
‘മലയാള സിനിമയുടെ ആദ്യത്തെ സൂപ്പർ സ്റ്റാർ’ ! 200 ൽ അധികം പുരസ്കാരങ്ങൾ, ആ ഓർമകൾക്ക് കാൽ നൂറ്റാണ്ട് ! ആ ജീവിതം ഇങ്ങനെ !
മലയാള സിനിമയുടെ കാരണവർ. ആദ്യത്തെ സൂപ്പർ സ്റ്റാർ തിക്കുറിശ്ശി സുകുമാരൻ നായർ. ഇന്നും ഓരോ സിനിമ പ്രേമികളുടെയും ഉള്ളിൽ അണയാത്ത തിരിനാളമായി കത്തി നിൽക്കുന്നു. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ കളക്ടറും, വനിതാ മജിസ്ട്രേറ്റായിരുന്ന എൽ. ഓമനക്കുഞ്ഞമ്മ അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവുമായിരുന്നു.
ചെറുപ്പം മുതൽ കവിതാ രചനയിൽ അതീവ താല്പര്യം കാണിച്ചിരുന്ന അദ്ദേഹം തന്റെ പതിനാലാമത്തെ വയസ്സിൽ ആ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കവിതകൾ ‘കെടാവിളക്ക്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. നാട്ടിലെ മാർത്താണ്ഡവർമ്മ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിൽകാലത്ത് അദ്ദേഹം എഴുതിയ നാടകങ്ങൾ വൻ ജനപ്രീതി പിടിച്ചുപറ്റി. ശേഷം മലയാള സിനിമ പിച്ചവെച്ച് നടക്കാൻ തുടങ്ങിയ സമയത്ത് സിനിമയിലേക്ക് ചുവട് വെച്ചു, എന്നാൽ അദ്ദേഹത്തിന്റെ ആദ്യ സിനിമ പരാജയം ആയിരുന്നു.
എന്നാൽ തൊട്ട് കൊടുക്കാതെ മുന്നോട്ട് പോയ അദ്ദേഹം ജീവിത നൗക എന്ന ചിത്രത്തിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ, 1950-ല്‍ നായകനായി എത്തി മലയാള സിനിമയിലെ ആദ്യത്തെ ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന ഖ്യാതിയും നേടി. അദ്ദേഹം അഭിനയിച്ച ജീവിതനൗക, നവലോകം, നീലക്കുയില്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാളസിനിമയിലെ നാഴികക്കല്ലുകളാണ്. തിക്കുറിശ്ശി പാടി അഭിനയിച്ച ‘ആത്മവിദ്യാലയെ’ എന്ന ഗാനം ഇപ്പോഴും മലയാളികൾ ഏറ്റു പാടുന്ന ഒന്നാണ്, 500 ൽ കൂടുതൽ ചിത്രങ്ങളില്‍ അഭിനയിച്ച തിക്കുറിശ്ശി ആറോളം ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. ഏഴു സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. ഏഴു സിനിമകള്‍ സംവിധാനം ചെയ്തു. തമിഴില്‍ എം.ജി.ആര്., ശിവാജി ഗണേശന് എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. മലയാള സിനിമ ലോകത്ത് അരനൂറ്റാണ്ട് കാലം നിറഞ്ഞുനിന്നു.

തന്റെ സിനിമ ജീവിതത്തിന് അദ്ദേഹം 200 ൽ കൂടുതൽ പുരസ്കരങ്ങൾ നേടിയിരുന്നു. 1973-ല്‍ പദ്മശ്രീ നല്കി രാജ്യം ആദരിച്ചു. 1972-ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം, 1993-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം എന്നിവയൊക്കെ അവയിൽ ചിലത് മാത്രം. മൂന്നുതവണയാണ് തിക്കുറിശ്ശി വിവാഹിതനായത്. ആദ്യവിവാഹം ആലപ്പുഴ കരുവാറ്റ സമുദായത്തിൽ വീട്ടിൽ സരോജിനിക്കുഞ്ഞമ്മയായിരുന്നു. ഈ ബന്ധത്തിൽ ശ്യാമളാദേവി, ഗീതാദേവി എന്നിങ്ങനെ രണ്ട് പെണ്മക്കൾ അദ്ദേഹത്തിനുണ്ട്.
എന്നാൽ ആ ബന്ധം പരാജയപ്പെട്ടശേഷം അദ്ദേഹം വീണ്ടും നാടക നടിയായിരുന്ന അമ്പലപ്പുഴ മീനാക്ഷിയമ്മയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രാജഹംസൻ എന്നൊരു മകൻ അദ്ദേഹത്തിനുണ്ടായി. എന്നാൽ ഈ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. ശേഷം ഗായികയും നർത്തകിയുമായിരുന്ന കെ. സുലോചനാദേവിയെ വിവാഹം കഴിച്ച തിക്കുറിശ്ശി മരണം വരെ അവരുമായി ബന്ധം തുടർന്നു. ഈ ബന്ധത്തിൽ ജനിച്ച മകളായിരുന്നു കവയിത്രിയായിരുന്ന കനകശ്രീ. പക്ഷെ കനകശ്രീ ഒരു വാഹന അ,പ,ക,ടത്തിൽ മ,ര,ണമടയുകയായിരുന്നു, ഈ വിയോഗം അദ്ദേഹത്തെ കാര്യമായ രീതിയിൽ തളർത്തിയിരുന്നു. അവസാനകാലത്ത് വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടിയ തിക്കുറിശ്ശി, വൃക്കരോഗത്തെത്തുടർന്ന് 1997 മാർച്ച് 11-ന് ഈ ലോകത്തോട് വിടപറഞ്ഞു,
Leave a Reply