
അദ്ദേഹത്തോട് ആദ്യം എനിക്ക് വെറുപ്പായിരുന്നു ! മോഹൻലാലിനെക്കുറിച്ച് കുറിച്ച് സുചിത്ര പറയുന്നു !!
മലയാള സിനിമയിലെ താര രാജാവ് എന്ന് വിശേഷിപ്പുന്ന നമ്മുടെ സ്വന്തം ലാലേട്ടൻ, അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും വാർത്തകളും അറിയാൻ മലയാളികൾക്ക് എന്നും ആവേശം കൂടുതലാണ്, പ്രായമുള്ളവർ മുതൽ കുട്ടികൾ വരെ ഇന്ന് ഏറ്റുപാടുന്ന പാട്ടാണ് നെഞ്ചിനകത്ത് ലാലേട്ടൻ…. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സിനിമ കരിയറിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു എന്ന് വേണമെകിൽ പറയാം… മോഹൻലാൽ എന്ന അഭിനയ ചക്രവർത്തി ഇനി സംവിധായകൻ മോഹൻലാൽ എന്ന പേരിൽ അറിയപ്പെടും, ലാലേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്.. ആ ചിത്രത്തിന്റെ പേര് ‘ബറോസ് ഒരു നിധി കാക്കുന്ന ഭൂതം’.. എന്നാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇന്നലെ ഗംഭീരമായ തുടക്കം കുറിച്ചിരിക്കുകയാണ് അദ്ദേഹം….
ആ വിശേഷങ്ങൾക്കിടയിൽ ഇപ്പോൾ വേരോ വർത്തകൂടി ചൂടുപിടിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര കഴിഞ്ഞ ദിവസം ബറോസിന്റെ ഉൽഘാടന ചടങ്ങിൽ വെച്ച് അദ്ദേഹത്തെ കുറിച്ച് നടത്തിയ ചില തുറന്ന്പറച്ചിലുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.. പൊതുവേദികളിൽ അത്ര സജീവമല്ലാത്ത ആളാണ് സുചിത്ര എന്നിരുന്നാലും കഴിഞ്ഞ ദിവസം സുഹൃത്ത് ആന്റണി പെരുമ്ബാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് സംസാരിച്ചതെന്ന് സുചിത്ര പറഞ്ഞു. മോഹന്‍ലാലിനെക്കുറിച്ചും ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുമെല്ലാം സുചിത്ര വേദിയില്‍ പങ്കുവെച്ചിരുന്നു.. അതിൽ ചിലതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്…

സുചിത്ര മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. അപ്പുവിന്റെ ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം എല്ലാം നേടി.. ഒരു സംവിധായകൻ ആകണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നങ്ങളിൽ ഓണാനിരുന്നു, അത് ഇപ്പോൾ സാധിക്കാൻ പോകുന്നു ഒരു സംവിധായകന്‍ എന്ന നിലയില്‍ പുതിയ ഒരു തുടക്കമാണിത്. ഇന്ന് എന്തെങ്കിലും സംസാരിച്ചേ മതിയാകൂ എന്ന് തോന്നി….
അദ്ദേഹത്തിന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂവ്, അതിൽ വില്ലനായിരുന്നു, അത് കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് വെറുപ്പായിരുന്നു, വില്ലൻ വേഷങ്ങൾ ചെയ്തപ്പോൾ എല്ലാം അത് അങ്ങനെയായിരുന്നു.. അങ്ങനെ താൻ വെറുതെങ്കിൽ അത് അദ്ദേഹം ചെയ്ത കഥാപത്രത്തിന്റ വിജയമാണ് എന്നാണ് എനിക്ക്തോന്നിയത്.. നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം.’ബോറോസ് സംവിധാനം ചെയ്യാനുള്ള മോഹന്‍ലാലിന്റെ തീരുമാനം നല്ലതാണെന്നും സുചിത്ര പറഞ്ഞു. ഇനി താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹന്‍ലാല്‍ മാറുമെന്നും സുചിത്ര പറയുന്നു….
Leave a Reply