിൽ അഭിനയിപ്പിച്ചത് എന്നും സത്യൻ പറഞ്ഞിരുന്നു.

അവർ രണ്ടുപേരും ഒന്നിക്കുമ്പോൾ ആയ രംഗം സ്ക്രിപ്റ്റിൽ ഉള്ളതിനേക്കാളും മികച്ചതാകും. ആ കോമ്പോയുടെ പരസ്പര യോജിപ്പ് സിനിമകൾക്ക് ജീവൻ നൽകാറുണ്ട്. എന്നും സത്യൻ പറയുമ്പോൾ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. പലപ്പോഴും എന്നോട് ഒരുപാട് പേര് ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് ഇപ്പോൾ അത്തരത്തിലുള്ള സിനിമകൾ ഉണ്ടാകാത്തത് എന്ന്, അതിനുള്ള ഉത്തരം ഇതാണ്. താനോ സത്യൻ അന്തിക്കാടോ മോഹൻലാലിനെ ഒഴിവാക്കിയിട്ടില്ലെന്നും മോഹൻലാലിനാണ് അത്തരം സിനിമകളോടുള്ള താൽപര്യം കുറഞ്ഞത് എന്നുമാണ് ശ്രീനിവാസൻ പറയുന്നത്.

നിർദോഷമായ തമാശകൾ സമ്പന്നമായ സിനിമയായിരുന്നു നാടോടിക്കാറ്റ്. ആ സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ വന്നപ്പോഴാണ് അതിന്റെ തുടർ സിനിമകൾ ചെയ്തത്. അങ്ങനെ പട്ടണപ്രവേശത്തിന്റെ സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ എറണാകുളത്ത് വന്നു. ‘വന്ന ഉടൻ എന്നോട് ചോദിച്ചു ഇതും കോമഡിയാണോ… എന്ന്. കുറച്ച് ഹ്യൂമറും കാര്യങ്ങളുമുണ്ടെന്ന് ഞാനും പറഞ്ഞു. ഉടനെ മോഹൻലാൽ പറഞ്ഞു എന്താടോ ഇത്…. ടി.പി ബാല​ഗോപാൻ എം.എ ഞാനും താനും കൂടി കോമഡി. ​ഗാന്ധിന​ഗർ സെക്കന്റ് സ്ട്രീറ്റ് ഞാനും താനും കൂടി കോമഡി, സന്മസുള്ളവർക്ക് സമാധാനം ഞാനും താനും കൂടി കോമഡി, നാടോടിക്കാറ്റ് ഞാനും താനും കൂടി കോമഡി ആളുകൾക്ക് മടുത്തെടോ…

തനിക്ക് ഇനി എങ്കിലും ഇതൊന്ന് നിർത്തിക്കൂടെ എന്ന് ലാൽ എന്നോട് ചോദിച്ചു. ഉടനെ ഞാൻ പറഞ്ഞു. ആളുകൾക്ക് മടുത്തുവെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല… കാരണം ആളുകൾ ഇവയെല്ലാം ആസ്വദിച്ച സിനിമകൾ ആയിരുന്നു.  ഉടനെ ലാൽ പറഞ്ഞു, അല്ല അവർക്ക് അത്  മടുത്തുവെന്ന്. പിന്നെ എന്നോട് പറഞ്ഞു ഇമ്മാതിരി കോമ‍ഡിയല്ല വേണ്ടതെന്ന്. ആ സമയത്ത് പത്മരാജന്റെ തൂവാനതുമ്പികളിൽ ലാൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിന്റെ ഒരു ഹാങ്ങ്‌ഓവറിൽ ആയിരുന്നു ലാൽ. അതുകൊണ്ട് ഈ കോമഡികൾ ഒന്നും ദഹിച്ചില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

അതിനുശേഷം ലാലിനോട് ഒരുപാട് പേര് ചോദിച്ചു സത്യൻ-ശ്രീനി-ലാൽ കൂട്ടുകെട്ടിൽ സിനിമ വരാത്തത് എന്താണെന്ന്. അപ്പോൾ അയാളുടെ മറുപടി  ഇങ്ങനെ, അവരെന്താണ് കഥയുണ്ടാക്കാത്തത്… അവർ കഥകളുണ്ടാക്കിയാൽ അല്ലേ, എനിക്ക് അഭിനയിക്കാൻ പറ്റൂ… ആ സിനിമകളൊക്കെ കൊള്ളാമായിരുന്നു. അവർ ഇനി അങ്ങനെയുള്ള കഥകൾ ഉണ്ടാക്കട്ടെയെന്ന്. പക്ഷെ യഥാർഥത്തിൽ സംഭവിച്ചത് മോഹൻലാൽ അത്തരം സിനിമകൾ ചെയ്യാൻ താൽപര്യം എടുക്കുന്നില്ല എന്നതാണ്. ഞാനും സത്യനും അതിന് ശേഷവും അത്തരം സിനിമകൾ തന്നെയാണ് ചെയ്തത് എന്നും ശ്രീനിവാസൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *