വർഷങ്ങൾക്ക് ശേഷം വന്ദനത്തിലെ ഗാഥയെ കാണാൻ ലണ്ടനിലെത്തിയ പ്രിയദർശനും ശ്രീനിവാസനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച !!
ചില സിനിമകൾ നമുക്ക് അങ്ങനെയാണ് ഒരിക്കലും മനസിൽ നിന്നും മാഞ്ഞുപോകില്ല, ആ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും നമ്മളുടെ മനസ്സിൽ വർഷങ്ങൾ കഴിഞ്ഞാലും അങ്ങനെ തന്നെ ഉണ്ടാകും, അത്തരത്തിൽ ഒരു ചിത്രമാണ് 1989 ൽ പുറത്തിറങ്ങിയ വന്ദനം എന്ന പ്രിയദർശൻ സംവിധനത്തിൽ മോഹൻ ലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം.. ചില അഭിനേതാക്കൾ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും നമ്മൾ ഇപ്പോഴും ഓര്ത്തിരിക്കുന്നതും ഇഷ്ടപെടുന്നതുമായ ചിലരുണ്ട്….
അത്തരത്തിൽ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ മലയാളി മനസ്സ് കീഴടക്കിയ നടിയാണ് ഗിരിജാ ഷെട്ടർ, ആ പേര് ചിലപ്പോൾ ആർക്കും അത്ര പരിചയം ഇല്ലങ്കിലും വന്ദനം ചിത്രത്തിലെ ഗാഥാ എന്ന പേര് മലയാളികൾ ഒരിക്കലും മറക്കില്ല, ഇപ്പോഴും ആ ചിത്രവും അതിലെ ഓരോ ഡയലോഗുകൾ പോലും കൊച്ചു കുട്ടികളിൽ വരെ മനപ്പാഠമാണ്, മലയാള സിനിമ ചരിത്രത്തിൽ വിജയക്കൊടി പാറിച്ച ചിത്രങ്ങളിൽ ഒന്നാണ് വന്ദനം…
ചിത്രത്തിലെ നായികാ പുതുമുഖമായത് അന്ന് സിനിമയുടെ വിജയത്തെ ഒരുപാട് സഹായിച്ചിരുന്നു, ചിത്രത്തിൽ ഗാഥ എന്ന നായികാ വേഷം ചെയ്തിരുന്നത് ലണ്ടൻ സ്വദേശിയായ ഗിരിജാ ഷെട്ടാറായിരുന്നു. അവരുടെ അച്ഛൻ ഇന്ത്യൻ വംശജനാണ് ‘അമ്മ വിദേശിയുമായിരുന്നു. മലയാളം ഒട്ടും അറിയാത്ത ഗിരിജ വളരെ മനോഹരമായിട്ടാണ് ചിത്രത്തിലെ ഓരോ സീനുകളും കൈകാര്യം ചെയ്‌തിരിക്കുന്നത്…
ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരന്നിരുന്നു മോഹൻലാൽ, മുകേഷ് എന്നിവർ കൂടാതെ നെടുമുടി വേണു, സുകുമാരി, സലീമ, ജഗദീഷ് തുടങ്ങിവർ മികച്ച പ്രകടമാണ് ചിത്രത്തിൽ കാഴ്‌ച വെച്ചത്, ഇത് കൂടാതെ ഗിരിജ മറ്റൊരു വിജയ ചിത്രത്തിന്റെ കൂടെ ഭാഗമായിരുന്നു, നാഗാർജുൻ നായകനായ ഗീതാഞ്ജലി എന്ന സിനിമയിലും നായികയായത് ഗിരിജ ആയിരുന്നു….
വന്ദനം പോലെ തന്നെ ഇപ്പോഴും വിജകരമായ മറ്റൊരു ചിത്രമാണ് ഗീതാഞ്ജലി, അതിലെ ഓ പ്രിയേ പ്രിയേ എന്നുതുടങ്ങുന്ന ഗാനം ആക്കാലത്ത് ഒരു തരംഗം തന്നെ ശ്രിട്ടിച്ചിരുന്നു, ഇപ്പോഴും ആ ഗാനം യുവ ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നു, തെലുങ്ക് ചിത്രമായ ഗീതാഞ്ജലി ആയിരുന്നു ഗിരിജയുടെ ആദ്യ ചിത്രം അതെ വര്ഷം തന്നെയാണ് വന്ദനവും ചെയ്തിരുന്നത്..
ഈ രണ്ടു ചിത്രങ്ങൾ കൂടാതെ ഹിന്ദിയിൽ രണ്ടു ചിത്രങ്ങൾ കൂടി വർ ചെയ്തിരുന്നു, പിന്നീട് സിനിമ ലോകത്ത് തുടരാൻ അവർ താല്പര്യം കാണിച്ചില്ല, തന്റെ നാടായ ലണ്ടനിലേക്ക് ഗിരിജ തിരിച്ചു പോയിരുന്നു, അതിജിനു ശേഷം അവർ ഇന്ന് ലോകമറിയുന്ന ഒരു പത്രപ്രവർത്തകയും, ബ്ലോഗറും, ഫിലോസഫറും, ഡാൻസറുമാണ്, 51 വയസുള്ള താരം ഇന്നും വിവാഹം കഴിച്ചിട്ടില്ല…
ഒരിക്കൽ നമ്മുടെ പ്രിയദർശനും ശ്രീനിവാസനും ലണ്ടൻ സന്ദർശിച്ചപ്പോൾ ഗിരിജയെ അന്വേഷിച്ചു വീട്ടിൽ എത്തി. എന്നാൽ അവരെ അവിടെ കാണാനായില്ല. പുറത്ത് എവിടെയോ പോയ ഗിരിജയെ കാണാൻ സാധിക്കാതെ ശ്രീനിവാസനും പ്രിയദർശനും തിരിച്ചു മടങ്ങി. തിരിച്ചു വരുന്ന വഴി അവർ അടുത്ത ജംഗ്ഷനിൽ ഗിരിജയെ കണ്ടു. ആ കാഴ്ച്ച ഇരുവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ട്രാഫിക്കിൽ സിഗ്നൽ കാത്ത് നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ഗിരിജയെയാണ് അവർ കണ്ടത്. നമുക്കിത് വലുതായി തോന്നുമെങ്കിലും അവിടെ പലരും വരുമാനത്തിനായി ഇത്തരം ജോലികൾ ചെയ്യുന്നത് സാധാരയാണ്…..
Leave a Reply