“ഞാൻ ആരുടേയും പണം തട്ടിയെടുത്തിട്ടില്ല, ജോലി തുടങ്ങുമ്പോൾ എല്ലാവരുടെയും കടം വീട്ടും” ! നിറ കണ്ണുകളോടെ കൊല്ലം സുധി !!!
മിമിക്രി കലാകാരനായ കൊല്ലം സുധിയെ നമ്മൾ ഏവർകും പരിചിതമാണ്, നിരവതി സ്റ്റേജ് പരിപാടികളും മറ്റുമായി നമുക്ക് മുന്നിൽ എത്താറുള്ള താരം ഇപ്പോൾ ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ്, സ്റ്റാർ മാജിക് എന്ന പരിപാടിയിൽ നിറ സാന്നിധ്യമാണ് കൊല്ലം സുധി. ലക്ഷ്‌മി നക്ഷത്ര അവതരക്കായി എത്തുന്ന സ്റ്റാർ മാജിക് എന്ന പരിപാടിക്ക് നിരവതി ആരാധകരുണ്ട്, അതിലെ ഓരോ വിഡിയോകളും സോഷ്യൽ മീഡിയിൽ വൈറലാണ് …
ശൂരനാട് നെൽസൺ, നോബി, അസീസ്, തുടങ്ങിയ കോമഡി രാജാക്കൻമാർ ഏവരും ഒന്നിക്കുന്ന പരിപാടി വലിയ വിജകരമായി മുന്നേറുന്നു, ഇപ്പോൾ ആ വേദിയിൽ സുധി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.. താരം ഷോയിൽ കഴിഞ്ഞ ദിവസം തന്റെ കുടുംബത്തെ കുറിച്ചും ജീവിതത്തിൽ താൻ നേരിട്ട ചില സാമ്പത്തിക ബുദ്ധിമുട്ടലുകളെയും കുറിച്ച് പറഞ്ഞിരുന്നു…
ഇതുനു ശേഷമാണ് സുദിയെ കുറിച്ച് ചില ആരോപണങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്, ഇപ്പോൾ ഇതുനു മറുപടിയുമായി എത്തിയിരിക്കുകയാണ് സുധി. തന്റെ മകൻ കുഞ്ഞാരിക്കുമ്പോൾ മുതൽ അവനെ തന്റെ കൂടെ കൊണ്ടുപോകുമായിരുന്നു എന്നും, കൂടാതെ അപ്പോൾ അസീസും പറയുകയുണ്ടായി സുധി പരിപാടിക്ക് സ്റ്റേജിൽ കയറുമ്പോൾ മകനെ നോക്കിയിരുന്നത് താൻ ആയിരുന്നു എന്നും മറ്റും , ഇതിനു ശേഷം ആരധകർ ആവിശ്യപ്പെട്ടിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്ന് കാണിക്കാൻ ..
അങ്ങനെ കഴിഞ്ഞ ദിവസം തന്റെ കുടുംബത്തെ സുധി വേദിയിൽ കൊണ്ടുവന്നിരുന്നു, വീടും വസ്തുവും വാങ്ങിക്കാനുള്ള നീക്കത്തിലാണ് താനെന്നും സുധി ഷോയിൽ വച്ച് പറഞ്ഞിരുന്നു . ‘കുറേ പരിപാടികളൊക്കെ വന്ന സമയമായിരുന്നു. അതുകൊണ്ട് അവർക്ക് അതിന്റെ പൈസ കൊടുക്കാൻ സാധിച്ചില്ല എന്നും അഡ്വാന്‍സ് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ് തന്നെനും സുധി പറഞ്ഞിരുന്നു..
ലോക്ക് ഡൌൺ സമയത്ത് താൻ ബുദ്ധിമുട്ടുകൾ കാരണം കുറച്ച് പേരുടെ കയ്യിൽ നിന്നും കുറച്ച് പണം കടം വാങ്ങിയിരുന്നു എന്നും അതെല്ലാം ഉടൻ തിരിച്ചു നൽകണം എന്നും അദ്ദേഹം ഷോയിൽ പറഞ്ഞിരുന്നു.. ഇതിനു ശേഷമാണ് ചിലർ സുധിയും ഭാര്യയും കൂടി പലരുടെയും കയ്യിൽനിന്നും പണം വാങ്ങിയിട്ട് പറഞ്ഞ സമയത്ത് കൊടുത്തില്ല എന്നുമുള്ള ആരോപണം ഉയർന്നത്, ഇപ്പോൾ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സുധി ..
നിങ്ങൾ എല്ലാവർക്കും എന്നെ അറിയാവുന്നതാണ് കൊറോണ സമയത്ത് എന്റെ വീട്ടിലെ ബുദ്ധിമുട്ടുകൾ കണ്ട് ചില നല്ല മനുഷ്യർ കടമായിട്ടും അല്ലാതെയും എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോൾ വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാൻ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു.
ഏകദേശം അൻപതിനായിരത്തിനു മുകളിൽ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു. അതിന്റെ അഡ്മിൻസ് അജീഷ്, രമ്യ യാദവ് തുടങ്ങിയ ആളുകൾ ആയിരുന്നു. അവർ പരസ്പരം മിക്കപ്പോഴും വഴക്കാണ് അതുകൊണ്ട് ഞാൻ ആ ഗ്രൂപ്പിൽ നിന്നും മാറിയിരുന്നു , അന്ന് മുതൽ അവർ തന്നോട് ശത്രുതയിലാണ് പെരുമാറുന്നതെന്നും സുധി പറയുന്നു ഇതിന് പിന്നിൽ അവർ തന്നെ യാണെന്നും താരം പറയുന്നു…
Leave a Reply