
നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരാൾക്ക് ഇങ്ങനെ ഒരു മനസ് വരുമോ ! ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞ ആളാണ് വന്ദനം സിനിമയിലെ നടി ഗിരിജ ഷെട്ടർ ! ആ അനുഭവം പറഞ്ഞ് ശ്രീനിവാസൻ !
ചില സിനിമകളും അതിലെ കഥാപാത്രങ്ങളും എന്നും നമ്മളുടെ മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കും. അങ്ങനെ ഒരു ചിത്രമാണ് വന്ദനം, മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. 1989 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. വി ആർ ഗോപാലകൃഷ്ണൻ ആയിരുന്നു ചിത്രത്തിന്റെ കഥയും, തിരക്കഥയും. അതുപോലെ ആ ചിത്രത്തെ സംബന്ധിച്ച് അതിന്റെ നിർണായക ഘടകമാണ് നായികയായി എത്തിയ നടി ഗിരിജ ഷെട്ടർ. ഗാഥാ എന്ന നായികാ കഥാപാത്രം ഇന്നും ഏവരുടെയും ഹൃദയത്തിൽ നിന്നും മാഞ്ഞിട്ടില്ല.
മലയാളത്തിൽ പുതുമുഖമാണ് എങ്കിലും അവർ ഒരൊറ്റ സിനിമ കൊണ്ട് സൗത്തിന്ത്യ കീഴടക്കിയ വിദേശിയായ നടിയായിരുന്നു. തെലുങ്ക് ചിത്രമായ ഗീതാഞ്ജലി ആയിരുന്നു ഗിരിജയുടെ ആദ്യ ചിത്രം, ആ ചിത്രം ഇപ്പോഴും സൂപ്പർ ഹിറ്റാണ്. അതേ വർഷം തന്നെയാണ് വന്ദനവും ചെയ്തിരുന്നത്. അവരുടെ അച്ഛൻ ഇന്ത്യൻ വംശജനാണ് ‘അമ്മ വിദേശിയുമായിരുന്നു. മലയാളം ഒട്ടും അറിയാത്ത ഗിരിജ വളരെ മനോഹരമായിട്ടാണ് ചിത്രത്തിലെ ഓരോ സീനുകളും കൈകാര്യം ചെയ്തിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങൾ കൂടാതെ ഹിന്ദിയിൽ രണ്ടു ചിത്രങ്ങൾ കൂടി വർ ചെയ്തിരുന്നു, പിന്നീട് സിനിമ ലോകത്ത് തുടരാൻ അവർ താല്പര്യം കാണിച്ചില്ല, തന്റെ നാടായ ലണ്ടനിലേക്ക് ഗിരിജ തിരിച്ചു പോയിരുന്നു, അതിജിനു ശേഷം അവർ ഇന്ന് ലോകമറിയുന്ന ഒരു പത്രപ്രവർത്തകയും, ബ്ലോഗറും, ഫിലോസഫറും, ഡാൻസറുമാണ്, 51 വയസുള്ള താരം ഇന്നും വിവാഹം കഴിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ ഈ നടിയെ കുറിച്ചുള്ള ചില ഓർമ്മകൾ തുറന്ന് പറയുകയാണ് നടൻ ശ്രീനിവാസൻ. ഒരിക്കൽ പ്രിയദർശനും ശ്രീനിവാസനും ലണ്ടൻ സന്ദർശിച്ചപ്പോൾ ഗിരിജയെ അന്വേഷിച്ചു വീട്ടിൽ എത്തി. പക്ഷെ അവിടെ അവരെ കാണാൻ സാധിച്ചില്ല. തിരിച്ചു വരുന്ന വഴി അവർ അടുത്ത ജംഗ്ഷനിൽ ഗിരിജയെ കണ്ടു. ആ കാഴ്ച്ച ഇരുവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ട്രാഫിക്കിൽ സിഗ്നൽ കാത്ത് നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ഗിരിജയെയാണ് അവർ കണ്ടത്. അവർ അവരുടെ ബെന്‍സ് കാറില്‍ പോയി അത് ഒരിടത്ത് പാര്‍ക്ക് ചെയ്ത് വെച്ച ശേഷം ബക്കറ്റും മറ്റ് സാധനങ്ങളുമായി പോയി വഴിയരികില്‍ അഴുക്ക് പിടിച്ച് കിടക്കുന്ന കാറുകള്‍ കഴുകി വരുമാനം ഉണ്ടാക്കും.
അവരെ സംബന്ധിച്ചിടത്തോളം എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. അതേസമയം നമ്മുടെ നാട്ടില്‍ ഒരു കോടീശ്വരന്റെ മകനോ മക്കൾ ആരെങ്കിലും ഇതുപോലെ ജോലിക്ക് പോകാന്‍ തയ്യാറാകില്ല. ഇപ്പോഴും നമ്മുടെ ഇവിടെ വിവാഹആലോചനയുമായി ചെല്ലുമ്പോൾ പോലും ജോലികളെ തംരതിരിക്കുന്നതും ആളുകളെ അപമാനിക്കുന്നതും കാണാന്‍ സാധിക്കും. അതിനെല്ലാം മാറ്റം വരേണ്ടതാണ്’ ശ്രീനിവാസന് പറയുന്നു.
Leave a Reply