മോഹൻലാലിനോട് എനിക്ക് വെറുപ്പൊന്നുമില്ല, ഒരുപാട് ഇഷ്ടമാണ് ! ലാലിനുള്ള എന്റെ പിറന്നാൾ സമ്മാനമിതാണ് ! ശ്രീനിവാസൻ പറയുന്നു !

മലയാളികൾ എക്കാലത്തും കാണാൻ ഇഷ്ടപെടുന്ന ഏറ്റവും മികച്ച ഒരു കോംബോ ആണ് മോഹൻലാലും ശ്രീനിവാസനും. ദാസനും വിജയനും എക്കാലവും മലയാളി മനസിൽ മായാതെ നിൽക്കും. എന്നാൽ ഇരുവരും തമ്മിൽ ചെറിയ പിണക്കങ്ങൾ ഉണ്ടെന്ന രീതിയിൽ പലപ്പോഴായി വാർത്തകൾ വന്നിരുന്നു. പക്ഷെ ഒരിക്കൽ ശ്രീനിവാസൻ അസുഖത്തിൽ നിന്നും കരകയറി തിരികെ ജീവിതത്തിലേക്ക് വന്ന സമയം ഒരു പൊതുവേദിയിൽ വെച്ച് ലാൽ ശ്രീനിയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലായതോടെ ഇരുവരും വീണ്ടും നല്ല സൗഹൃദത്തിൽ ആയെന്ന വാർത്തകൾ വന്നിരുന്നു.

പക്ഷെ അതിനെ പാടെ തകർത്തുകൊണ്ട് അടുത്തിടെ വീണ്ടും ശ്രീനിവാസൻ മോഹൻലാലിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അതെല്ലാം വലിയ വർത്തയാളുകയും ഒപ്പം പല ചർച്ചകൾക്കും അത് കാരണമാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ മൂവി വേൾ‌ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തോടുള്ള സ്നേഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിനെ ഇഷ്‍ടമാണെന്നും വെറുക്കാൻ ഇതുവരെ കാരണങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീനിവാസൻ പറയുന്നത്.

മോഹൻലാലിൻറെ ജന്മദിനത്തിൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ വന്നതോടെ ഏറെ ആവേശത്തിലാണ് ആരാധകർ, ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ, എനിക്ക് ഇനിയും ലാലിനൊപ്പം സിനിമകൾ ചെയ്യാൻ ആ​ഗ്രഹമുണ്ട്. മോഹൻലാലിനെ ഇഷ്ടമാണ്. വെറുക്കാൻ ഇതുവരെ കാരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് വായിച്ചിട്ട് അഭിപ്രായം പറയാറുണ്ട്. അത് സിനിമയ്ക്ക് ഉപകാരപ്പെടാറുമുണ്ട്. ഞങ്ങൾ തമ്മിലുള്ള സിനിമയ്ക്ക് വേണ്ടി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയദർശന് ആ​ഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടം. പക്ഷെ പ്ലാൻ ഒന്നും ഇട്ടിട്ടില്ല. പ്രിയന് ഒരു പ്ലാനുണ്ട്. വിനീതിന് വളരെ ആ​ഗ്രഹമുണ്ട്. ചിലപ്പോൾ അതായിരിക്കാം ആദ്യം നടക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

അതുപോലെ ഇന്ന് 63 മത് ജന്മദിനം ആഘോഷിക്കുന്ന പ്രിയ സുഹൃത്ത് മോഹൻലാലിന് ആശംസകൾ നേരുകയും ചെയ്തു ശ്രീനിവാസൻ. മോഹൻലാലുമൊത്തുള്ള കൂട്ടായ്മയിൽ വരുന്ന സിനിമ വലിയ വിജയമാകട്ടെയെന്നും ചിത്രത്തിന്റെ വിജയമാണ് മോഹൻലാലിന് നൽകുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്നും ശ്രീനിവാസൻ പറഞ്ഞു, ഏതായാലും അദ്ദേഹത്തിന്റെ ഈ വാക്കുകൾ സമൂഹ മാധ്യമത്തിൽ വൈറലാകുകയും ആരാധകർ സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *