സോനാ സോനാ ഗാനത്തിലെ ഐറ്റം ഡാൻസറായ സുജയുടെ ഇപ്പോഴത്തെ ജീവിതം ഏവരേയും അതിശയിപ്പിക്കും !!

സുജ എന്ന് പേര് കേൾക്കുമ്പോൾ നമുക്ക് ആളെ പിടികിട്ടിയിട്ടില്ല എങ്കിലും നമ്മുടെ മണിച്ചേട്ടന്റെ ഹിറ്റ് ഗാനം ‘സോനാ സോനാ നീ ഒന്നാം നമ്പർ’ എന്ന ഗാനം മലയാളികൾ ആരും മറക്കില്ല. ആ ഗാന  രംഗത്തിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടിയ ഐറ്റം ഡാൻസറാണ് സുജ വരുണീ. ഒരു ഐറ്റം ഡാൻസർ എന്നാൽ പൊതുവെ സിനിമ മേഖലയിൽ അത്ര വലിയ ഭാവിയൊന്നും പ്രതീക്ഷിക്കാനില്ല.

ആ ഒരു ജോലി കാരണം പലപ്പോഴും ഇത്തരക്കാരുടെ ബ്യാക്തി ജീവിതം കൂടി തകർന്ന് പോന്ന കാഴ്‌ചകളാണ് നമ്മൾ കൂടുതലും കണ്ടിരുന്നത്, ഐറ്റം ഡാന്സഴ്സിനെ വളരെ മോശം രീതിയിൽ മാത്രം കണക്കാക്കുന്ന നിരവധിപേരും നമുക്ക് ചുറ്റുമുണ്ട്. അതുമാത്രമല്ല അവർ തുടക്കം മുതൽ ഒടുക്കം വരെ അതെ ലെവലിൽ തന്നെ മുന്നോട്ട് പോകുന്നവരേം ആണ് നമ്മൾ അധികവും കണ്ടിട്ടുള്ളത്.

പക്ഷെ അവരെയൊക്കെ അപേക്ഷിച്ച് സുജ എന്ന ഐറ്റം ഡാൻസർ വളരെ വ്യത്യസ്തയാണ്. ശിവാജി ഗണേശന്റെ ചെറുമകനായ ശിവാജി ദേവുമായി 11 വർഷത്തെ ആത്മാർഥ പ്രണയത്തിന് ശേഷം അവർ 2018 വിവാഹിതരായി, ഇവരുടെ വിവാഹവും പ്രണയവുമെല്ലാം വലിയ വാർത്തയായിരുന്നു. മനോഹരമായ വിജയകരമായ അവരുടെ ദാമ്പത്യ ജീവിതത്തിൽ 2019 ൽ അവർക്കൊരു മകൻ ജനിച്ചു.

തമിഴ് കന്നഡ തെലുങ്ക് മലയാളം ഭാഷകളിൽ സജീവം ആയിരുന്നു സുജ. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു. കൂടുതലും വളരെ ഗ്ലാമറസായ വേഷങ്ങളായിരുന്നു സുജ ചെയ്തിരുന്നത് മലയാളത്തിൽ ആദ്യം എത്തുന്നത് കലാഭവൻ മണി നായകനായ ബെൻ ജോൺസൺ എന്ന ചിത്രത്തിലെ സോനാ സോനാ എന്ന ഗാനരംഗത്തിലൂടെ ആയിരുന്നു. ആ ഗാനം മലയാളത്തിൽ വളരെ വലിയ ഹിറ്റായിരുന്നു.

ശേഷം പൊന്മുടി പുഴയോരത് ചാക്കോ രണ്ടാമൻ തുടങ്ങി മണിയുടെ എല്ലാ ചിത്രങ്ങളിലും സാന്നിധ്യം ആയിരുന്നു സുജ. താരം അവസാനം അഭിനയിച്ച മലയാളം ചിത്രം ജയറാം ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അച്ചായൻസ് ആയിരുന്നു. ഇപ്പോഴും വളരെ വിജയകരമായ ദാമ്പത്യ ജീവിതമാണ് നടിക്കുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ സുജക്ക് ഇന്ന് ആരധകർ ഏറെയാണ്. മാത്രമല്ല നടിക് ഇപ്പോൾ കൂടുതകളും അഭിനയ പ്രധനയമുള്ള വേഷങ്ങളാണ് ലഭിക്കുന്നത്.അച്ചായൻസിൽ പോലീസ് വേഷത്തിലാണ് താരം എത്തിയിരുന്നത്.

കൂടാതെ അവർ തമിഴ് ബ്ലോഗ് ബോസ്സിലും മത്സരിച്ചിരുന്നു. ഇനി അടുത്തതായി അവരുടെ പുറത്തിറങ്ങാനുള്ള ചിത്രം തെലുങ്കിലെ ദൃശ്യം 2 ആണ്. 18 വർഷങ്ങൾ സിനിമ ലോകത്തിൽ തിളങ്ങിയ താരം കൂടിയാണ് സുജ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *