
‘അതോടെ ഞാൻ മോനിഷയുമായി കൂടുതൽ അടുത്തു’ ! പെട്ടെന്ന് ആ ആൾ അങ്ങ് പോയി എന്നറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ! സുധീഷിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !
മോനിഷ എന്ന അഭിനേത്രി മലയാള സിനിമ രംഗത്ത് ഏറെ ആരധകരെ സൃഷ്ടിച്ച ഒരു കലാകാരി ആയിരുന്നു. എന്നാൽ സിനിമയിൽ തിളങ്ങി നിന്ന സമയത്ത് അവരുടെ വളരെ അപ്രതീക്ഷിതമായ വേർപാട് മലയാളികളെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. അതോടെപ്പം അവരോടൊപ്പം ജോലി ചെയ്തിട്ടുള്ള സഹ താരങ്ങൾക്ക് ഇന്നും ആ വേർപാട് ഉൾകൊള്ളാൻ കഴിയാത്തവരുമുണ്ട്. കഴിഞ്ഞ ദിവസം വിനീത് മോനിഷയുമായുള്ള ഓർമ്മകൾ പാക്കുവെച്ചിരുന്നു. ഇപ്പോഴിതാ നടൻ സുധീഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നാദിർഷയും തെസ്നിഖാനും ഒപ്പം സുധീഷും പങ്കെടുത്ത ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ചാണ് സുധീഷ് തന്റെ ഓർമ്മകൾ പങ്കുവെച്ചത്, നടന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ സിനിമയില്‍ എത്തിയിട്ട് ഏകദേശം 35 വര്‍ഷമായി. സിനിമയില്‍ അഭിനയിച്ച് തന്നെ നിലനില്ക്കാന് കഴിയുക എന്നതാണ് ഏറ്റവും വലിയ കാര്യം. പിന്നെ മുമ്പ് ഒരുപാട് ഞാന്‍ നല്ല വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, പലരും അന്ന് അതിന് അവാര്‍ഡ് കിട്ടും, ഇതിന് കിട്ടും എന്നൊക്കെ പറയുമായിരുന്നു. എങ്കിലും ഈ അടുത്ത് ന്യൂജെന്‍ കാലത്താണ് എനിക്ക് സംസ്ഥാന തലത്തില്‍ ഒരു അംഗീകാരം കിട്ടുന്നത്. പക്ഷേ ഇന്നത്തെ കാലഘട്ടത്തില്‍ അത് കിട്ടിയതിന്റെ സന്തോഷം തനിക്കുണ്ടെന്നും സുധീഷ് പറയുന്നു.
എന്നാൽ എനിക്ക് ഒരു കാര്യം പറയാറുണ്ട് എന്ന് പറഞ്ഞുകൊണ്ട് നാദിർഷ പറഞ്ഞത് ഇങ്ങനെ, നിന്റെ കൂട്ടുകാരന് ആയിട്ടല്ല ഒരു പ്രേക്ഷകന് എന്ന നിലയില്‍ തനിക്കൊരു കാര്യം പറയാനുണ്ട്. നീയാണ് ആദ്യം സിനിമയിൽ എത്തിയത്, അന്നൊന്നും ഞാൻ സിനിമയിൽ ഇല്ല, അന്ന് നിന്റെ സിനിമ ഒക്കെ കാണുമ്പോൾ ഞാൻ പറയുമായിരുന്നു.. ഓ അവന്റെ ഒക്കെ ഒടുക്കത്തെ ഒരു ഭാഗ്യം എന്നൊക്കെ.. സത്യത്തിൽ എനിക്ക് നിന്നോട് അന്നൊക്കെ അസൂയ ഉണ്ടായിരുന്നു. പിന്നെ നമ്മളൊക്കെ ഒരുമിച്ച് വന്നു എന്നും നിന്നെ സംബന്ധിച്ച് ഇന്നത്തെ ന്യൂജെൻ താരങ്ങളുടെ കൂട്ടത്തിലും പെടുത്താൻ കഴിയുന്ന നടനായി സുധീഷ് മാറിക്കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു.

അതുപോലെ തന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു സംഭവം അത് മോനിഷയുടെ വേർപാട് ആയിരുന്നു എന്നും സുധീഷ് പറയുന്നത്. മോനിഷ എന്റെ കൂടെ ചെപ്പടി വിദ്യ എന്ന സിനിമയില്‍ അഭിനയിച്ചു. അന്ന് അഭിനയിക്കുമ്പോള്‍ മോനിഷ ഒരു സൂപ്പര്‍താരമാണ്. ഞാന്‍ പുതുമുഖ നടനുമാണ്. എനിക്ക് അവരെയൊക്കെ കാണുന്നത് അത്ഭുതം പോലെയാണ്. മോനിഷ അത്രയും വലിയ താരം ആയിരുന്നിട്ടും എത്ര ലളിതമായ പെരുമാറ്റം ആയിരുന്നെന്നോ. വളരെ സിംപിളാണ്. നമ്മളോടൊക്കെ സ്വന്തം സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ആണ് പെരുമാറിയിരുന്നത്. അങ്ങനെ ഉള്ള ഒരാളെ നമുക്ക് ജീവതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
അതുകൊണ്ടു തന്നെ അത്രയും സുഖമായി അവരുടെ കൂടെ അഭിനയിക്കാന്‍ പറ്റിയിരുന്നു. അത്രയും അടുത്തു. പിറ്റേ ദിവസം ഷൂട്ടിങ്ങിന്റെ അന്ന് സുധീഷേ നമുക്കൊരു സ്ഥലം വരെ പോവാനുണ്ടെന്ന് ലൊക്കേഷനില്‍ നിന്നും ആരോ പറഞ്ഞു. അങ്ങനെ പോയി കൊണ്ടിരുന്നപ്പോള്‍ ആണ് ആ വാര്‍ത്ത എന്നോട് പറയുന്നത്. അത് ഭയങ്കര മുറിവാണ് എന്നിൽ ഉണ്ടാക്കിയത്. അത്രയും സ്നേഹത്തോടെ പെരുമാറിയ ഒരാളുടെ വേര്‍പാട് സിനിമാലോകത്ത് നിന്നും ഉണ്ടായ മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നും സുധീഷ് പറയുന്നു.
Leave a Reply