പറഞ്ഞ കാശ് കിട്ടാതെ വീട്ടിൽ നിന്നും ഇറങ്ങില്ലെന്ന് സുകുമാരൻ ! ഒപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് നരേന്ദ്രപ്രസാദും ! ദിനേശ് പണിക്കർ പറയുന്നു !

ഒരു സമയത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായിരുന്നു സുകുമാരൻ. അദ്ദേഹത്തെ കുറിച്ച് സഹപ്രവർത്തകർ പറയുമ്പോഴെല്ലാം എല്ലാവരും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ അദ്ദേഹം കാണിക്കുന്ന കൃത്യത. ഇപ്പോഴിതാ അത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

നിർമ്മാതാവായിരുന്ന സമയത്ത് ബോക്‌സർ എന്ന സിനിമയിലേക്ക് സുകുവേട്ടനെ കാസ്റ്റ് ചെയ്തു. പക്ഷെ ആ വേഷത്തിലേക്ക് ആദ്യം മനസ്സിൽ കരുതിയത് രതീഷിനെ ആയിരുന്നു, രതീഷ് ആ സമയത്ത് വലിയ സ്റ്റാർ ആയിരുന്നു. പക്ഷെ രതീഷ് കുറച്ച് ഉഴപ്പി തുടങ്ങിയ സമയമായിരുന്നു അത്. സിനിമാ മേഖല അദ്ദേഹത്തെ കൈയൊഴിഞ്ഞ സമയമായിരുന്നു. രതീഷിനെ കാസ്റ്റ് ചെയ്തു. പക്ഷെ നടൻ വന്നില്ലെന്നും ഇതിനാൽ പകരം സുകുമാരനെ അഭിനയിപ്പിക്കുകയായിരുന്നു.

സുകുവേട്ടൻ അന്ന് കുറച്ചു നാളുകളായി സിനിമകൾ ഒന്നും ചെയ്യാതെ നിൽക്കുന്ന സമയമായിരുന്നു. പൈസയുടെ കാര്യത്തിൽ കിറു കൃത്യമായ കാര്യങ്ങളാണ് അദ്ദേഹത്തിന്. അതിൽ ഒരു വിട്ടുവീഴ്‍ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. എ​ഗ്രിമെന്റൊന്നും വേണ്ട. അദ്ദേഹത്തിന്റെ വാക്ക് മതി. ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ ഇത്രയും പൈസ കിട്ടണം, ഷൂട്ടിം​ഗ് കഴിഞ്ഞ് പോവുമ്പോൾ ഇത്രയും കിട്ടണം. മൂന്ന് ദിവസം കഴിഞ്ഞ് ഇത്രയും കിട്ടണം. ഡബ്ബിം​ഗിന് ഇത്രയും പൈസ കിട്ടണം, എന്നിങ്ങനെ കൃത്യതോടെ അ​ദ്ദേഹം സംസാരിക്കുമായിരുന്നെന്ന് അഭിനന്ദിച്ച് കൊണ്ട് ഞാൻ പറയുകയാണ് എന്നാണ് ദിനേശ് പണിക്കർ പറഞ്ഞത്.

പക്ഷെ അദ്ദേഹം ആ സൈറ്റിൽ ജോയിൻ ചെയ്ത സമയം തൊട്ട് അവിടെ കുറച്ച് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ആദ്യ ദിവസം ഷൂട്ടിങ് കഴിഞ്ഞ് നരേന്ദ്രപ്രസാദ് സാർ വിളിപ്പിച്ചിട്ടു പറഞ്ഞു, പണിക്കരേ വേറൊന്നും വിചാരിക്കരുത് എനിക്ക് സുകുമാരന്റെ കൂടെ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്. കാരണം പറയുന്നില്ല. സുകുമാരന്റെ കൂടെ അഭിനയിക്കാൻ രണ്ട് മൂന്ന് ആർട്ടിസ്റ്റുകൾ വിസമ്മതിച്ചു, എന്നും ദിനേശ് പണിക്കർ പറയുന്നു. അന്ന് സംഘടനകളുടെ ചുമതലാ സ്ഥാനത്തുള്ള നടൻ മധു ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്.

അതുപോലെ കാശിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ആ കണിശതയെക്കുറിച്ചുള്ള ഓർമ്മയും ദിനേശ് പണിക്കർ പങ്കുവെച്ചു. ഷൂട്ടിം​ഗ് കഴിഞ്ഞ് ​ഡബ്ബിം​ഗിന് 20,000 രൂപ കൊടുക്കാനുണ്ടായിരുന്നു. സുകുവേട്ടനെ വിളിച്ചു. ഡബ്ബിം​ഗ് ഇന്ന് വൈകീട്ട് വരാൻ പറ്റുമോ, എന്ന് ചോദിച്ചു. അതൊക്കെ വരാം പക്ഷെ ആ തരാനുള്ള കാശിന്റെ കാര്യം എന്തായി എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അത് എന്റെ കൈയിൽ ഉണ്ടെന്ന്. അത് പറ്റില്ല കാശ് എന്റെ വീട്ടിൽ കിട്ടാതെ ഞാൻ വീടുവിട്ട് ഇറങ്ങില്ല എന്നായി അദ്ദേഹം. എന്നെ വിശ്വസിക്കാം കാശ് തന്നില്ലെങ്കിൽ വന്ന കാറിൽ തന്നെ തിരിച്ചുപോയ്ക്കോളാൻ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു എന്നും ദിനേശ് പണിക്കർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *